
പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇനിയും പ്രതികളെ പിടികുടാന്‍ കഴിഞ്ഞിട്ടില്ല. ചില മാധ്യമങ്ങള്‍ ആഘോഷിച്ചു. ചിലര്‍ ആത്മാര്‍ത്ഥമായി വാര്‍ത്ത നല്‍കി. എന്തായാലും ജിഷ മരണശേഷവും നമുക്കിടയില്‍ നിറഞ്ഞു നിന്നു (ഇപ്പോഴും നില്‍ക്കുന്നു). ഇതാ ഇപ്പോള്‍ തെരഞ്ഞെടുപ്പുമായി. ജനാധിപത്യത്തില്‍ വലിയ സ്ഥാനമാണ് തെരഞ്ഞെടുപ്പിനുള്ളത്. എല്ലാവരുടേയും ശ്രദ്ധ തെരഞ്ഞെടുപ്പിലയി. നല്ലതുതന്നെ.
ഞാന്‍ പറയുന്നത്, പറയാന്‍ ശ്രമിക്കുന്നത് ചിലരെങ്കിലും മനസിലാക്കും എന്നു കരുതട്ടെ, ഒരുപാടു പുരുഷ സുഹൃത്തുക്കള്‍ ഉള്ള ആളാണ് ഞാന്‍. എല്ലാവരും എന്നെ ഏറെ പരിഗണനയോടെ കാണുന്നവര്‍. ഏത് പ്രതിസന്ധിയിലും എനിക്ക് എന്റെ ഈ പുരുഷ സുഹൃത്തുക്കളെ ധൈര്യത്തോടെ വിളിക്കാം. ഇപ്പോള്‍ അകാരണമായ ഭയം എനിക്കുള്ളിലും നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒറ്റയ്ക്ക് നടക്കുമ്പോള്‍, ആള്‍ക്കൂട്ടത്തിലും ആളില്ലാത്ത ഇടങ്ങളിലും സഞ്ചരിക്കുമ്പോഴൊക്കെ അറിയാതെ തിരിഞ്ഞു നോക്കുന്നു. എനിക്ക് പിന്നില്‍ ഭയപ്പെടുത്തുന്ന കാലൊച്ച കേള്‍ക്കുന്നപോലെ. തോന്നലാവാം. പക്ഷെ ഇതിനു മുമ്പ് ഒരിക്കലും ഇങ്ങനെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വീട്ടില്‍ ഒറ്റക്കാവുമ്പോള്‍ മുമ്പില്ലാത്ത അസ്വസ്ഥത എന്നെ കീഴ്‌പ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം കൂട്ടുകാരിയുടെ വീട്ടില്‍ അവളില്ലാത്തപ്പോള്‍ താമസിക്കാന്‍ പോയി. ഇങ്ങനെ മുമ്പം അവിടെ താമസിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ വീടിന്റെ ഓരോ മുറിയിലും, കട്ടിലിനടിയിലും, വാതിലിനു പിന്നിലുമെല്ലാം സംശയത്തോടെ ഏറെനേരം പരിശോധിച്ചു. ഉറങ്ങാന്‍ കിടന്നപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഞാനുള്‍പ്പെടെയുള്ള സ്ത്രീകളുടെ ഗതികേടോര്‍ത്ത്..

ജിഷയ്ക്ക് നീതി തേടി നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ സെക്രട്ടറിയേറ്റിന്റെ മതിലില്‍ സ്ഥാപിച്ച പോസ്റ്റര്‍
എന്തുകൊണ്ടാകും ജിഷയെ കൊന്നവരെ കണ്ടുപിടിക്കാന്‍ കഴിയാത്തത്? അടച്ചുറപ്പില്ലാത്ത വാതിലുകള്‍ക്കു പുറകില്‍ ഇനിയുമുണ്ട് ജിഷയപ്പോലെ നിരവധി പെണ്‍കുട്ടികള്‍.. അവരുടെ സംരക്ഷണം എങ്ങിനെ ഉറപ്പിക്കും. സ്ത്രീകളുടെ സഭ്യതയിലിലാത്ത വസ്ത്രധാരണത്തെക്കുറിച്ച് പരാതി പറയുകയും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പറയുകയും ചെയ്യുന്നവരോട് ചോദിക്കാനുള്ളത് ഒരു കാര്യമാണ്, അങ്ങനെ വസ്ത്രം ധരിച്ചിട്ടല്ലല്ലോ ഇവിടെ ഒരു ജിഷയും ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും?. ജിഷ വീടിനകത്തായിരുന്നല്ലോ? ഒന്നോര്‍ത്തുനോക്കു, ഇത്തരം എത്രയെത്ര ദുരന്തങ്ങള്‍ നമുക്കു ചുറ്റും നടക്കുന്നു. 'അന്തസായിത്തന്നെ' വസ്ത്രമണിഞ്ഞിട്ടും എന്തേ ഇങ്ങനെ..? എല്ലാ രാഷ്ട്രീയ മതജാതി ചിന്തകള്‍ക്കുമപ്പുറം മനുഷ്യന്‍ എന്ന നിലയില്‍ സഹജീവിയെ കാണാന്‍ പറ്റാതെ പോകുന്നതെന്തായിരിക്കും? മതങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കൂട്ടുകാരില്‍ നിന്നും മഹാന്‍മാരില്‍ നിന്നും നമ്മള്‍ പഠിച്ച, കേട്ടറിഞ്ഞ, മാനവിക മൂല്യങ്ങള്‍ക്ക് എന്തുപറ്റി.
കഴിഞ്ഞ ദിവസം കൂട്ടുകാരിയുടെ വീട്ടില്‍ അവളില്ലാത്തപ്പോള്‍ താമസിക്കാന്‍ പോയി. ഇങ്ങനെ മുമ്പം അവിടെ താമസിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ വീടിന്റെ ഓരോ മുറിയിലും, കട്ടിലിനടിയിലും, വാതിലിനു പിന്നിലുമെല്ലാം സംശയത്തോടെ ഏറെനേരം പരിശോധിച്ചു. ഉറങ്ങാന്‍ കിടന്നപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഞാനുള്‍പ്പെടെയുള്ള സ്ത്രീകളുടെ ഗതികേടോര്‍ത്ത്..
കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ രക്ഷപ്പെടാവുന്ന നമ്മുടെ നിയമവ്യവസ്ഥ വീണ്ടും വണ്ടും തെറ്റു ചെയ്യാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ടോ? ബലാത്സംഗം ചെയ്തിട്ടും അടങ്ങാത്ത ക്രിമിനല്‍ മാനസികാവസ്ഥയാണ് ജിഷയുടെ കൊലപാതകം നമുക്ക് കാണിച്ചു തന്നത്. ഇങ്ങനെ ഇരട്ടക്കുറ്റം ചെയ്യാനുള്ള പ്രതിയുടെ മാനസികാവസ്ഥ എന്താകും..? ഇത്തരത്തില്‍ പിടിയിലാകുന്ന കുറ്റക്കാരുടെ ജീവിതം 'സ്റ്റഡി മെറ്റീരിയ'ലായി കണ്ട് പഠനം നടത്തിയിട്ടുണ്ടോ..? കൂടുതല്‍ കരുതലുകള്‍ക്കും ഈ മേഖലയിലെ പഠനത്തിനും ഇത് ഗുണം ചെയ്യില്ലേ..?

ജിഷയ്ക്ക് നീതി തേടി നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ സെക്രട്ടറിയേറ്റിന്റെ മതിലില്‍ സ്ഥാപിച്ച പോസ്റ്റര്‍
ഇതെല്ലാം എന്റെ സംശയങ്ങള്‍. ജിഷ മരിച്ചു. അതിനു മുമ്പും പിന്നെയും ഏറെപ്പേര്‍ കൊല്ലപ്പെട്ടു. എഴുപത്തിയെട്ടുകാരിയെ പോലും വെറുതെ വിട്ടില്ല.. ഈ ചോദ്യങ്ങളെല്ലാം ഞാന്‍ എന്നോടുകൂടി ചോദിക്കുന്നവയാണ്. ആര്‍ക്കുനേരെയും വിരല് ചൂണ്ടുകയല്ല. സങ്കടമുണ്ട്.. അമര്‍ഷമുണ്ട്. സ്ത്രീയെന്ന നിലയില്‍ ഞാന് പേടിക്കുന്നുണ്ട്. ഒരു പക്ഷേ എല്ലാ സ്ത്രീകളും പേടിക്കുന്നുണ്ട്.
ജിഷ: ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
ഷാഹിന കെ.കെ എഴുതുന്നു
ജിഷയുടെ അരുംകൊല: പൊലീസ് മറുപടിപറയേണ്ട ചോദ്യങ്ങള്‍
അനില്‍ കുമാര്‍ പിവി എഴുതുന്നു
ജിഷ: മലയാളി വിലാപങ്ങളുടെ പൊള്ളത്തരം
വോക്‌സ് പോപ്
വാവിട്ടു കരഞ്ഞ കേരളം ജിഷയ്ക്കു വേണ്ടിയുള്ള ഹര്‍ത്താല്‍ പരാജയപ്പെടുത്തിയത് എന്തുകൊണ്ട്?
കെ.പി റഷീദ് എഴുതുന്നു
ജിഷയോടും പ്രതിഷേധക്കാരോടും ചെയ്തത്; അതെ, അത്ര മോശമൊന്നുമല്ല നമ്മുടെ പൊലീസ്!
പ്രഭാ സക്കറിയാസ് എഴുതുന്നു
