കൈറോ:പൊടുന്നനെയാണ് ഐസിസ് ഭീകരരുടെ വേഷമിട്ട ഒരു സംഘമാളുകള്‍ മുറിയിലേക്ക് കയറിയത്. അവരുടെ കൈകളില്‍ തോക്കുകളും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. മുറിയിലുണ്ടായിരുന്ന ഈജിപ്ഷ്യന്‍ നടി ആകെ പരിഭ്രമിച്ചു നില്‍ക്കുന്നതിനിടെ അവര്‍ അവളെ വളഞ്ഞു. പരിഭ്രാന്തയായി നിലവിളിക്കുന്ന നടിയ്ക്കു ചുറ്റും അവര്‍ നിലയുറപ്പിച്ചു. രക്ഷപ്പെടാനായി നടി ഒരു കസേരയെടുത്ത് അതിനുപിറകില്‍ ഒളിച്ചു. സംഘത്തില്‍ ഒരാള്‍ ചാവേറുകള്‍ ഉപയോഗിക്കുന്ന അരപ്പട്ട അവരുടെ ശരീരത്തില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. ഇതോടെ നടിയുടെ നിലവിളി വര്‍ദ്ധിച്ചു. 

ഈജിപ്തിലെ അല്‍ നഹര്‍ ചാനലാണ് ഞെട്ടിക്കുന്ന ഈ രംഗങ്ങള്‍ പുറത്തുവിട്ടത്. ചാനലിന്റെ 'തരികിട' മോഡല്‍ പരിപാടിയിലാണ് നടിയെ ഐസിസിന്റെ വേഷമണിഞ്ഞ് എത്തിയ സംഘം ഭയപ്പെടുത്തിയത്. സംഗതി തമാശയാണ് എന്നറിയാത്ത നടി ആകെ ഭയന്നുവിറയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് പരിപാടിക്ക് എതിരെ ഓണ്‍ലൈന്‍ ലോകത്ത് രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 

ഇതാണ് ആ വീഡിയോ: