Asianet News MalayalamAsianet News Malayalam

നെഞ്ചുക്കുൾ പെയ്തിടും മാ മഴൈ...

കടുത്ത ഇന്‍റർനെറ്റ് ദാരിദ്ര്യം അനുഭവിച്ചിരുന്ന കാലത്ത് ഉമ്മയുടെ ഫോണിൽ 2ജി നെറ്റ് വർക്കിന്‍റെ പരിമിതി വച്ച് ഡൗൺലോഡ് ചെയ്തു കേട്ടിരുന്ന ഒരു കാലത്തിലേക്ക് എപ്പോൾ കേട്ടാലും കൂട്ടിക്കൊണ്ട് പോവുന്നൊരു പാട്ട്. ഒരു നൂറായിരം തവണയെങ്കിലും കേട്ടിട്ടുണ്ടാകും.

my beloved song shiyas ahammed sadiq ali
Author
Thiruvananthapuram, First Published Jan 15, 2019, 5:41 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song shiyas ahammed sadiq ali

പുറത്ത് മഴ പെയ്തു തുടങ്ങുമ്പോൾ സൂര്യ തന്‍റെ ഗിറ്റാറിൽ അതുവരെ പ്ളേ ചെയ്ത "എൻ ഇനിയ പൊൻ നിലാവേ" എന്ന ഇളയരാജയുടെ നിത്യഹരിത ഗാനത്തിന് ഒരു ഇടവേള നൽകി തന്‍റെ പ്രിയപ്പെട്ടവൾക്കായി പാടി തുടങ്ങുകയാണ്.

"നെഞ്ചുക്കുൾ പെയ്തിടും മാ മഴൈ
നീരുക്കുൾ മൂഴ്‌കിടും താമരയ്"

'വാരണം ആയിരം' എന്ന സിനിമയോടൊപ്പം ഹൃദയത്തിൽ തറച്ചു കയറിയ രണ്ട് കാര്യങ്ങൾ ഒന്ന് സൂര്യയും, പിന്നെ 'നെഞ്ചുക്കുൾ പെയ്തിടും' എന്ന പാട്ടും. ആ കാലഘട്ടത്തിലെ യുവാക്കളെലാം മൂക്കിടിച്ചു വീണു പോയൊരു പാട്ട്. ചെല്ലുന്ന ഇടമെല്ലാം മുഴങ്ങി കേട്ടിരുന്ന ഒരു പാട്ട്. 

പാട്ട് മുഴുവൻ കേൾക്കാൻ വേണ്ടി രണ്ടു സ്റ്റോപ്പ് അപ്പുറം പോയി ഇറങ്ങിയിട്ടുണ്ട്

കടുത്ത ഇന്‍റർനെറ്റ് ദാരിദ്ര്യം അനുഭവിച്ചിരുന്ന കാലത്ത് ഉമ്മയുടെ ഫോണിൽ 2ജി നെറ്റ് വർക്കിന്‍റെ പരിമിതി വച്ച് ഡൗൺലോഡ് ചെയ്തു കേട്ടിരുന്ന ഒരു കാലത്തിലേക്ക് എപ്പോൾ കേട്ടാലും കൂട്ടിക്കൊണ്ട് പോവുന്നൊരു പാട്ട്. ഒരു നൂറായിരം തവണയെങ്കിലും കേട്ടിട്ടുണ്ടാകും. എന്നാലും ഇനിയും കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മായിക സൗന്ദര്യം ഹാരിസ് ജയരാജിന്‍റെ സംഗീതത്തിനുണ്ട്.
 
ഒരിക്കൽ ജൂണിലെ ഒരു മഴക്കാലത്ത് ബസ്സിനുള്ളിൽ ഷട്ടറുകൾ താഴ്ത്താതെ ചാറ്റൽ മഴയെ മുഖത്തേക്ക് ഏറ്റു വാങ്ങിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ബസ് ഡ്രൈവർ സ്റ്റീരിയോയിൽ നെഞ്ചുക്കുൾ പെയ്തിടും പ്ളേ ചെയ്യുകയാണ്. ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് എത്തിയിട്ടും ആ പാട്ട് മുഴുവൻ കേൾക്കാൻ വേണ്ടി രണ്ടു സ്റ്റോപ്പ് അപ്പുറം പോയി ഇറങ്ങിയിട്ടുണ്ട്. അത്രയ്ക്ക് ഭ്രാന്തായിരുന്നു ആ പാട്ടിനോട്. 

ജീവിതത്തിൽ ആദ്യമായി ഒരു പാട്ട് പാടിയതിന് ലഭിച്ച അംഗീകാരം

വിറച്ചു വിറച്ചു ക്ലാസ് മുറിയിൽ നിന്ന് കൊണ്ട് നെഞ്ചുക്കുൾ പെയ്തിടും പാടിയതും പാടി മുഴുവിച്ചപ്പോൾ  മുഴങ്ങിയ കൈയ്യടി ശബ്ദങ്ങളും ഓർമ്മയിലുണ്ട്. ജീവിതത്തിൽ ആദ്യമായി ഒരു പാട്ട് പാടിയതിന് ലഭിച്ച അംഗീകാരം. ഇതെഴുമ്പോഴും എന്‍റെ മ്യൂസിക്ക് പ്ലേയർ പതിഞ്ഞ ശബ്ദത്തിൽ അപ്പോഴും പടിക്കൊണ്ടിരിക്കുകയാണ് 
"നെഞ്ചുക്കുൾ പെയ്തിടും മാ മഴൈ". 

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 


 

Follow Us:
Download App:
  • android
  • ios