തൂവലുകളില്ലാത്ത ഈ ലവ്‌ബേര്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയാ താരമാണ്. അമേരിക്കയിലെ ബോസ്റ്റണിലാണ് റിയ എന്നു പേരുള്ള ഈ പക്ഷിയുടെ വാസം. സിറ്റാസിന്‍ ബീക് ആന്റ് ഫെതര്‍ ഡിസീസ് എന്ന പേരുള്ള അപൂര്‍വ്വ രോഗത്തിന്റെ ഇരയാണ് രണ്ടു വയസ്സ് പ്രായമുള്ള ഈ പക്ഷി. തൂവലുകള്‍ വളരാത്ത രോഗമാണിത്. അതിനാല്‍ അവശയാണ് ഈ പക്ഷി. 

കാഴ്ചയ്ക്ക് വല്ലാത്ത ദൈന്യത തോന്നുന്ന ഈ പക്ഷിയുടെ ചിത്രങ്ങള്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോകമെങ്ങുമുള്ള മാധ്യമങ്ങളിലും ഈ പക്ഷിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന്, ജുലൈ മാസം ബാക്ക് ബേ വൈറ്ററിനറി ക്ലിക്ക് ഇതിനെ രക്ഷപ്പടുത്തി. ഇപ്പോള്‍, ഈ പക്ഷിയെ ഇസബല്ല ഐസന്‍ മാന്‍ എന്ന യുവതി ദത്തെടുത്തിരിക്കുകയാണ്.