പള്ളിയിലെ ഒരാള്‍ പറഞ്ഞത് 'തന്‍റെ ജീവന്‍ ദൈവത്തിന് മാത്രമേ എടുക്കാനാകൂ'വെന്ന് പറഞ്ഞ് ഇമാം പ്രാര്‍ത്ഥന തുടരുകയായിരുന്നു എന്നാണ്. 

ഇന്തോനേഷ്യയില്‍ ഭൂകമ്പം വന്നിട്ടും കെട്ടിടമാകെ കുലുങ്ങിയിട്ടും പ്രാര്‍ത്ഥന തുടരുന്ന ഇമാമിന്‍റെ വീഡിയോ വൈറലാവുകയാണ്. ബാലി പള്ളിയിലാണ് സംഭവം. കെട്ടിടം കുലുങ്ങിയപ്പോള്‍ തന്നെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവരെല്ലാം പുറത്തേക്കോടിയിരുന്നു. പക്ഷെ, ഇമാം അവിടെത്തന്നെ പ്രാര്‍ത്ഥനയോടെ തുടര്‍ന്നു. 

എന്നാല്‍, ഭൂമി കുലുങ്ങിക്കൊണ്ടിരിക്കെ തന്നെ ചിലരെല്ലാം വീണ്ടും തിരികെ വന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. വീഡിയോ വൈറലായതോടെ പലരും അറാഫത്ത് എന്ന് പേരുള്ള ഇമാമിനെ പ്രശംസിച്ചു. പള്ളിയിലെ ഒരാള്‍ പറഞ്ഞത് 'തന്‍റെ ജീവന്‍ ദൈവത്തിന് മാത്രമേ എടുക്കാനാകൂ'വെന്ന് പറഞ്ഞ് ഇമാം പ്രാര്‍ത്ഥന തുടരുകയായിരുന്നു എന്നാണ്. 

കഴിഞ്ഞ ദിവസം ലൊംബോക്കിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

വീഡിയോ കാണാം: