ന്യൂയോര്‍ക്ക്: ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈത്തോക്ക് പിടിച്ചുപറിക്കാന്‍ കൊലക്കേസ് പ്രതി നടത്തിയ ശ്രമം ക്യാമറയില്‍ പതിഞ്ഞു. അമേരിക്കയിലെ സിന്‍സിനാറ്റിയിലാണ് സംഭവം. കൊലക്കേസ് പ്രതിയായ തോമസ് റോബിന്‍സണാണ് കസ്റ്റഡിയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥന്റെ പിന്‍ പോക്കറ്റിലുള്ള കൈത്തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ പൊലീസുകാരന്‍ ചെറുത്തുനില്‍ക്കുകയും മറ്റ് രണ്ട് പൊലീസുകാരും ചേര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സിന്‍സിനാറ്റിയില്‍ 17 വയസ്സുകാരന്‍ വെടിയേറ്റു മരിച്ച കേസിലെ പ്രതിയാണ് തോമസ്. 

ഇതാണ് വീഡിയോ: