കുറച്ച് മഴരാത്രികൾക്ക് ശേഷം വീണ്ടും അയാളോട് സംസാരിച്ചുകൊണ്ടിരിക്കെ രഞ്ജിഷ് കേട്ട് സങ്കടമഴ ഉള്ളില് പെയ്തോണ്ടിരിക്കുകയായിരുന്നു. 'ങ്ങടെ രഞ്ജിഷ് എനിക്ക് കരച്ചിൽ തന്നോണ്ടിരിക്കുന്നു'വെന്ന് പറഞ്ഞപ്പോ 'എനിക്ക് നിന്നോടൊരുപാട് സ്നേഹമാണ് കുഞ്ഞീ'യെന്ന് ആ മനുഷ്യൻ വീണ്ടാമതും പ്രഖ്യാപിച്ചു.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്
ചില പാട്ടുകൾ അങ്ങനാണ്, അവ മനുഷ്യന്മാരെ കൂട്ടിയിണക്കാൻ നിയോഗിക്കപ്പെട്ടവയാകുന്നു. ഇനി അങ്ങനെയൊന്നുമില്ലെങ്കിലും അങ്ങനെയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരു മഴക്കാലത്തെ അത്രയൊന്നും തണുപ്പില്ലാത്ത രാത്രിയിലാണെന്ന് തോന്നുന്നു, മൂപ്പരെന്നോട് 'രഞ്ജിഷ് ഹി സഹി' എന്ന ഗസൽ, coke studio യിൽ അലി സേഠി പാടിയത് കേൾക്കെന്നും പറഞ്ഞു അയച്ചു തരുന്നത്.
പിൽക്കാലത്തു ഏറ്റവുമധികം ഏങ്ങലടിച്ചു കരഞ്ഞിട്ടുള്ളതും ആ വരി കേക്കുമ്പോഴാണ്
ഒരന്തവും ആവിയും ഇല്ലാണ്ടെ, പാകിസ്ഥാനിൽ ഇങ്ങനൊരു പരിപാടി 11 സീസണായി നടക്കുന്നുവെന്നറിയാതെ 6:10 മിനുട്ടുള്ള ആ ഗസൽ കേൾക്കാൻ തുടങ്ങി. ഏറ്റവുമാദ്യം മനസ്സിൽ തങ്ങിയത് 'മാനാ കി മുഹബ്ബത്ത് കാ ചുപ്പാനാ ഹി മുഹബ്ബത്ത് ' എന്ന വരിയാണ്. പിൽക്കാലത്തു ഏറ്റവുമധികം ഏങ്ങലടിച്ചു കരഞ്ഞിട്ടുള്ളതും ആ വരി കേക്കുമ്പോഴാണ്. ഓരോ തവണയും അലി സേഠി പാടിത്തീരുമ്പോൾ ഇത്തിരികൂടി ആഴത്തിൽ ചെറിയ നോവും കണ്ണിൽ ഉപ്പുനനവും.
കുറച്ച് മഴരാത്രികൾക്ക് ശേഷം വീണ്ടും അയാളോട് സംസാരിച്ചുകൊണ്ടിരിക്കെ രഞ്ജിഷ് കേട്ട് സങ്കടമഴ ഉള്ളില് പെയ്തോണ്ടിരിക്കുകയായിരുന്നു. 'ങ്ങടെ രഞ്ജിഷ് എനിക്ക് കരച്ചിൽ തന്നോണ്ടിരിക്കുന്നു'വെന്ന് പറഞ്ഞപ്പോ 'എനിക്ക് നിന്നോടൊരുപാട് സ്നേഹമാണ് കുഞ്ഞീ'യെന്ന് ആ മനുഷ്യൻ വീണ്ടാമതും പ്രഖ്യാപിച്ചു. അന്നാദ്യമായിട്ട് അയാളോട് കടലിന്റത്രയും ഇഷ്ടം തോന്നി. പിന്നീടോരോ സമയങ്ങളിലും രഞ്ജിഷോർത്ത് കരയുമ്പോളും ആളെയോർത്ത് പുഞ്ചിരിക്കുമായിരുന്നു ഞാൻ.
ഒരുപക്ഷെ പ്രണയത്തെക്കാൾ തീവ്രമായൊരു പശയോടെ
പ്രണയിനിയുടെ, വഴക്കിട്ടു പോയ പ്രണയത്തിനോട് ദേഷ്യപ്പെടാനെങ്കിലും തിരിച്ചുവരൂ എന്ന് ആവശ്യപ്പെടുന്ന അതേ സമയത്തു രഞ്ജിഷ് എനിക്ക് പുതിയൊരു മനുഷ്യനെ ജീവിതത്തിലേക്ക് ചേർത്തൊട്ടിച്ച് തരികയായിരുന്നു-ഒരുപക്ഷെ പ്രണയത്തെക്കാൾ തീവ്രമായൊരു പശയോടെ.അങ്ങനെയൊക്കെയാണ് പാട്ടോർമകൾക്ക് മഴമണം വരുന്നത്.
അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Feb 7, 2019, 3:54 PM IST
Post your Comments