ദിവസവും നൂറു കവറുകളാണ് ഇവരിങ്ങനെ വിതരണം ചെയ്യുന്നത് എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഭക്ഷണം നല്‍കുന്നതില്‍ ഇളവ് വരുത്താറില്ല

കഴിഞ്ഞ മൂന്നു വര്‍ഷമായി തെരുവിന്‍റെ വിശപ്പുമാറ്റാന്‍ ഉച്ചഭക്ഷണവുമായി ഇറങ്ങുന്ന ഇവരാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സ്നേഹമേറ്റു വാങ്ങുന്നത്. ഹൈദരാബാദിലുള്ള മൂസവിയും സംഘവുമാണ് ഇങ്ങനെ ഭക്ഷണം വിതരണം ചെയ്യുന്നത്. ദിവസവും നൂറു കവറുകളാണ് ഇവരിങ്ങനെ വിതരണം ചെയ്യുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടില്ലാത്തവര്‍ക്കും കഴിക്കാനൊന്നുമില്ലാത്തവര്‍ക്കുമാണ് ഭക്ഷണം നല്‍കുന്നത്. 2015ലാണ് ഭക്ഷണം വിതരണം ചെയ്തു തുടങ്ങുന്നത്. തുടക്കത്തില്‍, മാസത്തില്‍ എട്ടോ പത്തോ തവണയാണ് ഭക്ഷണം നല്‍കിയത്. എന്നാല്‍, 2017 മുതല്‍ എല്ലാ ദിവസവും ഭക്ഷണം നല്‍കുന്നുണ്ടെന്ന് മൂസവി പറയുന്നു. 

അടുത്ത പ്രദേശങ്ങളായ സെക്കന്തരാബാദ്, വിജയ് നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഭക്ഷണം വിതരണം ചെയ്യുന്ന ദബീര്‍പുര പാലത്തിനരികിലെത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. 

40 രൂപ വില വരുന്ന ഒരു കവറാണ് നല്‍കുന്നത്. ഒരു മാസത്തെ ചെലവ് 1.2 ലക്ഷം വരും. എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഭക്ഷണം നല്‍കുന്നതില്‍ ഇളവ് വരുത്താറില്ല. 

എഎന്‍ഐ പോസ്റ്റ് ചെയ്ത വീഡിയോ കാണാം: