Asianet News MalayalamAsianet News Malayalam

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സും രണ്ട് മലയാളികളും!

ഓരോ പരിശീലനത്തിനും ടെസ്റ്റിനും നല്ലൊരു തുകയാവും. സാധാരണക്കാരനായ ഒരു കഫറ്റീരിയ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അത് താങ്ങാന്‍ ആവുന്നതിനും അപ്പുറം. ഒരു മാസത്തെ ശമ്പളം മുഴുവനായി തന്നെ അടച്ചാലും തികയാത്ത അവസ്ഥ. അവസാനം ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനുമുള്ള ഫീസ് അടക്കാന്‍ കടം വാങ്ങേണ്ടി വന്നു. തന്റെ് മുതലാളിയില്‍ നിന്ന് തന്നെ കാശ് കടം വാങ്ങുകയായിരുന്നു. എന്ത് ത്യാഗം സഹിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്  നേടിയേ അടങ്ങൂ എന്ന തീരുമാനത്തിലായിരുന്നു ഈ ചെറുപ്പക്കാരന്‍.

faisal bin ahmed column on two malayali drivers in UAE road
Author
Sharjah, First Published Apr 18, 2017, 2:11 AM IST

faisal bin ahmed column on two malayali drivers in UAE road
 

ഒന്നാമന്‍
'നമ്മുടെ കല്യാണത്തിന് മുമ്പ് ഞാന്‍ യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ്  എടുത്തിരിക്കും'. 
ഷാര്‍ജയിലെ ഒരു കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന നാദാപുരം സ്വദേശി നംഷീദ് തന്റെ ഭാവി വധു ഷബ്‌നയോട് ഫോണ്‍ സംഭാഷണത്തിനിടയില്‍ പറഞ്ഞതാണിത്. മറുതലക്കല്‍ ചിരി മാത്രമായിരുന്നു പ്രതികരണം. 

പിന്നീടെപ്പഴോ അവള്‍ ലൈസന്‍സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ നിലപാട് ഒന്നുകൂടെ കടുപ്പിച്ചു. യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിട്ടേ നിന്നെ ഞാന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരൂ. നോക്കിക്കോ.

ഒരു ആവേശത്തില്‍ അങ്ങ് പറഞ്ഞു പോയതാണ്. യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുക അത്ര എളുപ്പമല്ലെന്ന് നംഷീദിന് നന്നായി അറിയാം. തീയറി ക്ലാസ്, തീയറി ടെസ്റ്റ്, പാര്‍ക്കിംഗ് ടെസ്റ്റ്, റോഡിലെ പരിശീലനം, അസസ്‌മെന്റ്‌സ ടെസ്റ്റ്, റോഡ് ടെസ്റ്റ് ഇങ്ങനെ ഒരുപാട് കടമ്പകള്‍ കടന്ന് വേണം ലൈസന്‍സ് കരസ്ഥമാക്കാന്‍. ഒരു പി.എച്ച്.ഡി എടുക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് കാര്യങ്ങള്‍. 

ശപഥം ചെയ്തു പോയതല്ലേ. ഷബ്‌നയെ സ്വന്തമാക്കാന്‍ ലൈസന്‍സ് കൂടിയേ തീരൂ. ഇനി പിന്നോട്ടില്ല. അല്ലെങ്കിലും അവളുടെ മുന്നില്‍ വാക്ക് മാറ്റി നാണംകെടാനാവില്ല.വാക്ക് പാലിക്കാനുള്ള പാച്ചിലിലായിരുന്നു പിന്നെ അവന്‍.

തകൃതിയായ ഡ്രൈവിംഗ് പരിശീലനം. മാസങ്ങള്‍ പിന്നിട്ടു. ഓരേ കടമ്പയും കടന്ന് അവസാനം റോഡ് ടെസ്റ്റിലെത്തി. ഇനി റോഡ് ടെസ്റ്റ് മാത്രം. വിജയിച്ചാല്‍ ലൈസന്‍സ് കയ്യില്‍. ടെസ്റ്റ് ദിനത്തിന്റെ  തലേ രാത്രി അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. വിജയിക്കുമോ എന്ന ആധിയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. 
പിറ്റേന്ന്. കൃത്യസമയത്ത് തന്നെ ടെസ്റ്റിനെത്തി. ഒരു കാറില്‍ മൂന്ന് പേരാണ് ടെസ്റ്റിന്. പോലീസ് ഉദ്യോഗസ്ഥനാണ് ഡ്രൈവിംഗ് പരിശോധിക്കുന്നത്. ആദ്യത്തെ ഊഴം ഒരു പാക്കിസ്ഥാനിയുടേത്. ലൈന്‍ ചേഞ്ചിംഗിലെ വെപ്രാളത്തോടെ അവന്റെ കാര്യത്തില്‍ തീരുമാനമായി. രണ്ടാമത് വിളിച്ചത് ഒരു തമിഴനെ. അയാള്‍ കുഴപ്പമില്ലാതെ വണ്ടിയോടിച്ചു. അവസാനമായിരുന്നു നംഷീദിന്റെ ഊഴം. റൗണ്ടെബൗട്ടില്‍ വണ്ടിയോടിച്ചത് തെറ്റായ രീതിയില്‍.അതോടെ ഒന്നാം ടെസ്റ്റില്‍ തോല്‍വി. 

അല്ലെങ്കിലും ആദ്യ ടെസ്റ്റിലൊക്കെ വിജയിക്കുക അത്ര എളുപ്പമൊന്നുമല്ല. അടുത്ത തവണ നോക്കാം നംഷീദ് മനസില്‍ ആശ്വസിച്ചു. 

പിന്നേയും പഠനം. ടെസ്റ്റ്. രണ്ടാം ടെസ്റ്റിലും തോറ്റു. മൂന്നും നാലും അഞ്ചും ടെസ്റ്റുകളിലും തോല്‍വി. ഓരോ തവണയും പരാജയപ്പെടുമ്പോള്‍ വീണ്ടും പരിശീലനം. 

പടച്ചോനേ എന്റൊ കല്യാണമെന്ന് ദീര്‍ഘനിശ്വാസം വിട്ടു അവന്‍. 

ഓരോ പരിശീലനത്തിനും ടെസ്റ്റിനും നല്ലൊരു തുകയാവും. സാധാരണക്കാരനായ ഒരു കഫറ്റീരിയ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അത് താങ്ങാന്‍ ആവുന്നതിനും അപ്പുറം. ഒരു മാസത്തെ ശമ്പളം മുഴുവനായി തന്നെ അടച്ചാലും തികയാത്ത അവസ്ഥ. അവസാനം ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനുമുള്ള ഫീസ് അടക്കാന്‍ കടം വാങ്ങേണ്ടി വന്നു. തന്റെ് മുതലാളിയില്‍ നിന്ന് തന്നെ കാശ് കടം വാങ്ങുകയായിരുന്നു. എന്ത് ത്യാഗം സഹിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്  നേടിയേ അടങ്ങൂ എന്ന തീരുമാനത്തിലായിരുന്നു ഈ ചെറുപ്പക്കാരന്‍.

പരിശീലന സമയത്ത് വണ്ടിയോടിക്കാന്‍ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ ടെസ്റ്റ് സമയത്ത് ധൈര്യം ചോര്‍ന്ന് പോകും, കൈകാലുകള്‍ വിറയ്ക്കും, തൊണ്ട വരളും. ബ്രേക്കും ക്ലച്ചും നിയന്ത്രണത്തില്‍ വരില്ല. അങ്ങനെ റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. 

faisal bin ahmed column on two malayali drivers in UAE road

പടച്ചോനേ എന്റൊ കല്യാണമെന്ന് ദീര്‍ഘനിശ്വാസം വിട്ടു അവന്‍. 

നംഷീദിന്റെ പരിശീലനവും ടെസ്റ്റും നീണ്ടു പോവുകയാണ്. ടെസ്റ്റിന് വരുന്ന പോലീസുകാരന്‍ കനിഞ്ഞാല്‍ മാത്രമേ ലൈസന്‍സ് കിട്ടൂ. കല്യാണം നടക്കൂ.
ടെസ്റ്റ് നീണ്ട് പോകാന്‍ തുടങ്ങിയതോടെ മാസങ്ങള്‍ വര്‍ഷങ്ങളിലേക്കെത്തി. ഒടുവില്‍ ബന്ധുക്കളുടെ നിര്‍ബന്ധം സഹിക്കാനാവാതെ നംഷീദ് ഷബ്‌നയെ നിക്കാഹ് ചെയ്തു. പക്ഷേ ഇപ്പോള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോരില്ലെന്ന് അവന്‍ നിര്‍ബന്ധം പിടിച്ചു. താന്‍ പെണ്ണിന്റെ മുമ്പില്‍ പറഞ്ഞ വാക്കിന് വിലയില്ലാതെ തോല്‍ക്കാ നാവില്ല.

തിരികെ ഷാര്‍ജയില്‍ എത്തി ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും ത്യകൃതിയായി തന്നെ നടന്നു. റൗണ്ടെബൗട്ട് മിസ്റ്റേക്ക്, യു ടേണ്‍ പ്രശ്‌നം, പാര്‍ക്കിംഗ് ശരിയായില്ല... പിഴവുകള്‍ വന്നുകൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ ലൈസന്‍സ് എന്നത് കിട്ടാക്കനിയായി. 

പരിശീലനം നാല് വര്‍ഷത്തോളമായി. അജ്മാനിലും ഷാര്‍ജയിലുമെല്ലാം വിവിധ ഡ്രൈവിംഗ് സ്‌കൂളുകള്‍ മാറി മാറി നോക്കി. 26 ടെസ്റ്റുകളില്‍ പരാജയപ്പെട്ടെങ്കിലും തോറ്റ് പിന്മാറാന്‍ തയ്യാറല്ലായിരുന്നു ഈ യുവാവ്. അവസാനം കണ്ണൂരുള്ള ഷെഫീഖ് എന്നയാളുടെ കീഴില്‍ പഠനം. മിലിട്ടറി മോഡല്‍ ട്രെയിനിംഗായിരുന്നുവെന്ന് നംഷീദ്.

ഒടുവില്‍ ഇരുപത്തിയേഴാമത്തെ ടെസ്റ്റില്‍ ലൈസന്‍സ്് നേടിയെടുത്തു. ലൈസന്‍സ കിട്ടിയപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിന് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ നായകന്‍ പറയുന്ന ആ പ്രശസ്തമായ ഡയലോഗിനെ ഓര്‍മ്മിപ്പിച്ചു ഇവന്റെ മറുപടി. 

ലൈസന്‍സ് കിട്ടിയപ്പോള്‍ ഉള്ള ഫീലിംഗ് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്രയ്ക്കും വലിയ സന്തോഷം. ആദ്യം വിളിച്ച് പറഞ്ഞത് ഭാര്യയെ. 

ലൈസന്‍സിന് വേണ്ടിയുള്ള പരിശ്രമത്തില്‍ നല്ലൊരു തുക ചെലവായി. 40,000 ത്തില്‍ അധികം ദിര്‍ഹം!. ഏകദേശം ആറര ലക്ഷത്തില്‍ അധികം രൂപ വരുമിത്. ഒരു പക്ഷേ യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ്  ലഭിക്കാന്‍ ഇത്രയധികം തുക മുടക്കിയ ഏക വ്യക്തിയായിരിക്കും നംഷീദ്. 

26 ടെസ്റ്റുകളില്‍ പരാജയപ്പെട്ടെങ്കിലും പരാതിയൊന്നുമില്ല. 

എല്ലാ നിയമവും അനുസരിച്ചാണ് വണ്ടി ഓടിക്കുന്നതെങ്കില്‍ ലൈസന്‌സ് ഒ.കെയാണ്. എന്റെ തെറ്റുകള്‍ തന്നെയാണ് അത് കിട്ടാതിരിക്കാന്‍ കാരണം- തന്റെ  തെറ്റ് തിരിച്ചറിയുന്നു ഇവന്‍. 

ഏതായാലും നംഷീദ് സന്തോഷത്തിലാണിപ്പോള്‍. ലൈസന്‍സ്് കിട്ടിയതോടെ ഇനി ഷബ്‌നയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാം. വാക്ക് പാലിച്ചെന്ന അഭിമാനത്തോടെ തന്നെ. 

റോഡില്‍ പോലീസ് വാഹനം കണ്ടാല്‍ പിന്നെ മാഷിന് ശരീരമാകെ ഒരു വിറയലാണ്.

രണ്ടാമന്‍
കണക്കില്‍ അഗ്രഗണ്യനാണ് മൂവാറ്റുപുഴ സ്വദേശി മോഹന്‍. ദുബായിലെ ഒരു കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു. കണക്കിലെ മികവ് മൂലം നിരവധി പേര്‍ ഇദ്ദേഹത്തിന് ശിഷ്യപ്പെട്ടു. പ്ലസ് ടു വരെയുള്ള വിദ്യാര്ത്ഥികള്‍ക്ക് ട്യൂഷന്‍ ടീച്ചറായി ഇദ്ദേഹം. ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളും അവധി ദിനങ്ങളുംമോഹന്റെ ഫ്‌ലാറ്റ് ട്യൂഷന്‍ സെന്ററാകും. മാഷിന് കീഴില്‍ കണക്ക് പഠിച്ച് കുട്ടികള്‍ മിടുക്കന്മാരായി. കുട്ടികള്ക്കും  മാതാപിതാക്കള്‍ക്കും  സന്തോഷം. കൃത്യമായി ഫീസിനത്തില്‍ നല്ലൊരു അധിക വരുമാനം വരുന്നത് കൊണ്ട് മാഷിനും സന്തോഷം. 

ഏറെ ആഹ്ലാദമാണെങ്കിലും ഇദ്ദേഹത്തിന് ഒരു ദുഃഖമുണ്ട്. ദുഃഖം എന്നതിനപ്പുറം ആശങ്ക എന്ന് പറയുന്നതാവും ശരി. വാഹനമോടിക്കുമ്പോഴുള്ള ചില സമയത്തെ തന്റെ തന്നെ പെരുമാറ്റത്തിലാണ് ഈ ആശങ്ക. ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിട്ട് വര്‍ഷങ്ങളായെങ്കിലും ചില സമയങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ മോഹന് നിയന്ത്രണം നഷ്ടമാകും. പിന്നെ എന്താണ് ചെയ്യുകയെന്ന് ഇദ്ദേഹത്തിന് തന്നെ അറിയില്ല. 

വെറുതെയങ്ങ് നിയന്ത്രണം നഷ്ടമാകുന്നതല്ല. പോലീസാണ് ഇവിടെ 'വില്ലന്‍'. റോഡില്‍ പോലീസ് വാഹനം കണ്ടാല്‍ പിന്നെ മാഷിന് ശരീരമാകെ ഒരു വിറയലാണ്. പോലീസ് വണ്ടിക്ക് കാതങ്ങള്‍ അകന്ന് മാറി സഞ്ചരിക്കണമെന്നാണ് മാഷിന്റെ മനസ് പറയാറെങ്കിലുംസംഭവിക്കാറ് അങ്ങിനെയല്ല. ആക്‌സിലേറ്ററില്‍ കാല്‍ അമരും. തന്റെ കാര്‍ പോലീസ് വാഹനത്തിന് അടുത്തെത്തുന്നത് ഇദ്ദേഹം പിന്നെ അറിയാറില്ല. ബ്രേക്ക് എന്ന ഒരു സംവിധാനം വാഹനത്തിലുണ്ടെന്ന് മറന്ന് പോകുന്ന നിമിഷങ്ങള്‍. ഒടുവില്‍ വണ്ടി ഇടിച്ച് നില്‍ക്കുമ്പോഴാണ് താന്‍ ഡ്രൈവിംഗിലായിരുന്നു എന്ന ബോധമുണ്ടാവുക. റോഡില്‍ ഏറെ വാഹനങ്ങളുണ്ടെങ്കിലും ഇടി പോലീസ് വണ്ടിക്ക് പിന്നിലോ വശങ്ങളിലോ കൃത്യം. 

faisal bin ahmed column on two malayali drivers in UAE road

ഒന്നോ രണ്ടോ അഞ്ചോ തവണയല്ല ഇങ്ങനെ പോലീസ് വണ്ടിയെ മാഷ് ഇടിച്ച് തെറിപ്പിച്ചത്. അനേകം തവണ. ഷുര്‍ത്തശ എന്ന് അറബിയിലും പോലീസ് എന്ന് ഇംഗ്ലീഷിലുമുള്ള ആ എഴുത്തും വാഹനത്തിന്റെ പച്ച നിറവും കൂടി കാണുന്നതോടെ മാഷിന്റെ നിയന്ത്രണം വിടാറാണ് പതിവ്. എന്നൊക്കെ പോലീസ് വാഹനം മോഹന്റെ കാറിന് മുന്നില്‍ വന്ന് പെട്ടിട്ടുണ്ടോ അന്നൊക്കെ ഇടി കൃത്യം. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പോലീസുകാര്‍ രക്ഷപ്പെട്ടിരിക്കുന്നത്. ശബ്ദവും മുഴക്കി, ലൈറ്റുമിട്ട് അമിത വേഗതയില്‍ പോലീസ് വണ്ടി ഓടിച്ച് പോയത് കൊണ്ട് മാത്രമായിരുന്നു ഈ രക്ഷപ്പെടലുകള്‍. അന്നും മാഷ് ആക്‌സിലേറ്റര്‍ ചവുട്ടിയിട്ടുണ്ടാകാം. പക്ഷേ പോലീസിന്റെ വേഗതയ്ക്ക് ഒപ്പം എത്താന്‍ പറ്റിയിട്ടുണ്ടാവില്ല. 

പോലീസുകാരെ നേരിട്ട് കണ്ടാല്‍ മോഹന് കുഴപ്പമൊന്നുമില്ല. എന്നാല്‍ വാഹനമോടിക്കുമ്പോള്‍ പോലീസ് വണ്ടി കണ്ടാലാണ് സര്‍വ്വവും കീഴ്‌മേല്‍ മറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെടും. കണക്ക് മാഷിന്റെ കണക്കു കൂട്ടലുകളെല്ലാം തെറ്റും. ഒടുവില്‍ എത്തി നില്‍ക്കുക ആ ഇടിയില്‍. 

ഇപ്പോള്‍ കാറുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് ഇന്ന് പോലീസ് വണ്ടി വഴിയിലെങ്ങും കാണരുതേ എന്ന്. പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍.

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍


ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!

യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!

അറബിയെ പോറ്റിയ മലയാളി!

മരിച്ചത് എന്റെ ശത്രുവായിരുന്നു; എന്നെ ദുബായ് ജയിലിലാക്കിയ സുഹൃത്ത്!

റാസല്‍ ഖൈമയിലെ ഈ ഗ്രാമത്തില്‍ രാത്രികളില്‍ ആരും പോവാറില്ല!

Follow Us:
Download App:
  • android
  • ios