അങ്ങനെയാണ് അവള്‍ ഫോട്ടോഷൂട്ടുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്. 'ആ സമയത്ത് എന്‍റെ മനസിലുണ്ടായിരുന്ന വിഷാദം പറഞ്ഞറിയിക്കാനറിയില്ല. ഇപ്പോഴും ഞാന്‍ പുഞ്ചിരിക്കുന്നത് നിനക്ക് വേണ്ടി മാത്രമാണ്' എന്നാണ് അവള്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്. 

നവംബര്‍ 11 നായിരുന്നു ഇന്തന്‍ സ്യാരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അന്ന് വളരെ മനോഹരിയായി അണിഞ്ഞൊരുങ്ങാന്‍ അവളാഗ്രഹിച്ചിരുന്നു. പക്ഷെ, ആ ദിവസത്തിനായി അവളുടെ പ്രിയപ്പെട്ടവന്‍ കാത്തുനിന്നില്ല. 

എന്നിട്ടും, അവന്‍റെ അവസാനത്തെ ആഗ്രഹം നിറവേറ്റാനായി അവള്‍ തനിയെ അണിഞ്ഞൊരുങ്ങി. അവളുടെ പ്രിയപ്പെട്ടവന്‍ റിയോ നാന്ത പ്രതമ, ഒക്ടോബറില്‍, ജക്കാര്‍ത്തയ്ക്കടുത്ത് കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ ഫ്ലൈറ്റ് 610 ലെ യാത്രക്കാരനായിരുന്നു. 

View post on Instagram

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്ന ചിത്രത്തില്‍ സ്യാരി വെള്ള വിവാഹ ഗൌണാണ് ധരിച്ചിരിക്കുന്നത്. പ്രതമയും അവളും ഒരുമിച്ചു ചേര്‍ന്നാണ് അത് തെരഞ്ഞെടുത്തിരുന്നത്. യാത്ര പോകും മുമ്പ് ഒരു താമാശ പോലെ പ്രതമ ഒരു കാര്യം പറഞ്ഞിരുന്നു, 'ഞാന്‍ തിരികെ വന്നില്ലെങ്കിലും ഫോട്ടോ ഷൂട്ടുമായി മുന്നോട്ട് പോകണം' എന്ന്. അതൊരു ക്രൂരമായ തമാശയായി മാറി. അദ്ദേഹം തിരിച്ചുവന്നില്ല. 

View post on Instagram

അങ്ങനെയാണ് അവള്‍ ഫോട്ടോഷൂട്ടുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്. 'ആ സമയത്ത് എന്‍റെ മനസിലുണ്ടായിരുന്ന വിഷാദം പറഞ്ഞറിയിക്കാനറിയില്ല. ഇപ്പോഴും ഞാന്‍ പുഞ്ചിരിക്കുന്നത് നിനക്ക് വേണ്ടി മാത്രമാണ്' എന്നാണ് അവള്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്. 'എനിക്ക് വേദനിക്കാതിരിക്കാനാകില്ല. പക്ഷെ, എന്നാലും ഞാന്‍ കരുത്തുള്ളവളായിരിക്കും നീ പറയുന്നതുപോലെ' എന്നും അവളെഴുതി. 

View post on Instagram

അവരിരുവരും 13 വര്‍ഷങ്ങളായി പരസ്പരം അറിയുന്നവരാണെന്ന് ബിബിസി എഴുതുന്നു. പ്രതമയെ തന്‍റെ 'ആദ്യത്തെ പ്രണയം' എന്നാണ് സ്യാരി വിശേഷിപ്പിച്ചിരിക്കുന്നത്. 

ആ ചിത്രങ്ങളെങ്ങനെ ആയിരിക്കുമെന്ന് എനിക്ക് കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഇന്തനെങ്ങനെ ആയിരിക്കുമെന്നും. പക്ഷെ, അവളുടെ മനസിന്‍റെ കരുത്തിന് നന്ദി പറയുന്നു. അതുകൊണ്ടാണ് ആ ചിത്രം നന്നായത് എന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. 

സ്യാരിയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. ലോകത്തിന്‍റെ എല്ലായിടത്തുനിന്നും പ്രതമയ്ക്ക് ആളുകള്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.