Asianet News MalayalamAsianet News Malayalam

പതിവായി ഞാനെന്‍റെ പടിവാതിലെന്തിനോ...

കെ. ചിത്രയുടെ ആലാപനം ഈ പാട്ടിനെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചത്, മനസ്സിൽ നിദ്രയിലാണ്ടുകിടക്കുന്ന ഓർമ്മകളെ തട്ടിയുണർത്താൻമാത്രം കെല്‍പ്പുള്ള ഒരു ശബ്ദമാണ് അവരുടേത്, ഉദാഹരണം പലതുണ്ട്, അതിൽ ഒന്നുമാത്രമാണ് ഈ ഗാനം. അതുകൊണ്ടുതന്നെ എല്ലാ ഓര്‍മ്മകളെയും ഈ ഒറ്റപ്പാട്ട് മനസിലെത്തിക്കും.

my beloved song vivekanand
Author
Thiruvananthapuram, First Published Dec 22, 2018, 6:43 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved song vivekanand

1993 -ൽ മലയാള ചലച്ചിത്രലോകത്തിന് "മണിച്ചിത്രത്താഴ്" എന്ന എക്കാലത്തെയും മികച്ച ക്ലാസിക് ചലച്ചിത്രം സമ്മാനിച്ചതിന് പാച്ചിക്കയോട് നന്ദി പറയാതെ തുടങ്ങാൻ വയ്യ. വിരഹത്തിന്‍റെയും ഏകാന്തതയുടെയും പ്രതീക്ഷയുടെയും പ്രതീകമായാണ് ചിത്രത്തിലെ "വരുവാനില്ലാരുമീ..." എന്നു തുടങ്ങുന്ന ഗാനം നിലകൊള്ളുന്നത്.

മനസ്സിൽ നിദ്രയിലാണ്ടുകിടക്കുന്ന ഓർമ്മകളെ തട്ടിയുണർത്താൻമാത്രം കെല്‍പ്പുള്ള ഒരു ശബ്ദമാണ് അവരുടേത്

25 വർഷം പിന്നിടുമ്പോഴും ഈ ഗാനത്തിന് ഏറെ പുതുമ തോന്നാറുണ്ട്. മധു മഠം രചിച്ച ഗാനത്തിന്‍റെ ഓരോ വരികളും ഹൃദയത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കെല്‍പ്പുള്ളവയാണ്. യാത്രവേളകളിൽ ഇളംകാറ്റിനൊപ്പം, നമ്മെ വിട്ടുപോയവരുടെ ഓർമകൾക്ക് ജീവൻ നൽകാൻ മനസിലേക്കു ഊർന്നുവീഴുന്ന ഓരോ വരികളും പുറംകാഴ്ചകളിൽ നിന്നും നമ്മെ അകറ്റിനിർത്തും. തന്നെ വിട്ടുപോയ പ്രണയിനി, സുഹൃത്ത് എന്നിങ്ങനെ പലരുടെയും മുഖങ്ങൾ  ഓടിയെത്തും വിധം മനസ്സിനെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു ഗാനം. ഓരോ യാത്രയിലും മനസ് അവരെ ഓര്‍ത്ത് പാടിക്കൊണ്ടേയിരുന്നു, 'വരുവാനില്ലാരും...' 

കെ. ചിത്രയുടെ ആലാപനം ഈ പാട്ടിനെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചത്, മനസ്സിൽ നിദ്രയിലാണ്ടുകിടക്കുന്ന ഓർമ്മകളെ തട്ടിയുണർത്താൻമാത്രം കെല്‍പ്പുള്ള ഒരു ശബ്ദമാണ് അവരുടേത്, ഉദാഹരണം പലതുണ്ട്, അതിൽ ഒന്നുമാത്രമാണ് ഈ ഗാനം. അതുകൊണ്ടുതന്നെ എല്ലാ ഓര്‍മ്മകളെയും ഈ ഒറ്റപ്പാട്ട് മനസിലെത്തിക്കും.

അവര്‍ ഒരുനാള്‍ നമ്മളിലേക്കെത്തും എന്ന് തന്നെയാകും പ്രതീക്ഷ

93 -ൽ വളരെ തനതായൊരു ആവിഷ്കാരശൈലിയുമായി ഇറങ്ങിയ പടത്തിന്‍റെ വിജയത്തിന് പിന്നിൽ ശോഭന എന്ന അഭിനേത്രിയുടെ പങ്കും ഒട്ടും ചെറുതല്ല. ഗംഗ എന്ന കഥാപാത്രത്തെ അവിസ്‌മരണീയമായ രീതിയിലാണ് നടി ആവിഷ്കരിച്ചത്. മാടമ്പിള്ളി എന്ന ആ വലിയ വീട്ടിൽ ഇടനാഴികൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ തനിക്ക് ഏറെ പ്രിയങ്കരനായ കവി പി. മഹാദേവന്‍റെ കവിതകളിൽ ഒന്നായ ഈ ഗാനത്തെ വളരെ ആകാംക്ഷയോടെയാണ് ഗംഗ ആലപിക്കുന്നത്. ഗംഗയുടെ ജീവിതത്തിൽ എന്താണോ സംഭവിച്ചത് എന്താണോ സംഭവിക്കുന്നത് എന്നതിനെ എടുത്തുകാണിക്കും വിധം ആവിഷ്കരിച്ചിരിക്കുന്ന ദൃശ്യങ്ങൾക്ക് ഏറെ അനുയോജ്യമായി ഇഴുകിച്ചേർന്നുകിടക്കുന ഗാനാലാപനം. 

"വരുമെന്നുചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും, 
പതിവായി ഞാനെന്‍റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ" 

ഗാനത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഒരു വരിയാണിത്, തന്നെ വിട്ടുപോയവർ ഒരിക്കൽ മടങ്ങിയെത്തും എന്നും  തന്‍റെ മനസ്സ് ഇപ്പോഴും അവരെ സ്വീകരിക്കാൻ തയ്യാറാണെന്നും നാം ഓരോരുത്തരും പറയുന്നപോലെ ഈ പാട്ടിലൂടെ അവ പ്രതിധ്വനിക്കുന്നു. ഓരോ തവണയും പിരിഞ്ഞുപോയവരെ കുറിച്ചോര്‍ക്കുമ്പോള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് കരുതുക? അവര്‍ ഒരുനാള്‍ നമ്മളിലേക്കെത്തും എന്ന് തന്നെയാകും പ്രതീക്ഷ. അങ്ങനെ പ്രതീക്ഷ നിറഞ്ഞൊരു പാട്ടാണിത്.
 

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios