ന്യൂയോര്‍ക്ക്: രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുമെന്നാണ് കവിത. ചുംബിക്കുമ്പോള്‍ പ്രണയികള്‍ ലോകത്തെ മറക്കുമെന്നു കൂടി ഈ കവിതയോട് കൂട്ടി ചേര്‍ക്കുകയാണ് അമേരിക്കയിലെ ഈ കമിതാക്കള്‍. 

സംഭവം നടന്നത് മൊണ്‍ടാനയിലെ ടാപ് ഇന്‍ എന്ന ബാറിലാണ്. ഒരു യുവാവും കാമുകിയും ഗാഢമായ ചുംബനത്തിലേര്‍പ്പെട്ടിരിക്കുകയാണ് അവിടെ. പൊടുന്നനെ ആയുധധാരികളായ മൂന്ന് പേര്‍ നിറതോക്കുകളുമായി അവിടെ പാഞ്ഞു കയറുന്നു. ക്യാഷ് കൗണ്ടറിലിരിക്കുന്നവരെ തോക്കു ചൂണ്ടി പുറത്താക്കി വന്‍തുക അവര്‍ തട്ടിയെടുക്കുന്നു. വന്നതുപോലെ തിരിച്ചു പോവുന്നു.

എല്ലാം കഴിഞ്ഞിട്ടും അതൊന്നുമറിയാതെ ചുംബനം തുടരുകയാണ് ഈ കമിതാക്കള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് ഈ കമിതാക്കളെ ലോകം കണ്ടത്. 

കാണുക, ആ വീഡിയോ: