ഷാന്‍ഖായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ റഷ്യയില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിലാണ് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള സൈനികര്‍ ഒരേയിടത്ത് ഒത്തു കൂടിയതും, ബോളിവുഡ് സംഗീതത്തിനനുസരിച്ച് ചുവടുകള്‍ വച്ചതും. 

മോസ്കോ: ബോളിവുഡ് സംഗീതത്തിനനുസരിച്ച് ഒരുമിച്ച് നൃത്തം ചെയ്ത് ഇന്ത്യാ-പാക് സൈനികര്‍. സ്നേഹത്തിന്‍റെയും സൌഹൃദത്തിന്‍റെയും ഊഷ്മളത കാണിക്കുന്നതാണ് ഓരോ ചുവടും.

ഷാന്‍ഖായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ റഷ്യയില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിലാണ് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള സൈനികര്‍ ഒരേയിടത്ത് ഒത്തു കൂടിയതും, ബോളിവുഡ് സംഗീതത്തിനനുസരിച്ച് ചുവടുകള്‍ വച്ചതും. ആഗസ്ത് 22 മുതല്‍ 29 വരെയായിരുന്നു സമ്മേളനം. അതില്‍ ചൊവ്വാഴ്ചയായിരുന്നു സൈനികര്‍ ഒരുമിച്ച് നൃത്തം ചെയ്തത് . മറ്റ് അംഗരാജ്യങ്ങളിലെ സൈനികരും പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എബിപി ന്യൂസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

Scroll to load tweet…

'ഭാരതീയ ദിവസ്' എന്ന് പേരിട്ട് ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച പരിപാടിയായിരുന്നു ചൊവ്വാഴ്ച. അതില്‍ എസ്.സി.ഒ യില്‍ അംഗങ്ങളായ മറ്റ് രാജ്യങ്ങളിലെ സൈനികരും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട് ആരതിയും, തിലകവും, തലപ്പാവും നല്‍കിയാണ് പരിപാടിയിലേക്ക് ചൈനീസ്, പാക് സൈനികരെ ഇന്ത്യന്‍ സൈനികര്‍ സ്വാഗതം ചെയ്തത്.