മുംബൈ: 35കാരി നാസിയ മുഹമ്മദ് അക്ബര്‍ സയ്യദിന് ഇത് രണ്ടാം ജന്‍മമാണ്. മുംബൈ വിക്രോലി സ്‌റ്റേഷനില്‍ പാഞ്ഞു വരുന്ന അംബര്‍നാഥ് ട്രെയിനിനു മുന്നിലേക്ക് നടന്നുവന്ന നാസിയയെ പ്ലാറ്റ്‌ഫോമിലുള്ളവര്‍ മുഴുവന്‍ പേടിച്ചരണ്ടുനിന്ന നാടകീയ മുഹര്‍ത്തത്തില്‍ ട്രെയിന്‍ കയറാനെത്തിയ യാത്രികരില്‍ ചിലര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

Add Asianetnews as a Preferred SourcegooglePreferred

പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിലേക്ക്‌വരുന്ന യുവതിയെ കണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍നിന്നു അലറിവിളിക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ ട്രെയിന്‍ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറയുന്നുണ്ടായിരുന്നു. അതിനിടെയാണ്, പാളത്തിന്റെ കരയില്‍നിന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ ട്രെയിനിനു മുന്നില്‍വെച്ച് യുവതിയെ വലിച്ചു മാറ്റിയത്. 

ഇതാണ് വീഡിയോ: