അതീവ ഗുരുതരമായ ഒരു പാരിസ്ഥിതിക തകര്‍ച്ചയുടെ വക്കിലേക്ക് പോവുകയാണ് കേരളം. ഈ വേനല്‍ അതിന്റെ പ്രത്യക്ഷമായ അടയാളം തന്നെയാണ്. വയനാട് അടക്കമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ വളരെ പ്രകടമാണ്. കൊടും ചൂടും വരള്‍ച്ചയും സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങളും വ്യാപകമാണ്. 

എന്തു കൊണ്ടാണ് കേരളം ഇങ്ങനെ ചുട്ടു പൊള്ളുന്നത്? എന്താണ് ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍, ജനത എന്ന നിലയില്‍ നമുക്ക് എവിടെയാണ് പിഴച്ചത്? 

ഇക്കാര്യങ്ങള്‍ അതീവ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട നേരമാണിത്. എന്നാല്‍, നമ്മുടെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഈ വിഷയത്തിന് ഇടമേയില്ല. പകരം, ഇത്തരം അവസ്ഥകള്‍ വിളിച്ചു വരുത്തുന്ന തരത്തിലുള്ള വന്‍കിട വികസന അജണ്ടകള്‍ക്കാണ് അവിടെ പ്രാമുഖ്യം. ഇടതു വലതു മുന്നണികളും എന്‍ഡിഎയും പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്ന വികസന അജണ്ടകളാണ് മുന്നോട്ടു വെക്കുന്നത്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ പ്രകൃതി നല്‍കുന്ന ഈ വിപല്‍ സൂചനകള്‍ ഗൗരവമായി പരിഗണിക്കുക? എപ്പോഴാണ് നാം ഒരു തിരുത്തലിന് തയ്യാറാവുക?

ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഈ വീഡിയോ. തൃശൂര്‍ പീച്ചിയിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി വി സജീവുമായി asianetnews.tv അസിസ്റ്റന്റ് എഡിറ്റര്‍ കെ പി റഷീദ് സംസാരിക്കുന്നു.

വീഡിയോ കാണാം...