അമ്മ കൊല്ലപ്പെട്ട കഥ മകള്‍ക്ക് പറഞ്ഞുകൊടുക്കുന്ന അച്ഛനായിരുന്നു പാട്ടില്‍. അച്ഛനും മകളും തമ്മിലുള്ള വൈകാരികമായ സംഭാഷണം കേട്ടവരെയൊക്കെ പൊള്ളിച്ചിരുന്നു.  

തിരുവനന്തപുരം: ജാന്വേടത്തിയുടെ തമാശകള്‍ ജോറ് തമാശകളാണ്... നല്ല വടകര ഭാഷയില് ജാന്വേടത്തിയുടെ നാട്ടിന്‍പുറ തമാശകള്‍ക്ക് ആരാധകരേറെയായിരുന്നു. എന്നാലിപ്പോള്‍ നെഞ്ചില്‍ തട്ടുന്നത് ജാന്വേടത്തിയുടെ നാടന്‍പാട്ടാണ്. കോഴിക്കോടുള്ള ലിധിലാലാണ് ജാന്വേടത്തിക്കും കേളപ്പേട്ടും ശബ്ദം കൊടുക്കുന്നത്. ജ്യോതിഷ് വടകരയാണ് ആനിമേഷന്‍ ചെയ്യുന്നത്.

ജിതേഷ് എഴുതി, പാടി കേട്ട് പരിചയമുള്ള 'പാലോം പാലോം നല്ല നടപ്പാലം' എന്ന പാട്ടാണ് ജാന്വേടത്തിയും കേളപ്പേട്ടനും കൂടി പാടുന്നത്. കോമഡി ഉത്സവത്തിലാണ് ജിതേഷ് താന്‍ തന്നെ എഴുതി, ട്യൂണ്‍ ചെയ്ത നാടന്‍പാട്ട് പാടിയത്. അമ്മ കൊല്ലപ്പെട്ട കഥ മകള്‍ക്ക് പറഞ്ഞുകൊടുക്കുന്ന അച്ഛനായിരുന്നു പാട്ടില്‍. അച്ഛനും മകളും തമ്മിലുള്ള വൈകാരികമായ സംഭാഷണം കേട്ടവരെയൊക്കെ പൊള്ളിച്ചിരുന്നു. 

അതേ വൈകാരികത ചോരാതെയാണ് ജാന്വേടത്തിയും, കേളപ്പേട്ടനും പാടുന്നത്. ഇടറിക്കരഞ്ഞ് ജാന്വേടത്തി പാടിനിര്‍ത്തുമ്പോള്‍ കേള്‍ക്കുന്നവരുടെ നെഞ്ചൊന്ന് പിടയും. 

പാട്ടു കേള്‍ക്കാം: