ചെന്നൈ: കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ ജനനേന്ദ്രിയത്തിന് മദ്യപര്‍ തീ കൊളുത്തി. കോടാമ്പാക്കത്ത് രംഗരാജപുരത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമാണ് സംഭവം നടന്നത്. ജാഫര്‍ എന്ന 50കാരന് നേരെയാണ് മദ്യപാനികളുടെ ക്രൂരതയുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

ശ്യാം, പുകഴേന്തി, രാജേഷ് എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. അക്രമികളില്‍ ഒരാള്‍ കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന ജാഫറിന്റെ വസ്ത്രം മാറ്റി ജനനേന്ദ്രിയത്തിന് നേരെ കത്തിച്ച ചൂട്ട് പിടിക്കുകയായിരുന്നു. 

ഉടന്‍ ഉണര്‍ന്നുവെങ്കിലും മദ്യലഹരിയിലായിരുന്നതിനാല്‍ ജാഫറിന് അക്രമികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനായില്ല. തീവച്ച ശേഷം ജാഫറിനെ പൈപ്പിന് അടിക്കുകയും ചെയ്തു. അക്രമികളില്‍ ഒരാള്‍ ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.