പെട്ടെന്നാണ് അതുവഴി കടന്നുപോയ ഒരാള്‍ എമിലിയയുടെ പിറക് വശത്ത് തോണ്ടിയത്. ഒന്നും നോക്കിയില്ല അവന്‍റെ പിറകെ തന്നെ പോയി അവനെ എടുത്തിട്ടടിച്ചു
എമിലിയ ഹോല്ഡന് ഇരുപത്തിയൊന്നുകാരിയായ വെയിട്രസാണ്. തന്നെ തോണ്ടാന് വന്ന കസ്റ്റമറെ എടുത്തിട്ട് പെരുമാറിയിരിക്കുകയാണ് എമിലിയ.
ഓര്ഡറെടുത്ത് വന്ന ശേഷം മെനു കാര്ഡും മറ്റും വച്ചിരുന്ന കൌണ്ടറിനടുത്ത് നില്ക്കുകയായിരുന്നു എമിലിയ. പെട്ടെന്നാണ് അതുവഴി കടന്നുപോയ ഒരാള് എമിലിയയുടെ പിറക് വശത്ത് തോണ്ടിയത്. ഒന്നും നോക്കിയില്ല അവന്റെ പിറകെ തന്നെ പോയി അവനെ എടുത്തിട്ടടിച്ചു. അപ്പോഴേക്കും അവളുടെ കൂടെ ജോലി ചെയ്യുന്നവര് തന്നെ പോലീസിനെ വിളിച്ചിരുന്നു. അയാളെ പോലീസ് കൊണ്ടുപോയി.
സംഭവത്തെ കുറിച്ച് എമിലിയ പറയുന്നതിങ്ങനെ, ' അപ്പോഴെന്താണോ ചെയ്യാന് തോന്നിയത് അതാണ് ഞാന് ചെയ്തത്. എങ്ങനെയുള്ള വസ്ത്രം ധരിക്കുന്നുവെന്നൊന്നും മറ്റാര്ക്കും നോക്കേണ്ട കാര്യമില്ല. നമ്മുടെ ദേഹത്ത് തൊട്ടാല് പ്രതികരിക്കാന് നമുക്കാണ് അധികാരം.'
ഏതായാലും എമിലിയയെ ഉപ്രദ്രവിച്ചവന് മേലാല് ആരെയും ഉപദ്രവിക്കുമെന്ന് തോന്നുന്നില്ല.
കടപ്പാട്: ഡെയ്ലി മെയില്
