'നോക്കൂ, തന്റെ പേര് എന്ത് ബുദ്ധിമുട്ടാണ് ഓര്‍ക്കാന്‍, ഇതാദ്യമാണ് ഞാന്‍ ഇങ്ങനെയൊരു പേര് കേള്‍ക്കുന്നത്. ഈ യാത്ര അവസാനിക്കും മുന്നേ ഞാന്‍ വീണ്ടും നിങ്ങളോട് പേര് ചോദിച്ചെന്നു വരും'.

എനിക്കു മുന്നിലെ സീറ്റില്‍ അലസമായി പറന്നുനടക്കുന്ന ചുരുളന്‍ തലമുടിയില്‍ വിരല്‍ കോര്‍ത്ത് കൊണ്ടിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. 

'നിങ്ങളുടെ പേരും വിചിത്രം തന്നെ. ഈ കഴിഞ്ഞ 18 വര്‍ഷവും ഞാന്‍ കരുതിയത് ഇത് പഠിക്കാന്‍ ഉള്ളൊരു വിഷയം മാത്രമാണെന്നാണ്. ഈ പേരില്‍ ഒരാളെ ആദ്യമായാണ് കാണുന്നത്. പക്ഷെ ഞാന്‍ ഈ പേര് മറക്കുകയൊന്നുമില്ല. നിങ്ങളോട് വീണ്ടും ചോദിക്കാനും പോകുന്നില്ല. സംശയമുണ്ടെങ്കില്‍ നോക്കിക്കോളൂ'

അത് പറയുമ്പോള്‍ രാത്രി വണ്ടിയിലെ ഇളം നീല വെളിച്ചത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായി തോന്നി.

അഞ്ച് മാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷമായിരുന്നു അവളുടെ വാക്കുകളിലൊക്കെയും.

ജൂലൈ പകുതി വരെ നീളുന്ന ഒരു അവധിക്കാലം മുഴുവന്‍ എങ്ങനെയെല്ലാം ചെലവിടണമെന്ന് അവള്‍ വാചാലയായിക്കൊണ്ടിരുന്നു. ചെക്ക് പോസ്റ്റ് കടക്കാന്‍ വൈകിയാല്‍ ചിലപ്പോള്‍ രാത്രി കാട്ടില്‍ കിടക്കേണ്ടി വരുമെന്നും ആനയുണ്ടാകുമെന്നുമൊക്കെ പറയുമ്പോള്‍ കൊച്ചുകുഞ്ഞെന്ന പോലെയാണ് അവള്‍ ഭയപ്പെട്ടത്. ഇളംനീല വെളിച്ചത്തിന് കീഴില്‍ ഭയവും അവളെ കൂടുതല്‍ സുന്ദരിയാക്കുകയാണ്.

ഇടയ്ക്കിടെ മുഴങ്ങുന്ന ഫോണിന്റെ മറുതലക്കല്‍ അച്ഛനാണ്. മകള്‍ വൈകുന്നതിന്റെ ആധിയില്‍ എവിടെയെത്തിയെന്ന് ചോദിക്കുന്ന അച്ഛനോട് കേരളം എന്ന ഒറ്റവാക്കോതി അവള്‍ കുസൃതിയാകുന്നത് കണ്ടിരിക്കുന്നതും ഒരു രസം. എല്ലാവരും പാതി മയക്കത്തിലാഴ്ന്നു തുടങ്ങുമ്പോഴും സീറ്റിനു മുകളില്‍ ചമ്രം പടിഞ്ഞിരുന്ന് അവള്‍ പഴയൊരു പാട്ടിന്റെ തുടര്‍ച്ചയാകുന്നു. ഇപ്പോള്‍ കേള്‍ക്കാറേയില്ലാത്തൊരു പാട്ടിന്‍ തുടര്‍ച്ച.

ഇപ്പോള്‍ അവള്‍ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുകയാണ്. ഇടയ്ക്കിടെ പാളിവീഴുന്ന നിലാക്കീറുകളില്‍ അവളുടെ മുഖപ്പാതി ഞാന്‍ കാണുന്നുണ്ട് .
അവളുടെ യാത്ര ലക്ഷ്യത്തോടടുക്കാറാകുന്നു. 

എനിക്ക് ദൂരമിനിയും ബാക്കിയാണ്. 

ഈ നീലവെളിച്ചത്തിനു കീഴില്‍ മാത്രം പരിചിതമായൊരു സ്വരമാണെനിക്കവള്‍. രാത്രികാഴ്ചയിലെ മുഖങ്ങള്‍ വ്യത്യസ്തമാകുന്നതെന്താണ് ?

പകല്‍ വെളിച്ചത്തില്‍ അവള്‍ എന്നെയോ ഞാന്‍ അവളെയോ അറിയാതെ കടന്ന് പോയെന്നു വരും. എങ്കിലും ഇനിയോരോ രാത്രിയാത്രകളിലും പ്രിയപ്പെട്ട പെണ്‍കുട്ടീ നിന്നെ ഞാന്‍ തിരഞ്ഞുകൊണ്ടേയിരിക്കും... 

ഇറങ്ങാന്‍ നേരം ഒരു കൈവീശി അവള്‍ യാത്ര പറയവേ പേരെന്തെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. ഒരിക്കല്‍ പറഞ്ഞത് ഇനി പറയില്ലെന്ന് ഒരു ചിരിയോടവള്‍. അകന്നുപോകുന്ന ജാലകകാഴ്ചകളില്‍ അവളുടെ നിറഞ്ഞ ചിരി മായുകയാണ്.

നിലാവും നക്ഷത്രങ്ങളും അകമ്പടിയായി ആ പഴയ താരാട്ട് വീണ്ടും പാടി തുടങ്ങവേ, പാതിയില്‍ മറന്നൊരു പാട്ട് ഓര്‍ത്തെടുത്ത് ഞാന്‍ ഉറങ്ങാന്‍ നോക്കുന്നു. 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍