ബീജിംഗ്: വാഷിംഗ് മെഷീനിന് അകത്തു തല കുടുങ്ങിയ യുവാവിനെ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലാണ് സംഭവം. വാഷിംഗ് മെഷീനിന്റെ തകരാര്‍ പരിശോധിക്കാനാണ് ഇയാള്‍ വാഷിംഗ് മെഷീനിന് അകത്ത് തലയിട്ടത്. തല പുറെത്തടുക്കാന്‍ കഴിയാതെ കുടുക്കിലായ ഇയാളെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ ഏറെ നേരം ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്നാണ് അഗ്‌നി ശമന സേനയെ വിവരമറിയിച്ചത്. 40 മിനിറ്റിനു ശേഷം അവരെത്തി ഇയാളുടെ കഴുത്ത് പുറത്തെടുത്തു.


