അതിനിടയിലാണ് അര്‍ണാബിന്‍റെ പിന്‍മാറ്റം, കഴിഞ്ഞ ആറുമാസത്തില്‍ ഏറെയായി അര്‍ണാബ് പുതിയ പദ്ധതികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നായിരുന്നു സൂചന. അതിനിടയിലാണ് ഇന്ന് മുംബൈ ഓഫീസില്‍ അര്‍ണാബ് ടൈംസ് നൗ ജീവനക്കാര്‍ക്ക് മുന്‍പില്‍ രാജി പ്രഖ്യാപിച്ചത്. ഒരു ഹാള്‍ മുഴുവന്‍ നിറഞ്ഞ ടൈംസ് നൗ ജീവനക്കാരോടൊപ്പം വിവിധ ബ്യൂറോകളിലെ ടൈംസ് നൗ ലേഖകര്‍ ഒരു മണിക്കൂര്‍ നീണ്ട അര്‍ണാബിന്‍റെ പ്രസംഗം കേട്ടു. 'ഇത് ഗെയിമിന്‍റെ തുടക്കം മാത്രം' എന്ന വാചകം ഈ പ്രസംഗത്തില്‍ 15 തവണയെങ്കിലും അര്‍ണാബ് ഉപയോഗിച്ചു എന്നാണ് പ്രസംഗം കേട്ടവരെ ഉദ്ധരിച്ച് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വന്തന്ത്ര്യമാധ്യമങ്ങള്‍ വര്‍ദ്ധിക്കുകയാണ്, ഗോസ്വാമി തന്‍റെ അടുത്ത പദ്ധതിയെക്കുറിച്ച് സൂചന നല്‍കി പ്രസംഗത്തില്‍. ഒപ്പം മാധ്യമ മേഖല ഉപേക്ഷിക്കുന്നില്ലെന്നും സൂചിപ്പിച്ചു.
ഒരു ആഴ്ച നീണ്ടു നിന്ന മാലിദ്വീപിലെ അവധിക്ക് ശേഷം തിരിച്ചുവന്ന അര്‍ണാബിന്‍റെ അവസാനത്തെ ന്യൂസ് അവര്‍ ആയിരിക്കും ഇന്ന് (നവംബര്‍ 1ന് ഉണ്ടാകുക) എന്നതാണ് സൂചന.
കഴിഞ്ഞവര്‍ഷം റഷ്യടുഡേ ടിവിയുടെ ഒരു സംവാദത്തില്‍ തന്‍റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള സൂചന അര്‍ണാബ് നല്‍കുന്നുണ്ട്. ബിബിസിക്കും സിഎന്‍എന്നിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന മത്സരം നടക്കുമെന്ന് അന്ന് ആ സംവാദത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. ഒപ്പം തന്നെ വൈദേശിക മാധ്യമങ്ങളുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന് ഇദ്ദേഹം പറയുന്നുണ്ട്, അതിന്‍റെ വീഡിയോ കാണുക.

