വയറ്റിൽ വാവ ഉണ്ടെങ്കില്‍ നമുക്ക് 'ചപ്പാത്തി' വെച്ച് കീറി എടുക്കാം..

https://static.asianetnews.com/images/authors/4ad324ab-2e2e-5c04-b597-b28fc3748b32.jpg
First Published 15, Apr 2019, 12:31 PM IST
ee vavede oru karyam nisha sainu
Highlights

'അത് എന്താ അമ്മെ അമ്മായീടെ വയർ ഇങ്ങനെ വലുതായി ഇരിക്കുന്നെ' എന്നായി പിന്നെ സംശയം.. കുഞ്ഞു വാവ ആണ് വയറ്റിൽ എന്നതും വാവയുടെ അനക്കവും എല്ലാം അവൾക്ക് പുതിയ അറിവ് ആയിരുന്നു. പിന്നെ, എല്ലാവരുടെയും വയറ്റിൽ വാവ ഉണ്ടെന്നായി അവളുടെ വിചാരം.. അപ്പാടെ വയറ്റിലും.. അമ്മാച്ചന്റെ വയറ്റിലും (അവന്റെ വയർ കണ്ടാൽ സംശയം തോന്നുക സ്വാഭാവികം..) അവളുടെ തന്നെ വയറ്റിലും വാവ ഉണ്ടത്രേ..

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

കല്യാണം കഴിഞ്ഞു നാലു വർഷത്തെ കാത്തിരിപ്പിനു ശേഷം കീ ഹോളും മരുന്നും..  അലസലും ബഹളവും എല്ലാം കഴിഞ്ഞാണ് ഇച്ചു എന്റെ ജീവിതത്തിലേക്ക് വന്നത്.. കാർഡ് നോക്കി രണ്ടാം വര കണ്ടതിന് ശേഷം ജോലി പോലും വേണ്ടന്ന് വെച്ച് എന്റെ പൊന്നുവിന് വേണ്ടി ഞങ്ങൾ കാത്തിരുന്നു. പ്രസവത്തിന് തീയതി തന്നതിൽ 20 ദിവസം മുമ്പേ ആള് ഇങ്ങു പോരാൻ ബഹളം തുടങ്ങി..  നോർമലിനു വേണ്ടി കുറേ വെയിറ്റ് ചെയ്തു.. എനിക്ക് പനി തുടങ്ങിയ കൊണ്ട്  പിന്നെ കീറി പൊളിച്ചു ഇങ്ങു എടുത്തു... ഇന്ന് അവൾക്ക് രണ്ടു വയസും അഞ്ചു മാസവും ആയി.. 

കുസൃതിയും ബഹളവും ആയി വീട്ടിലും നാട്ടുകാർക്കും കണ്മണി ആയി നടക്കുന്നു. കഴിഞ്ഞ ഇടക്കാണ് എന്റെ കസിന്റെ വൈഫ് പ്രെഗ്നൻറ് ആയി ഡെലിവറിക്കു നാട്ടിൽ വന്നത്.. അവൾക്ക് കൂട്ടിനു ഇടയ്ക്കിടെ ഞാനും ഇച്ചുവും ഉണ്ടാവും.. അപ്പോൾ ആണ് ഇത്ര വീർത്ത വയർ ഇച്ചു കാണുന്നത് തന്നെ. 

'അത് എന്താ അമ്മെ അമ്മായീടെ വയർ ഇങ്ങനെ വലുതായി ഇരിക്കുന്നെ' എന്നായി പിന്നെ സംശയം.. കുഞ്ഞു വാവ ആണ് വയറ്റിൽ എന്നതും വാവയുടെ അനക്കവും എല്ലാം അവൾക്ക് പുതിയ അറിവ് ആയിരുന്നു. പിന്നെ, എല്ലാവരുടെയും വയറ്റിൽ വാവ ഉണ്ടെന്നായി അവളുടെ വിചാരം.. അപ്പാടെ വയറ്റിലും.. അമ്മാച്ചന്റെ വയറ്റിലും (അവന്റെ വയർ കണ്ടാൽ സംശയം തോന്നുക സ്വാഭാവികം..) അവളുടെ തന്നെ വയറ്റിലും വാവ ഉണ്ടത്രേ.. ദേ അമ്മേ വാവ അനങ്ങുന്നു എന്നും പറഞ്ഞു ഉടുപ്പ് പൊക്കി വയർ ഇട്ടു ഇളക്കി കാണിക്കും പെണ്ണ്... 

ഇപ്പോളും ഇച്ചിരെ വയർ ഉള്ള ആരെ കണ്ടാലും വയറ്റിൽ കുഞ്ഞാവ ഉണ്ടോന്നാണ് അവളുടെ ഡൌട്ട്.. പിന്നെ, നല്ല ശ്രദ്ധയോടെ ഒക്കെയാണ് അമ്മായി ഗർഭിണി ആരുന്നപ്പോൾ അവൾ നോക്കിയേ.. വീടിന് ചുറ്റും കൈ പിടിച്ചു നടത്തും അടുത്ത് പോയി ഇരുന്ന് പാട്ട് പാടും.. അങ്ങനെ അങ്ങനെ.. ഐമി വാവ ഉണ്ടായപ്പോളും ഇവളുടെ പാട്ട് കേട്ടാൽ അവൾ തല വട്ടം ചുറ്റി നോക്കും.

അമ്മായിയുടെ ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ ചെന്ന് വാവയെ കണ്ടു കഴിഞ്ഞപ്പോൾ മുതൽ വാവ എങ്ങനെയാ അമ്മായിയുടെ വയറ്റിൽ നിന്നു പുറത്തു വന്നേ എന്ന് അവൾക്ക് അറിയണം.. അവസാനം എന്‍റെ സിസേറിയൻ ചെയ്ത പാട് ഒക്കെ കാണിച്ചു ഇതുപോലെ ഡോക്ടർ ആന്റി കീറി എടുത്തതാ എന്ന് പറഞ്ഞു കൊടുത്തു സമാധാനം ആകട്ടെ എന്ന് കരുതി.

പക്ഷേ, പിന്നെ ഇടയ്ക്കിടെ ഓടി വന്നു ചോദിക്കും, 'ഡോക്ടർ ആന്റി അമ്മേനെ ചപ്പാത്തി (പിച്ചാത്തിക്ക് അവൾ പറയുന്നതാ.. ഇടക്ക് മാറി പോകും) കൊണ്ട് കീറിയപ്പൊ ഇച്ചു ചാടി വന്നതാണോ ന്ന്.. ഇനീം അമ്മേടെ വയറ്റിൽ വാവ ഉണ്ടോ നമ്മുക്ക് ചപ്പാത്തി വെച്ച് കീറി എടുക്കാം അമ്മേന്നു...

ഇപ്പൊ ഞങ്ങൾക്ക് എങ്ങനെലും ഒന്ന് ഇത്തിരി കൂടെ വലുതാവണം എന്നെ ചിന്തയേ ഉള്ളൂ.. സ്കൂളിൽ പോകാൻ..  ബുക്കും പേനയും സ്ലേറ്റും ഒക്കെവെച്ചാണ് ഇപ്പൊ കളികൾ.. കുസൃതിയും വാശിയും ഒട്ടും കുറവില്ലാത്ത കൊണ്ട് അവളുടെ ചിന്നു ചേച്ചി പറയും പോലെ വീടിന്റെ വാതിൽക്കൽ ലെറ്റർ ബോക്സ് പോലെ ഒരു കംപ്ലൈന്റ്റ് ബോക്സ് വെക്കേണ്ടി വരും റൗഡി ബേബിയെ സ്കൂളിൽ വിട്ട് കഴിയുമ്പോൾ....

loader