കോഴിക്കോട്: യുവി ജോസാണ് കോഴിക്കോടിന്‍റെ പുതിയ കളക്ടര്‍. ഈ തീരുമാനത്തോടുള്ള കോഴിക്കോടുകാരുടെ പ്രതികരണങ്ങള്‍ അല്‍പം കടന്നതായിരുന്നു. എന്നാല്‍ എല്ലാ പ്രതികരണങ്ങള്‍ക്കും മറുപടി നല്‍കി കോഴിക്കോടിനെ കൈയ്യിലെടുത്തിരിക്കുകയാണ് ജോസ് അഥവാ ജോസേട്ടന്‍.
ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പ്രതികരിക്കുമായിരുന്നുള്ളൂവെന്നും നിങ്ങള്‍ അത്രമാത്രമാണ് എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്‌നേഹിച്ചിരുന്നതെന്നും കളക്ടര്‍ ജോസ് പറയുന്നു. എന്നും കോഴിക്കോട്ടെ സാധാരണക്കാരുടെ കൂടെ ഉണ്ടാകുമെന്നും നിങ്ങളുടെ ചങ്കുംകൊണ്ടേ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും. എന്ന നൗഷീറിന്‍റെ പ്രതികരണമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊരു ഭയങ്കര വെല്ലുവിളി തന്നെ. എന്തായാലും ഞാന്‍ തോല്‍ക്കാനില്ല. ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജോസേട്ടന്‍ കുറിച്ചു.
