പ്രസാദമായി മട്ടണ്‍ ബിരിയാണി വിളമ്പുന്നൊരു ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു ക്ഷേത്രമുണ്ട്. നമ്മുടെ തൊട്ടടുത്ത് തന്നെ തമിഴ് നാട്ടില്‍ മധുര ജില്ലയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രത്തിലാണ് പ്രസാദമായി മട്ടണ്‍ ബിരിയാണി വിളമ്പുന്നത്. 

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ ഈ പ്രസാദവിതരണം. എല്ലാ വര്‍ഷവും ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയിലെ വെള്ളി, ശനി ദിവസങ്ങളില്‍ ഇവിടെ മട്ടണ്‍ ബിരിയാണി വിളമ്പും. 

എല്ലാവരില്‍ നിന്നും പണം സ്വീകരിച്ചാണ് ഉത്സവം നടത്തുന്നത്. എ എന്‍ ഐ -യാണ് വീഡിയോ പുറത്തുവിട്ടത്. 1000 കിലോ അരിയിട്ട് 250 ആടുകളെ കശാപ്പ് ചെയ്താണ് പാചകം. 84 വര്‍ഷമായി ഇവിടെ മുനിയാണ്ടി പൂജ നടക്കുന്നു.