ബീജിംഗ്: ലിഫ്റ്റിനുള്ളില്‍ അവര്‍ രണ്ടു പേരും മാത്രമേയുള്ളൂ. ഒരു സ്ത്രീയും പുരുഷനും. അവള്‍ മൊബൈല്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നു. അവനവളുടെ പുറകില്‍ നിന്ന് കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ആദ്യം അവള്‍ ഒഴിഞ്ഞു മാറുന്നു. അവന്‍ നിര്‍ത്തുന്നില്ല. ഇത്തവണ തോളില്‍ കൈയിടാനാണ് ശ്രമം. പിന്നെ നടന്നത് അവനൊരിക്കലും മറക്കാത്ത സംഭവമാണ്. അവളവനെ ലിഫ്റ്റിനുള്ളില്‍ വെച്ച് ശരിക്ക് കൈകാര്യം ചെയ്യുന്നു. വീണു കിടക്കുന്ന അവനെ തിരിഞ്ഞു നോക്കാതെ അവള്‍ താഴെയെത്തുമ്പോള്‍ പുറത്തേക്ക് പോവുന്നു.
ചൈനീസ് സോഷ്യല്‍ മീഡിയയായ വെയിബോയിലൂടെ അതിവേഗം വൈറലായ ഒരു വീഡിയോയാണിത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഏപ്രില്‍ 26ന് പകര്‍ത്തിയ ദൃശ്യങ്ങളാണിത്.
ഇതാണ് ആ ദൃശ്യങ്ങള്‍:

