സ്ട്രീറ്റ് വെയേഴ്സിലുള്ള ഇന്‍സ്റ്റഗ്രാമില്‍ സ്വയം ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് ലിയോ ചെയ്യുന്നത്. അവന്‍റെ ആരാധകരെല്ലാം അങ്ങനെയുണ്ടായവരാണ്. ഫാഷന്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ അവതരിപ്പിക്കാനുള്ള മാര്‍ഗമാണെന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് ലിയോ പറയുന്നത്.

വാര്‍വിക്: ലിയോ മണ്ടേലയെന്ന പതിനാറുകാരന്‍റെ അടിപൊളി സ്റ്റൈലിന് എഴുപതിനായിരത്തോളം ആരാധകരുണ്ട് ഇന്‍സ്റ്റഗ്രാമില്‍ മാത്രം. എവിടെ ചെന്നാലും തിരിച്ചറിയപ്പെടുന്നു. ആരാധകര്‍ പിന്നാലെ ചെല്ലുന്നു.

View post on Instagram

പഠനവും, യാത്രയും, എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ് ഈ ഇന്‍സ്റ്റ താരം. ഫാഷന്‍ ഇന്‍ഫ്ലുവന്‍സറെന്ന നിലയില്‍ ലോകത്താകെ യാത്ര ചെയ്യുകയാണ് ലിയോ. സ്ട്രീറ്റ് ഫാഷന്‍ രംഗത്ത് പേരെടുത്തു കഴിഞ്ഞിരിക്കുന്നു ഈ പതിനാറുകാരന്‍. അച്ഛനും അമ്മക്കുമൊപ്പം നാര്‍വിക്ക്ഷെയറിലാണ് ലിയോയുടെ താമസം. 

View post on Instagram

സ്ട്രീറ്റ് വെയേഴ്സിലുള്ള ഇന്‍സ്റ്റഗ്രാമില്‍ സ്വയം ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് ലിയോ ചെയ്യുന്നത്. അവന്‍റെ ആരാധകരെല്ലാം അങ്ങനെയുണ്ടായവരാണ്. ഫാഷന്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ അവതരിപ്പിക്കാനുള്ള മാര്‍ഗമാണെന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് ലിയോ പറയുന്നത്.

View post on Instagram

നിരവധി ഫാഷന്‍ പ്രസിദ്ധീകരണങ്ങളില്‍ ലിയോ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പ്രശസ്തമായ ഫാഷന്‍ ഷോകളിലും സാന്നിധ്യമായി. കളറുകളും പാറ്റേണുമാണ് തന്നെ സ്ട്രീറ്റ് വെയറിലേക്ക് ആകര്‍ഷിച്ചതെന്നും ലിയോ പറയുന്നു. 

വീഡിയോ കാണാം: