ആരും അമ്പരന്നു പോവുന്നതായിരുന്നു ആ അനുഭവം. റഷ്യയിലെ ഒരു മൃഗശാലയിലാണ് സംഭവം. കടുവയെ പാര്‍പ്പിച്ച ഗ്ലാസ് കൂടിനു പുറത്ത് പുറംതിരിഞ്ഞിരുന്ന് സംസാരിക്കുകയായിരുന്നു ആ സ്ത്രീ. കൂറ്റന്‍ കടുവ പിറകില്‍ അവരോട് അടുത്തുകൊണ്ടിരുന്നു. അടുത്ത നിമിഷം അതു സംഭവിച്ചു. കടുവ അവര്‍ക്കു നേരെ ഒറ്റ ചാട്ടം! ഭയന്നുവിറച്ച യുവതിയും ഓടി. ഭാഗ്യത്തിന് ഗ്ലാസ് ചുവരിലാണ് കടുവ പരാക്രമം നടത്തിയത്. അതിനാല്‍ മാത്രം അവര്‍ രക്ഷപ്പെട്ടു.
കാണാം, ഞെട്ടിക്കുന്ന ആ രംഗം!
