നഗ്‌നരായി ജോലി ചെയ്യുക. പടമെടുത്ത് പോസ്റ്റ് ചെയ്യുക. ബെലാറസ് എന്ന രാജ്യത്തെ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത ഇത്തരം പോസ്റ്റുകളാണ്. നൂറുകണക്കിനാളുകളാണ് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. 

എല്ലാത്തിനും പ്രകോപനം ഒന്നാണ്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്‌ഷെന്‍കോയുടെ ഒരു പ്രസംഗം. പ്രസിഡന്റ് പറഞ്ഞ ഒരു പ്രയോഗത്തില്‍ പിടിച്ചാണ് ഇത്തരമൊരു ഓണ്‍ലൈന്‍ പ്രതികരണം ഉണ്ടായത്. 

പ്രസിഡന്റ് പറഞ്ഞതിന്റെ നേര്‍ക്കുനേര്‍ ഇതാണ്: എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എന്ത് ലക്ഷ്യങ്ങള്‍ കൈവരിക്കണം എന്ന് നിങ്ങള്‍ക്കറിയാം. എല്ലാം ലളിതമാണ്. കണ്ടെത്തയലുകള്‍, വിവരസാങ്കേതിക വിദ്യ, സ്വകാര്യവല്‍കരണ എല്ലാം വ്യക്തം. നാമത് ചെയ്തു കഴിഞ്ഞു. പക്ഷേ, ചില ലളിതമായ കാര്യങ്ങളിലാണ് ജീവിതം. നാം വിവസ്ത്രരാവുക, ജോലി ചെയ്യുക'

സത്യത്തില്‍, വിവസ്ത്രരാവുക എന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്. വളരുക, ജോലി ചെയ്യുക എന്നര്‍ത്ഥമുള്ള ഒരു പ്രയോഗമായിരുന്നു അത്. ആളുകള്‍ എന്നാല്‍, ആ പ്രയോഗത്തെ പദാനുപദ അര്‍ത്ഥത്തില്‍ എടുത്തു. അതോടെ തുടങ്ങി ട്രോള്‍ പ്രവാഹം. അവയിലെല്ലാം ഉള്ളത് ഒരേ വാചകം: രാഷ്ട്ര നായകന്‍ പറഞ്ഞു, നാം ചെയ്തു! 

കാണാം, അവയില്‍ ചിലത്.

A photo posted by anna (@anna_litvinets) on

A photo posted by CEO (@marek_obuhovich) on

A photo posted by @ssnnooppooyy on

A photo posted by Nadya Krevchik (@nadzejka) on

A photo posted by @christina_up on

A photo posted by Elizabeth Khval (@el_khval) on

A photo posted by Siarhei (@serj2103) on

A photo posted by @julia_blackcat on

A photo posted by Olya (@inst_olia) on