Asianet News MalayalamAsianet News Malayalam

ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

Junaid TP Thennala the day I became a feminist
Author
Thiruvananthapuram, First Published Jan 22, 2018, 4:56 PM IST

ഫെമിനിസത്തിന്റെ വീഞ്ഞ് സ്ത്രീത്വത്തിലാണ് എന്ന് പഠിപ്പിച്ചത് ഉമ്മയാണ്. കാരണം ഉമ്മയാണ് സ്ത്രീയുടെ മാഹാത്മ്യം ആദ്യം പഠിപ്പിച്ചത്. ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റായിരുന്നു ഉമ്മ. പുരുഷാധിപത്യം നിറഞ്ഞു തുളുമ്പുന്ന തറവാട്ടില്‍ ഞാന്‍ കണ്ട ഉമ്മ നിലപാടുള്ള സ്ത്രീയായിരുന്നു. അത് കൊണ്ട് തന്നെ പലര്‍ക്കും അപ്രിയരായിരുന്നു ഉമ്മ. നിലപാടുള്ള സ്ത്രീകള്‍ നമുക്ക് ഇപ്പോഴും അധിക പ്രാസംഗികരാണ്. പക്ഷെ ഉപ്പക്ക് എന്നും ഉമ്മ പ്രിയപ്പെട്ടതായിരുന്നു. കാരണം എന്റെ ഉമ്മ നല്ലൊരു ഭാര്യയും അമ്മയും ആയിരുന്നു..

Junaid TP Thennala the day I became a feminist

പുരുഷന്മാര്‍ എങ്ങിനെയാണ് ഫെമിനിസ്റ്റാവുന്നത് എന്നത് ചെറുപ്പ കാലത്ത് എന്നെ ചിന്തിപ്പിച്ച സംശയമായിരുന്നു. പെണ്ണുങ്ങളുടെ ഗര്‍ത്തങ്ങളില്‍ ജീവിക്കുന്ന സ്ത്രീവാദികളായ അവന്മാരോടൊക്കെ അന്നൊക്കെ പരമ പുച്ഛവുമായിരുന്നു. മതവും മനുഷ്യനും സൃഷ്ടിച്ചെടുത്ത പൊതുബോധ നിര്‍മിതികളുടെ ഫലമായിരുന്നു എന്റെ സംശയങ്ങള്‍. പക്ഷെ ജീവിതം എന്നെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു അറിവിനപ്പുറത്ത് വലിയ തിരിച്ചറിവുകളായിരുന്നു അമ്മ മുതല്‍ കൂട്ടുകാരികള്‍ വരെ പങ്കുവെച്ചതും പഠിപ്പിച്ചതും.

ഒരു സ്ത്രീ പുറത്തിറങ്ങിയാല്‍ അവളെ പിന്തുടരുന്ന ചില കഴുകന്‍ കണ്ണുകളുണ്ട്. അതിന് ഒരു രാഷ്ട്രീീയമേയുള്ളൂ അത് ശരീരത്തിന്റെ  മേലിലുള്ള ആധിപത്യം സ്ഥാപിക്കലിന്റേതാണ്. കാരണം നമ്മുടെ ലൈംഗിക സങ്കല്പങ്ങള്‍ പോലും പുരുഷ കേന്ദ്രീകൃതമാണ്. പരസ്പരം ശരീരം പങ്കുവെക്കുന്നിടത്ത് നഷ്ടപ്പെടുന്നത് സ്ത്രീയുടെ ലൈംഗിക ശുദ്ധി മാത്രമാണത്രേ. പുരുഷന് അങ്ങനെ ഒരു ശുദ്ധി ഇല്ല. അവന്‍ അവളെ ഉപയോഗിച്ചു എന്നാണ് പറയുക അപ്പോള്‍ അവള്‍ അവനെ ഉപയോഗിക്കുന്നില്ലേ എന്ന മറു ചോദ്യം ഉയരുന്നില്ല. കാരണം രതി പുരുഷന് മാത്രമാണ് ലഭിക്കുന്നത്.. ഇത് ഒരു ഭാഷപരമായ തെറ്റ് മാത്രമല്ല. നമ്മുടെ അബോധത്തില്‍ പോലും വേരുറപ്പിച്ച പുരുഷാധിപത്യ നിര്‍മിതികളുടെ ഭീകരമായ അടയാളം കൂടിയാണ്. അസമയം എന്നത് സ്ത്രീക്ക് മാത്രം കല്‍പിച്ചു കൊടുക്കുന്നതാണ്. പുരുഷന് അങ്ങനെ ഒരു സമയം ഇല്ല.

ഫെമിനിസത്തിന്റെ വീഞ്ഞ് സ്ത്രീത്വത്തിലാണ് എന്ന് പഠിപ്പിച്ചത് ഉമ്മയാണ്. കാരണം ഉമ്മയാണ് സ്ത്രീയുടെ മാഹാത്മ്യം ആദ്യം പഠിപ്പിച്ചത്. ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റായിരുന്നു ഉമ്മ. പുരുഷാധിപത്യം നിറഞ്ഞു തുളുമ്പുന്ന തറവാട്ടില്‍ ഞാന്‍ കണ്ട ഉമ്മ നിലപാടുള്ള സ്ത്രീയായിരുന്നു. അത് കൊണ്ട് തന്നെ പലര്‍ക്കും അപ്രിയരായിരുന്നു ഉമ്മ. നിലപാടുള്ള സ്ത്രീകള്‍ നമുക്ക് ഇപ്പോഴും അധിക പ്രാസംഗികരാണ്. പക്ഷെ ഉപ്പക്ക് എന്നും ഉമ്മ പ്രിയപ്പെട്ടതായിരുന്നു. കാരണം എന്റെ ഉമ്മ നല്ലൊരു ഭാര്യയും അമ്മയും ആയിരുന്നു.

നമ്മുടെ ലൈംഗിക സങ്കല്പങ്ങള്‍ പോലും പുരുഷ കേന്ദ്രീകൃതമാണ്.

പിന്നീട് ഞാന്‍ കണ്ട ഒന്നാന്തരം ഫെമിനിസ്റ്റായിരുന്നു. അലിഗഢിലെ പി.ജി പഠനകാലത്തെ എന്റെ ടീച്ചര്‍. എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ അതിലേറെ ചിന്തിപ്പിച്ച ടീച്ചറുടെ ക്ലാസ് റൂമിലെ ചെറിയ വലിയ കമന്റുകളായിരുന്നു ഫെമിനിസത്തെക്കുറിച്ചുള്ള വിശാലമായ പഠനങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയത്.

.ടീച്ചര്‍ ഒരിക്കല്‍ Women Rights  എന്ന പേപ്പറിനെ കുറിച്ച് ക്ലാസ് എടുക്കുമ്പോള്‍ ഞങ്ങളോട് ചോദിച്ചു നിങ്ങളില്‍ ആരെങ്കിലും ഫെമിനിസ്റ്റുകളുണ്ടോ..?

പെണ്‍കുട്ടികള്‍ അടക്കം ഞങ്ങള്‍ ഒന്നാകെ പറഞ്ഞു -'ഇല്ല'.

ടീച്ചര്‍ പൊട്ടിത്തെറിച്ച പോലെ ചോദിച്ചു,  'നിങ്ങള്‍ക്ക് അറിയാമോ എന്താണ് ഫെമിനിസമെന്ന്..?'

ആരും മിണ്ടിയില്ല. ടീച്ചര്‍ എല്ലാത്തിനും കൃത്യമായ മറുപടി കിട്ടണം എന്ന് നിര്‍ബന്ധമുള്ള ആളായിരുന്നു. ഒരു പ്യുവര്‍ അക്കാഡമീഷ്യന്‍. ആരും പറഞ്ഞു വഷളാവണ്ട എന്നു കരുതിയിട്ടുണ്ടാവും മിണ്ടാതിരുന്നത്.

സ്ത്രീ പുരുഷ സമത്വം എന്നത് വലിയ ഒരു അശ്ശീലമായിട്ടാണ് സമൂഹം ഇപ്പോഴും കാണുന്നത്.

പിന്നീട് ടീച്ചര്‍ സംസാരിച്ചു തുടങ്ങി. ആദ്യം തന്നെ പറഞ്ഞു, സ്ത്രീ പുരുഷ സമത്വം അല്ല ഫെമിനിസം. കാരണം അങ്ങനെ ഒന്ന് സാധ്യമല്ല ബയോളജിക്കലി പുരുഷനും സ്ത്രീയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. പക്ഷെ ആ വ്യത്യാസങ്ങള്‍ സ്ത്രീയുടെ ബലഹീനതയായി കാണുന്ന സമൂഹത്തെയാണ് ടീച്ചര്‍ ചോദ്യം ചെയ്തത്. സ്ത്രീയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതാണ് ഫെമിനിസമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുമ്പോള്‍ താളം തെറ്റുന്ന സാമൂഹിക സാമ്പത്തിക അസമത്വവും അത് പുരുഷ സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഉള്ള കണ്ടെത്തലുകളാണ് എന്നെ ഏറെ ചിന്തിപ്പിച്ചത്. അതുവരെ ഞാന്‍ വായിക്കാത്ത കേട്ടിട്ടില്ലാത്ത ഒരു ഫെമിനിസമാണ് ടീച്ചര്‍ ഞങ്ങള്‍ക്ക് അന്ന് പരിചയപ്പെടുത്തിയത്. ടീച്ചറുടെ ക്ലാസ് കഴിഞ്ഞപ്പോള്‍. ഞാനും ഒരു ഒന്നാന്തരം  ഫെമിനിസ്റ്റായി. അത് കൊണ്ടാണ് റിമയുടെ പൊരിച്ച മീന്‍ എനിക്ക് ദഹിക്കുന്നത്.

സ്ത്രീ പുരുഷ സമത്വം എന്നത് വലിയ ഒരു അശ്ശീലമായിട്ടാണ് സമൂഹം ഇപ്പോഴും കാണുന്നത്. കാരണം ജൈവികമായി തന്നെ വ്യത്യസ്തകളുള്ള ഒന്നിനെ ഒരുമിച്ച് കാണാന്‍ നമ്മുടെ സാമൂഹ്യ ചുറ്റുപാട് ഇപ്പോഴും നമ്മെ അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. സ്ത്രീ പുരുഷ സമത്വം എന്നത് സൂക്ഷ്മാര്‍ത്ഥത്തില്‍ ഒരശ്ശീലമാണെങ്കിലും ഫെമിനിസം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വാധിഷ്ഠിത സാമൂഹ്യ സംസ്‌കാരം എന്ന ആശയം  അങ്ങനെ ഒന്നിന് വേണ്ടിയല്ല നിലകൊള്ളുന്നത്. അത് കൊണ്ട് നിങ്ങള്‍ സിനിമകളില്‍ കണ്ടുപരിചയിച്ച കൊച്ചമ്മ സങ്കല്‍പങ്ങളല്ല ഫെമിനിസം എന്ന് തിരിച്ചറിയണം. സ്ത്രീയെ സ്ത്രീയായി തന്നെ കാണാനും പുരുഷനെപ്പോലെ തന്നെ ഒരു ജീവിയാണ് എന്ന അംഗീകരിക്കാനുള്ള സമൂഹത്തിന്റെ തിരച്ചറിവ് ബോധത്തിന് വേണ്ടിയാണ് നാം സ്ത്രീ പക്ഷത്ത് നില്‍ക്കേണ്ടത്....

ഒരു നോട്ടം കൊണ്ട് മാത്രം ഗര്‍ഭം ഉണ്ടാക്കുന്ന വിദ്യാന്മാരുടെ ലോകത്ത് നാം ഒരോരുത്തരും ഒരു ഫെമിനിസ്റ്റാവണം. കാരണം സ്ത്രീയുടെ ശരീരം അവളുടേതാണ് എന്ന് സമ്മതിച്ചു കൊടുക്കലാണ് ഏറ്റവും വലിയ ജനാധിപത്യ ബോധം. അതാണ് ഏറ്റവും വലിയ ഫെമിനിസവും.

Follow Us:
Download App:
  • android
  • ios