'ശരിക്കും അത് ഞാനാണോ' എന്നാണ് സെക്സിമാനായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഇദ്രിസ് എല്‍ബ ആദ്യം പ്രതികരിച്ചത്. 'ഞാനെന്നും കണ്ണാടിയില്‍ എന്നെ തന്നെ പരിശോധിക്കാറുണ്ട്. അതേ, ഇന്ന് നിങ്ങള്‍ സെക്സിയാണ് എന്ന് സ്വയം പറയാറുണ്ട്.' എന്നും അദ്ദേഹം തമാശയായി പറയുന്നു. 

ബ്രിട്ടീഷ് ആക്ടര്‍ ഇദ്രിസ് എല്‍ബ ലോകത്തിലെ ഏറ്റവും സെക്സിയായ പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 'പീപ്പിള്‍സ് മാഗസി'ന്‍റെ മുപ്പത്തിമൂന്നാമത്തെ സെക്സിമാനും, കവറുമായാണ് ഇദ്രിസ് എല്‍ബ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

'ജെയിംസ്ബോണ്ട്' തിരിച്ചു വരുമ്പോള്‍ ജെയിംസ് ബോണ്ടാവുക ഇദ്രിസ് എല്‍ബ ആയിരിക്കുമെന്ന വാര്‍ത്തയാണ് അടുത്തിടെ ഈ നടനെ വാര്‍ത്തകളില്‍ നിറച്ചത്. 

'ശരിക്കും അത് ഞാനാണോ' എന്നാണ് സെക്സിമാനായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഇദ്രിസ് എല്‍ബ ആദ്യം പ്രതികരിച്ചത്. 'ഞാനെന്നും കണ്ണാടിയില്‍ എന്നെ തന്നെ പരിശോധിക്കാറുണ്ട്. അതേ, ഇന്ന് നിങ്ങള്‍ സെക്സിയാണ് എന്ന് സ്വയം പറയാറുണ്ട്.' എന്നും അദ്ദേഹം തമാശയായി പറയുന്നു. 

Scroll to load tweet…

എച്ച്.ബി.ഒയുടെ ദ വയര്‍ (The Wire) എന്ന പരമ്പരയിലൂടെയാണ് ആദ്യം ഇദ്രിസ് എല്‍ബ ജനശ്രദ്ധ നേടുന്നത്.

പണ്ട്, താന്‍ നീളം വെച്ചും മെലിഞ്ഞുമാണിരുന്നതെന്നും, ലണ്ടനിലെ ബോയ്സ് സ്കൂളില്‍ എല്ലാവരേയും പോലെ ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, ക്രിക്കറ്റ്, ഹോക്കി എന്നിവയെല്ലാം കളിച്ചുവളര്‍ന്നുവെന്നും ഇദ്രിസ് എല്‍ബ പറയുന്നു.

താനത്ര പുരുഷലക്ഷണമൊത്ത ആളൊന്നുമായിരുന്നില്ലെന്നും അതിനാല്‍ കുറച്ചൊക്കെ കളിയാക്കപ്പെട്ടിട്ടുണ്ടെന്നും കൂടി ഇദ്രിസ് എല്‍ബ പറയുന്നുണ്ട്. 'തന്‍റെ പേര് ഇദ്രിസാ അകുന എല്‍ബ എന്നായിരുന്നു. ചെറിയ രീതിയില്‍ കളിയാക്കലുകളൊക്കെ നേരിട്ട ആളായിരുന്നു. എന്നാല്‍, പെട്ടെന്ന് മീശയൊക്കെ വന്നു തുടങ്ങിയപ്പോള്‍ ഞാനാ ബ്ലോക്കിലെ 'കൂളസ്റ്റ് കിഡ്' ആയി. പിന്നെ മസില്‍ വന്നു, പിന്നെ, കുറച്ച് കുസൃതിയും ഒക്കെ ചേര്‍ന്നപ്പോള്‍ താന്‍ ശ്രദ്ധിക്കപ്പെട്ടു.' എന്നാണ് ഇദ്രിസ് പറയുന്നത്.