ഒന്നാം ക്ലാസിലോ രണ്ടിലോ ആണെന്നു തോന്നുന്നു. ഏതു ക്ലാസാണെന്ന് കൃത്യമായി ഓര്‍മയില്ല. അന്ന് ഇറെയ്‌സര്‍, ഷാര്‍പ്പ്‌നര്‍ എന്നൊന്നും പറയാനുള്ള വിവരം ഇല്ലാത്തതുകൊണ്ട് റബ്ബര്‍, കട്ടര്‍ എന്നൊക്കെയായിരുന്നു ഞാന്‍ പറയാറ്. 

ഒരു ബുധനാഴ്ച്ച. എല്ലാ ബുധനാഴ്ചയും ഡ്രോയിംഗ് ക്ലാസ് ഉണ്ട്. കുട്ടിക്കാലത്ത് എല്ലാവരും ചിത്രകാരന്‍മാരും ചിത്രകാരികളുമാണ്. പാട്ടുകാരന്മാരും പാട്ടുകാരികളുമാണ്.  നര്‍ത്തകരും നര്‍ത്തകികളുമാണ്. സംശയമില്ലാത്ത ബോധ്യമാണത്. വരയ്ക്കുന്നതിന്റെ, എഴുതുന്നതിന്റെ നിലവാരത്തെക്കുറിച്ചോ പൂര്‍ണ്ണതയെക്കുറിച്ചോ ഒന്നുമുള്ള ഒരു ടെന്‍ഷനുമ വകയില്ല. 

ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് ആവേശത്തില്‍ ഡ്രോയിംഗ് ബുക്കും പെന്‍സിലും ഒക്കെ എടുത്തു വെച്ചു. അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. ഞാന്‍ ഇറെയ്‌സറും ഷാര്‍പനറും എടുക്കാന്‍ മറന്നിരിക്കുന്നു. ഷാര്‍പ്പ്‌നര്‍ ഇല്ലെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. ഇറെയ്‌സര്‍ ഇല്ലാത്ത ഡ്രോയിംഗ് ക്ലാസ് ആലോചിക്കാനേ വയ്യ. 

മുരളി സര്‍ ക്ലാസ്സില്‍ എത്തുന്നതിനു മുന്‍പ് ഒരു ഇറെയ്‌സര്‍ എങ്ങനെ കിട്ടുമെന്ന തലപുകഞ്ഞ ആലോചനയിലായിരുന്നു ഞാന്‍. ഒരു വഴിയുമില്ല. പെട്ടെന്നാണത് കണ്ടത്. മനോഹരമായ ഒരു ഇറയ്‌സര്‍ അതാ നിലത്ത്!

മഞ്ഞ നിറത്തില്‍, നല്ല സുഗന്ധം ഉള്ള ഒരു ഇറെയ്‌സര്‍. അതിന്റെ ഉടമ ആരാണെന്ന്് കൃത്യമായി എനിക്ക് അറിയാമായിരുന്നു. അത്ര നല്ല ഇറെയ്‌സര്‍ എന്നെ പോലെ എല്ലാവരും ശ്രദ്ധിച്ചിരിക്കണം.  ഉള്ളില്‍ ഇത്തിരി പേടിയുണ്ടായിരുന്നെങ്കിലും അതിന്റെ ഉടമയായ അവനെ കുറിച്ചോര്‍ത്തപ്പോ അത് എടുക്കാന്‍ എനിക്ക് ധൈര്യം വന്നു. അവന്‍ ഒരു പാവമാണ്. ഞാന്‍ അതെന്‍േറത് ആണെന്ന് അവകാശപ്പെട്ടാലും എന്നോട് പൊരുതി അതു തിരിച്ചു വാങ്ങാനുള്ള കഴിവൊന്നും അവനില്ല. 

മോളടത്ത്‌ണ്ടേല്‍ ആ റബ്ബര്‍ ഓന് തിരിച്ച് കൊടുക്ക് മോള്'

അങ്ങനെ ഞാനാ ഇറെയ്‌സര്‍ എടുത്തു. ഡ്രോയിംഗ് ക്ലാസ്സില്‍ അടിപൊളിയായി വരച്ചും മായ്ച്ചും അങ്ങനെ ആനന്ദം കൊണ്ടു. അവന്‍ ഇടയ്ക്കു എന്റെ കയ്യിലുള്ള ഇറെയ്‌സര്‍ കണ്ടു. ആ റബ്ബറിനുമേല്‍ ഞാന്‍ കാണിക്കുന്ന അവകാശം കണ്ടാല്‍ അവന്‍ പോലും വിശ്വസിച്ചു പോകുമായിരുന്നു അത് എന്റേതാണെന്ന്. അതുകൊണ്ട് പാവം അവന്‍ നിഷ്‌കളങ്കമായി നോക്കിനില്‍ക്കുക മാത്രം ചെയ്തു. ഒരു നോട്ടം കൊണ്ട് പോലും അതെനിക്ക് തരൂ എന്നവന്‍ എന്നോട് ചോദിച്ചില്ല. കൊടുക്കാനുള്ള സന്മനസ്സ് ഞാനും കാട്ടിയില്ല. രണ്ടു മൂന്നു ദിവസം അത് ഞാന്‍ കയ്യില്‍ വെച്ചു. കുറച്ചു ദിവസം കഴിഞ്ഞാലെങ്കിലും ഞാനത് അവനു തിരിച്ചു കൊടുക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചു കാണണം. എന്നോട് ഒന്നും ചോദിച്ചില്ല. മൂന്നു ദിവസത്തിന് ശേഷം ഒരു ദിവസം അവന്റെ താത്ത എന്റെ അടുത്തു വന്നു പറഞ്ഞു. 

'മോളട്ത്താണ് ഓന്റെ റബ്ബറ്ന്ന് ഓന്‍ പറയുന്നു. മോളടത്ത്‌ണ്ടേല്‍ ആ റബ്ബര്‍ ഓന് തിരിച്ച് കൊടുക്ക് മോള്'

പ്രായത്തില്‍ കൂടിയവര്‍ എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കും. ഒരു ചെറിയ കുറ്റബോധം എന്നില്‍ ഉണ്ടായെന്നു തോന്നുന്നു. ആ മൂന്നു ദിവസം എനിക്ക് തോന്നാത്തത് അന്നെനിക്ക് തോന്നി. അവന്റെ റബ്ബര്‍ അവന്റെതല്ലേ, അതെങ്ങനെ എന്‍േറതാവും? അന്നു തന്നെ ആ ഇറെയ്‌സര്‍ ഞാന്‍ തിരിച്ചുകൊടുത്തു.

അത് കഴിഞ്ഞ് ഒരുപാടു കാലങ്ങള്‍. ഇടയ്ക്ക് എപ്പോഴോ അവന്‍ സ്‌കൂള്‍ മാറി പോയി.പിന്നെ ഞാനവനെ കണ്ടിട്ടില്ല. 

പാപങ്ങള്‍ എന്റെ ഡ്രോയിങ് ബുക്കിലെ ചിത്രങ്ങളെ പോലെയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.  

പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ആ വാര്‍ത്ത ഭയങ്കര ഞെട്ടലോടെ കേള്‍ക്കുന്നത്. പാമ്പു കടിച്ചാല്‍ ചിലപ്പോള്‍ മരിച്ചുപോകുമൊന്ന് അന്നുവരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. നമുക്ക് അറിയുന്ന  ഒരാളെ ഒറ്റ നിമിഷം കൊണ്ട് നിശ്ചലമാക്കാന്‍ പാമ്പിന് കഴിയുമെന്ന് ഞാന്‍ അന്നാണ് വിശ്വസിച്ചത്.

ആ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ഓര്‍മയില്‍ വന്നത് ആ ഇറെയ്‌സര്‍ ആണ്. മഞ്ഞ നിറത്തിലുള്ള, നല്ല മണമുള്ള ആ ഇറെയ്‌സര്‍. എത്ര വിവരിച്ചാലും മതിയാവില്ലാത്ത അതിന്റെ സുഗന്ധം. ക്ലാസില്‍ പാമ്പു കടിയെക്കുറിച്ചുള്ള ക്ലാസ് നടക്കുമ്പോള്‍ വീണ്ടും അത് ഓര്‍മയില്‍ വന്നു. വെളുത്തു സുന്ദരനായ കൂട്ടുകാരന്റെ നിഷ്‌കളങ്കമായ പൂച്ചക്കണ്ണുകള്‍ കുറ്റവാളിയായ എന്നെ നിസ്സഹായമായി നോക്കിനില്‍ക്കുന്ന രംഗം.

എന്ത് കൊണ്ടാവും ഇത്ര കാലത്തിനു ശേഷവും ഞാനിത് ഓര്‍ത്തുവെയ്ക്കുന്നത്. ആ കുഞ്ഞുമാനസ്സില്‍ ആ കുറ്റബോധം അത്രയും ആഴത്തില്‍ പതിഞ്ഞിട്ടിണ്ടായിരിക്കണം. അല്ലെങ്കില്‍ കുറ്റബോധം എന്ന വികാരം ആദ്യമായി ഉള്ളില്‍ ഉണ്ടായത് അന്നായിരിക്കാം. അതുമല്ലെങ്കില്‍ അന്യന്റെ മുതല്‍ സ്വന്തമാക്കാന്‍ ശ്രമിക്കരുതെന്ന വലിയ ജീവിതപാഠം അതിലൂടെയാവാം ഞാന്‍ പഠിച്ചത്.

പാപങ്ങള്‍ എന്റെ ഡ്രോയിങ് ബുക്കിലെ ചിത്രങ്ങളെ പോലെയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.  ഇറെയ്‌സര്‍ കൊണ്ട് ഒന്നമര്‍ത്തി തുടച്ചാല്‍, മായച്ചുകളയാന്‍ പറ്റുന്നവ. എന്നാല്‍ ചില കുഞ്ഞു പാപങ്ങളുടെ കുറ്റബോധം മായ്ച്ചുകളയേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. അവയുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു നന്മയുണ്ടായിരിക്കും.ആ കുറ്റബോധങ്ങള്‍ എന്നും പേറിനടക്കണം. വഴികളുടനീളം. 

പ്രിയപ്പെട്ട കൂട്ടുകാരാ, നിനക്ക് വായിക്കാനാവില്ലല്ലോ, ഇത്രയേറെ കാലത്തിനുശേഷം ഞാന്‍ എഴുതുന്ന ഈ വാചകങ്ങള്‍. 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!