അതുകൊണ്ട് തന്നെയാണ് ഇത്രയധികം ചെറു നദികളും ജലാശയങ്ങളും കേരളത്തില്‍ കാണുവാന്‍ കഴിയുന്നത്. ഇതിനര്‍ത്ഥം, കേരളം യഥാര്‍ഥത്തില്‍ ഒരു കരപ്രദേശം അല്ല, ജലപ്രദേശം ആണെന്നാണ്. ജലം സ്വാഭാവിക നിലയാണ് കേരളത്തില്‍. കര ഒരു യാദൃശ്ചികതയാണ്. ഈ യാദൃച്ഛികത അതിനെ വളരെ പരിസ്ഥിതി ലോലമാക്കുന്നു.
ഇതുവരെ അഭിമുഖീകരിക്കാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം കുറച്ചു ദിവസങ്ങളായി കടന്നുപോകുന്നത്. എന്നിട്ടും അതിജീവിക്കുകയാണ് കേരളം. അപ്പോഴും പാരിസ്ഥിതികമായ പ്രശ്നങ്ങളോ, പ്രവര്‍ത്തനങ്ങളോ ചര്‍ച്ചയായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ കേരളം രൂപം കൊണ്ടിട്ട് എത്ര കാലമായി? കേരളം ഒരു കരപ്രദേശമാണോ അതോ ജലപ്രദേശമോ?
പര്‍വതത്തിനു താഴെ ചില ചെറു ദ്വീപുകള്‍ ആണ് ആദ്യം ഉണ്ടായത്. പിന്നീട് അവയില്‍ ചിലത് വലുതാവുകയും അടുത്തടുത്ത് ഉള്ളവ തമ്മില്‍ ചേരുകയും ചെയ്തു. ഇതെല്ലാം ഉണ്ടായത് കഴിഞ്ഞ ഒരു ആയിരത്തി അഞ്ഞൂറ് കൊല്ലത്തിനിടക്കാണ്. അതിനു മുമ്പ് സത്യത്തില്‍ കേരളം ഇന്ന് കാണുന്നതിന്‍റെ പകുതി പോലും ഇല്ല. ഒരു ചെറിയ താഴ്വാരം. അത്രമാത്രം. പിന്നീട് ആ ലഗൂണുകള്‍ കൂടിച്ചേര്‍ന്ന് ഇപ്പോള്‍ കാണുന്ന വിസ്തീര്‍ണം ഉള്ള കരയുണ്ടായെന്നാണ് എഴുത്തുകാരനും നിരൂപകനുമായ ടി.ടി ശ്രീകുമാര്‍ പറയുന്നത്.
അതുകൊണ്ട് തന്നെയാണ് ഇത്രയധികം ചെറു നദികളും ജലാശയങ്ങളും കേരളത്തില്‍ കാണുവാന്‍ കഴിയുന്നത്. ഇതിനര്‍ത്ഥം, കേരളം യഥാര്‍ഥത്തില്‍ ഒരു കരപ്രദേശം അല്ല, ജലപ്രദേശം ആണെന്നാണ്. ജലം സ്വാഭാവിക നിലയാണ് കേരളത്തില്‍. കര ഒരു യാദൃശ്ചികതയാണ്. ഈ യാദൃച്ഛികത അതിനെ വളരെ പരിസ്ഥിതി ലോലമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്: കേരളം പ്രകൃതിയുടെ ഒരു ചെറിയ വികൃതി മാത്രമാണ്. കടലിനോടു ചേര്‍ന്ന് നില്‍ക്കുന്ന മലയാണ് സഹ്യപര്‍വതം. അതിന്‍റെ പടിഞ്ഞാറ് ഇങ്ങനെ ഒരു ഭൂമി കേവലം പത്തു മുതല്‍ നൂറു-നൂറ്റി ഇരുപതു കിലോമീറ്റര്‍ വീതിയില്‍ നിലനില്‍ക്കുക എന്നത് ഒരത്ഭുതമാണ്. ചരിത്രകാലത്തൊന്നും ഈ കേരളം ഉണ്ടായിരുന്നില്ല. (ഏതെങ്കിലും അശോക ശാസനത്തിലോ മഹാഭാരതം ശ്ലോകത്തിലോ ഒക്കെ കേരള പരാമര്‍ശം കണ്ടാല്‍ അത് ഇവിടം ആണ് എന്ന് ധരിക്കുന്നത് നമ്മുടെ ഒരു ശീലമാണ്) അതുകൊണ്ടാണ് കടല്‍ പിന്‍വാങ്ങി ഉണ്ടായ കര എന്ന യാഥാര്‍ത്ഥ്യം കടം വാങ്ങിയ ചില സവര്‍ണ മിത്തുകള്‍ പ്രചരിച്ചത്.
പര്‍വതത്തിനു താഴെ ചില ചെറു ദ്വീപുകള്‍ ആണ് ആദ്യം ഉണ്ടായത്. പിന്നീട് അവയില്‍ ചിലത് വലുതാവുകയും അടുത്തടുത്ത് ഉള്ളവ തമ്മില്‍ ചേരുകയും ചെയ്തു. ഇതെല്ലം ഉണ്ടായത് കഴിഞ്ഞ ഒരു ആയിരത്തി അഞ്ഞൂറ് കൊല്ലത്തിനിടക്കാണ്. അതിനു മുമ്പ് സത്യത്തില്‍ കേരളം ഇന്ന് കാണുന്നതിന്‍റെ പകുതി പോലും ഇല്ല. ഒരു ചെറിയ താഴ്വാരം. അത്രമാത്രം. പിന്നീട് ആ ലഗൂണുകള്‍ കൂടിച്ചേര്‍ന്ന് ഇപ്പോള്‍ കാണുന്ന വിസ്തീര്‍ണം ഉള്ള കരയുണ്ടായി.
അതുകൊണ്ട് തന്നെയാണ് ഇത്രയധികം ചെറു നദികളും ജലാശയങ്ങളും കേരളത്തില്‍ കാണുവാന്‍ കഴിയുന്നത്. ഇതിനര്‍ത്ഥം, കേരളം യഥാര്‍ഥത്തില്‍ ഒരു കരപ്രദേശം അല്ല, ജലപ്രദേശം ആണെന്നാണ്. ജലം സ്വാഭാവിക നിലയാണ് കേരളത്തില്‍. കര ഒരു യാദൃശ്ചികതയാണ്. ഈ യാദൃച്ഛികത അതിനെ വളരെ പരിസ്ഥിതി ലോലമാക്കുന്നു. ഗാഡ്ഗില്‍ റിപ്പോട്ട് ചര്‍ച്ചാ കാലത്ത് ഞാന്‍ ഇക്കാര്യം ഊന്നി പറഞ്ഞതാണ്.
പശ്ചിമഘട്ട സംരക്ഷണം എന്നതല്ല പ്രശ്നം, കേരളമാകെ ഒരു പരിസ്ഥിതി ലോല പ്രദേശമാണ്. അങ്ങനെ അല്ലാതെ അതിനെ കാണുന്നത് തെറ്റായ സമീപനമാണ്. പശ്ചിമഘട്ട പ്രദേശത്തെ കുറച്ചു സ്ഥലങ്ങള്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചു ഭൂമിയുടെ ക്രയ വിക്രയം തടയാം എന്നല്ലാതെ കേരളത്തിലെ ഇടനാട്ടിലെയും തീരദേശത്തെയും അനിയന്ത്രിതമായി ‘വികസിക്കാന്‍’ വിടുന്നത് ഈ മേഖലകള്‍ തമ്മില്‍ കേരളത്തിന്‍റെ ഭൂമിശാസ്ത്രത്തിലുള്ള ജൈവ ബന്ധത്തെ കാണാതിരിക്കലാണ്. ‘അവിടെ’ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല, ‘ഇവിടെ’ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ ഉണ്ട്. മാതൃഭുമി ആഴ്ചപ്പതിപ്പില്‍, പത്രങ്ങളില്‍ ഇന്ത്യാ ടുഡെയില്‍ ഒക്കെ ഇക്കാര്യം അന്ന് എഴുതിയിരുന്നു.
ഈ പ്രളയം രണ്ടു കാര്യങ്ങള്‍ ഒരിക്കല്‍ കൂടി നമ്മുടെ മുന്നിലേക്ക് ശക്തമായി കൊണ്ട് വരുന്നു- 1. കേരളം ഭൌമ ചരിത്രത്തിലെ ഒരു സമീപകാല ആകസ്മികതയാണ്, അത് സഹ്യപര്‍വതത്തിന്‍റെ പടിഞ്ഞാറ് കടലില്‍ പ്രകൃതിയുടെ വളരെ അടുത്ത കാലത്തുണ്ടായ ചില മാറ്റങ്ങളുടെ ഫലമേ ഉണ്ടായതാണ്. 2. ഇതിന്‍റെ ഭൂമിശാസ്ത്രം പശ്ചിമ ഘട്ടം മുതല്‍ തീരദേശം വരെ ഒന്നായി കാണേണ്ടതാണ്. “നമ്മള്‍”, “അവര്‍” എന്ന രീതിയില്‍ ഉള്ള ഒരു വിഭജനം മലയും തീരവും തമ്മില്‍ വിചാരിച്ചെടുക്കുന്നതില്‍ കാര്യമില്ല. മലയിലെ പാറയായാലും, വിഴിഞ്ഞത്തെ തരിമണലായാലും അതീവ സൂക്ഷ്മമായ ഒരു പാരിസ്ഥിതിക ചരിത്രത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു.
ഈ വസ്തുത മനസ്സിലാക്കുന്നതിനു സഹായകമാവുന്ന ചില ഭൂപടങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. ഇവയൊന്നും പുതിയ കാര്‍ട്ടോഗ്രാഫിക് മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യത ഉള്ളവയല്ല. പക്ഷെ അവയില്‍ നിന്ന് തീര്‍ച്ചയായും ഈ പ്രദേശത്തിന്‍റെ പരിസ്ഥിതിപരമായ vulnerability- ഒരു തരം സവിശേഷമായ ക്ഷിപ്രഭ്രംശത അനുഭവിക്കുന്ന പ്രദേശമാണ്.
ജലത്തില്‍ നിന്നു പെട്ടെന്ന് (1500 വര്‍ഷം എന്നതൊക്കെ ഭൌമ ചരിത്രത്തില്‍ വെറും നാനോ സെക്കന്‍റുകള്‍ പോലും ഇല്ല) പൊന്തിയത് പോലെ മറ്റു പ്രദേശങ്ങളെക്കാള്‍ വേഗത്തില്‍ ഇത് ജലത്തില്‍ ആഴ്ന്നു പോകാവുന്നതാണ്. ഇത് മനസിലാക്കിയുള്ള സമഗ്രമായ സംരക്ഷണ പദ്ധതി ആകാശ പുഷ്പമാണ് എന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. എങ്കിലും ഈ ഓര്‍മ്മ ഉണ്ടായിരിക്കുന്നത് മുന്നോട്ടുള്ള നമ്മുടെ ഓരോ കാല്‍ വയ്പ്പിലും നന്നായിരിക്കും എന്ന് സൂചിപ്പിക്കാതെ വയ്യ.
ഭൂമിശാസ്ത്രപരമായോ, ചരിത്രപരമായോ ഈ വാദങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് ഒരു നിശ്ചിത നിലപാടിന്‍റെ നിര്‍ബന്ധബുദ്ധി ഒന്നുമില്ല. പക്ഷെ നാം പരിഗണിക്കേണ്ട എന്തോ ഒരു വസ്തുത ഈ ഭൂപടങ്ങളും ചരിത്രവും നമ്മോടു പറയുന്നുണ്ട് എന്ന കാര്യം തീര്‍ച്ചയാണ് താനും. ഈ ചിത്രങ്ങളോടൊപ്പം അവയെക്കുറിച്ചുള്ള ഒരു പഴയ കുറിപ്പും താഴെ ചേര്‍ത്തിട്ടുണ്ട്.
