അസര്‍ ബാങ്ക് കൊടുത്തപ്പോള്‍ തുടങ്ങിയതാണു മോനു വയറിളക്കം' എന്ന് പറഞ്ഞ ഉമ്മയോട് ഇനി അമ്മാതിരി കനപ്പെട്ട ആഹാരമൊന്നും കുട്ടിക്ക് കൊടുക്കരുത് എന്ന് നിര്‍ദേശിച്ച ഒരു ഡോക്ടറുടെ കഥ നാടന്‍ തമാശകളിലൊന്നാണു.

മുക്കത്തെ സ്വകാര്യാശുപത്രിയില്‍ നവജാത ശിശുവിനു മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കാതെ, അഞ്ച് നേരം ബാങ്ക് കൊടുത്ത് കഴിഞ്ഞേ മുലപ്പാല്‍ നല്‍കാവൂ എന്നു ശഠിച്ച പിതാവിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടപ്പോള്‍ ഈ തമാശക്കഥയാണു ഓര്‍മ്മ വന്നത്! ബാങ്ക് എന്താ വല്ല പോഷകാഹാരവുമാണോ?!

സന്താനമുണ്ടാകാനും രോഗശമനത്തിനും 'തുപ്പല്‍ പ്രസാദം' നല്‍കി പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്യുകയും നിര്‍ലോഭം അന്ധവിശ്വാസ വില്‍പന നടത്തുകയും ചെയ്യുന്ന ഈ സിദ്ധന്മാരെയാണു ആദ്യം അകത്താക്കേണ്ടത്. 

ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍ മുലപ്പാല്‍ തടഞ്ഞ പിതാവല്ല. മുലപ്പാല്‍ കൊടുക്കാതെ 24 മണിക്കൂര്‍ നേരം താന്‍ മന്ത്രിച്ച വെള്ളം മാത്രം കൊടുത്താല്‍ മതി എന്ന് നിര്‍ദ്ദേശിച്ചയച്ച സിദ്ധനാണു സാക്ഷാല്‍ വില്ലന്‍. സന്താനമുണ്ടാകാനും രോഗശമനത്തിനും 'തുപ്പല്‍ പ്രസാദം' നല്‍കി പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്യുകയും നിര്‍ലോഭം അന്ധവിശ്വാസ വില്‍പന നടത്തുകയും ചെയ്യുന്ന ഈ സിദ്ധന്മാരെയാണു ആദ്യം അകത്താക്കേണ്ടത്. 

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കാലത്ത് നടത്തിയ സിദ്ധ വേട്ടയില്‍ പോലും, വെള്ളം ജപിച്ച് വിറ്റ് തട്ടിപ്പ് നടത്തുന്ന കള്ളന്തോട്ടെ കള്ളന്മാരെ തൊടാന്‍ പറ്റിയിയിട്ടില്ല. അതെങ്ങനെ പറ്റും, ജപവെള്ളത്തിന്റെയും മുടി വെള്ളത്തിന്റെയും ഹോള്‍സെയില്‍ വ്യാപാര കേന്ദ്രങ്ങള്‍ പിന്നിട്ടു വേണ്ടെ കള്ളന്തോട് എത്താന്‍!. മൊത്തവ്യാപാരികളെ തൊടാന്‍ ഏതു സര്‍ക്കാറിന്റെയും കൈ വിറക്കും!

യസ്, കം റ്റു ദി പോയിന്റ്. കാര്യം ഇത്രേയുള്ളൂ..

ജപവെള്ളത്തിന്റെയും മുടി വെള്ളത്തിന്റെയും ഹോള്‍സെയില്‍ വ്യാപാര കേന്ദ്രങ്ങള്‍ പിന്നിട്ടു വേണ്ടെ കള്ളന്തോട് എത്താന്‍!. മൊത്തവ്യാപാരികളെ തൊടാന്‍ ഏതു സര്‍ക്കാറിന്റെയും കൈ വിറക്കും!

നവജാത ശിശുവിനു മുലപ്പാല്‍ വിലക്കിയതിന്റെ പേരില്‍ നടക്കുന്ന ട്രോള്‍ വര്‍ഷത്തില്‍ മരം മാത്രമേ കാണുന്നുള്ളൂ, കാടുകാണുന്നില്ല! സിദ്ധചൂഷണത്തിനു ഇരയാവുന്ന ഒരു പാവം മനുഷ്യനെയല്ല അയാളുടെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്യുന്ന സിദ്ധനാട്യക്കാരെയും അത്തരം സിദ്ധസംഘങ്ങളുടെ മൊത്തവ്യാപാരികളെയും ദൂരെ മറയത്തു നിര്‍ത്തി, 'ബാങ്കില്‍ പോഷകമൂല്യമുണ്ടോ' എന്ന മട്ടില്‍ ട്രോള്‍ ഇറക്കി കളിക്കുന്നതില്‍ സങ്കടമുണ്ട് സൂര്‍ത്തുക്കളേ, സങ്കടമുണ്ട്!