കുടുംബപ്രശ്‌നത്തെ തുടര്‍ന്നായിരുന്നു യുവതി വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. യുവതിയെ രക്ഷപ്പെടുത്തിയ ശേഷം ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു.ഇതുകേട്ടതും ഭര്‍ത്തവ് ഇവരോടു കയര്‍ത്തു സംസാരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആളെ മരിക്കാന്‍ അനുവദിക്കല്ലെ എന്നു ചോദിച്ചായിരുന്നു ഭര്‍ത്താവിന്‍റെ ശകാരം. 

ഇതു കേട്ടു നാട്ടുകാരും രക്ഷപ്രവര്‍ത്തകരും ഞെട്ടി. വിവാഹം കഴിഞ്ഞു പത്തു വര്‍ഷമായ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഭര്‍ത്താവിന് അന്യസ്ത്രീയുമായി ബന്ധം ഉണ്ടെന്നു യുവതിയും, യുവതിക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്നു ഭര്‍ത്താവും ആരോപിക്കുന്നു. വിഷയത്തില്‍ ഒത്തു തീര്‍പ്പായതിനെ തുടര്‍ന്നു യുവതി ഭര്‍ത്താവിന്‍റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു.