ഇതുവായിക്കുന്നവരിലാരെങ്കിലുമാണ് ആ കുട്ടിയുടെ അമ്മയെങ്കില്‍, നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. അവനെ ശരിയായ രീതിയില്‍ വളര്‍ത്തിയതിന്. ഇന്നത്തെ യുവാക്കളെ കുറിച്ച് പലരും പലതും പറയാറുണ്ട്. 

സ്ത്രീകളിലെ ആര്‍ത്തവം എല്ലാക്കാലവും ചര്‍ച്ചയാണ്. ഈ നൂറ്റാണ്ടിലും ആര്‍ത്തവം അശുദ്ധിയാണെന്ന് പറയുന്നവരുമുണ്ട്. അതിനിടയിലാണ് ഒരു അമ്മ റെഡിറ്റില്‍ ഷെയര്‍ ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നത്. 

ഒരു ആണ്‍കുട്ടിയില്‍ നിന്നും തന്‍റെ മകള്‍ക്കുണ്ടായ അനുഭവമാണ് കുറിപ്പെഴുതാന്‍ പ്രചോദനം. നിറയെ ആളുകളുടെ ഇടയില്‍ നിന്നോ, പൊതുവിടത്തില്‍ നിന്നോ പെട്ടെന്ന് ആര്‍ത്തവം ആയാലെന്തുണ്ടാകും? പലര്‍ക്കും അത് വല്ലാത്ത ബുദ്ധിമുട്ടും നാണക്കേടുമായിത്തോന്നാം പക്ഷെ, അതിന്‍റെ യാതൊരു കാര്യവുമില്ലെന്നും അത് വളരെ സ്വാഭാവികമായ ഒന്നാണെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. 

കുറിപ്പിതാണ്: എന്‍റെ മകള്‍ വീട്ടിലേക്ക് ബസില്‍ വരുമ്പോഴാണ് അവള്‍ക്ക് പീരിയഡ്സ് ആകുന്നത്. അവളതറിഞ്ഞിരുന്നില്ല. അവളേക്കാള്‍ ഒരു വയസിനു മൂത്ത ഒരു ആണ്‍കുട്ടി അടുത്തുണ്ടായിരുന്നു. അവന്‍ അടുത്ത് ചെന്ന് പതിയെ അവളോട് അവളുടെ ഡ്രസ് നനഞ്ഞിരിക്കുന്നുവെന്ന് പറയുകയും അവന്‍റെ സ്വെറ്റര്‍ അവള്‍ക്ക് അത് മറക്കാന്‍ നല്‍കുകയും ചെയ്തു. അവളാകെ പരിഭ്രമിച്ചു. പക്ഷെ, പുറത്ത് കാട്ടിയില്ല. പക്ഷെ, അപ്പോഴേക്കും ആണ്‍കുട്ടി അവളോട് പറഞ്ഞു. 'എനിക്കും സഹോദരിമാരുണ്ട്. ഇതെല്ലാം നല്ലതാണ്.' 

ഇതുവായിക്കുന്നവരിലാരെങ്കിലുമാണ് ആ കുട്ടിയുടെ അമ്മയെങ്കില്‍, നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. അവനെ ശരിയായ രീതിയില്‍ വളര്‍ത്തിയതിന്. ഇന്നത്തെ യുവാക്കളെ കുറിച്ച് പലരും പലതും പറയാറുണ്ട്. പക്ഷെ, ഞാനീ പോസിറ്റീവായിട്ടുള്ള കാര്യം ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നു.

നിരവധി പേരാണ് ഈ ആണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതുപോലെ ആയിരിക്കണം നമ്മള്‍ നമ്മുടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തേണ്ടത് എന്ന് പറഞ്ഞും പലരും പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നു.