ലെറ്റ്യൂസിന്‍റെ ബാഗ് തുറന്നപ്പോഴാണ് ജീവനുള്ള തവളയെ കണ്ടത് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ലെറ്റ്യൂസ് വാങ്ങിയത് പിന്നീടതിനെ അടുത്തുള്ള പറമ്പിലുപേക്ഷിച്ചു
കടയില് നിന്ന് വാങ്ങിയ ഫ്രഷ് ലെറ്റ്യൂസില് ജിവനുള്ള തവളയെ കണ്ടാലെങ്ങനെയിരിക്കും? യു.കെയിലെ കോണ്വാളിലാണ് സംഭവം. അവിടെയൊരു സൂപ്പര്മാര്ക്കറ്റില് നിന്നാണ് ഷെവാവുഗന് ടോബട്ട് എന്ന സ്ത്രീ ലെറ്റ്യൂസ് വാങ്ങിയത്. അവര് തന്നെയാണ് ട്വിറ്ററില് തവളയുടെ വീഡിയോ ഷെയര് ചെയ്തത്.
ലെറ്റ്യൂസ് ഇട്ട ബാഗ് തുറന്നതും ഒരു ജോഡി കണ്ണുകള് തന്നെ തുറിച്ചുനോക്കുന്നതാണ് ഷെവാഗുന് കണ്ടത്. അത് കണ്ടതും അവര് ഭര്ത്താവിനെ വിളിച്ച് ഒച്ചയിട്ടു. ആളെത്തിയപ്പോഴാണ് അകത്തുള്ളത് തവളയാണെന്ന് കണ്ടത്. ഉടനെ അടുത്ത പറമ്പിലേക്ക് തവളയെ തുറന്നുവിട്ടു.
സൂപ്പര് മാര്ക്കറ്റുകാര് എന്തായാലും ഷെവാവുഗനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ലെറ്റ്യൂസിന്റെ പണം തിരികെ നല്കാനും തയ്യാറായി.
