ലോക് അദാലത്തിലെ അംഗത്വം വക്കീല്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മീഡിയേറ്റര്‍മാര്‍ എന്നിവര്‍ക്കാണ് നല്‍കാറ്. സാമൂഹ്യപ്രവര്‍ത്തകയാണ് സ്വാതി.

അസമില്‍ ലോക് അദാലത്തില്‍ ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍ കണ്‍സീലിയേറ്റര്‍ ചുമതലയേറ്റു. ഇരുപത്തിയേഴുകാരിയായ സ്വാതി ബിദാന്‍ ബാരുവാ ആണ് കണ്‍സീലിയേറ്ററായി ചുമതലയേറ്റത്.

ഇന്നായിരുന്നു സ്വാതി ആദ്യത്തെ കേസ് കേട്ടത്. റിട്ട. ജില്ലാ കോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സംഘത്തിലായിരുന്നു സ്വാതിയുടെ ഒന്നാമത്തെ ദിവസം. ലോക് അദാലത്തിലെ അംഗത്വം വക്കീല്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മീഡിയേറ്റര്‍മാര്‍ എന്നിവര്‍ക്കാണ് നല്‍കാറ്. സാമൂഹ്യപ്രവര്‍ത്തകയാണ് സ്വാതി.

'തന്നെ വിശ്വസിച്ച് ഈ ജോലിയേല്‍പ്പിച്ചതില്‍ സന്തോഷമുണ്ട്. പെന്‍ഡിങ്ങിലുള്ള മുഴുവന്‍ കേസുകളും പരിഹരിക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്യു'മെന്ന് സ്വാതി പറഞ്ഞു.

2012ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ആഗ്രഹിച്ചപ്പോള്‍ സ്വാതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് കോടതി ഇടപെട്ട് സ്വാതിക്ക് അതിനുള്ള അനുമതി നല്‍കുകയായിരുന്നു.