Asianet News MalayalamAsianet News Malayalam

ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

Nee Evideyaanu Jina Jannath
Author
Thiruvananthapuram, First Published Jul 31, 2017, 12:35 PM IST

Nee Evideyaanu Jina Jannath

നിന്റെ പഥങ്ങളില്‍ ഞാന്‍ നിശ്ശബ്ദം കാത്തു നിന്നു. നിനക്കായുള്ള കാത്തിരിപ്പില്‍ ഓരോ നിമിഷവും ഓരോ പുലരികളായി. നിനക്കായി മിടിച്ച അനേകശതം ഹൃദയങ്ങളുടെ ഘനനീലിമയും, പതിവുകാഴ്ചകളുടെ പൊരുളുകളും, തിക്കിത്തിരക്കിയ ആള്‍ക്കൂട്ടവിഹ്വലതകളുമൊക്കെ നിലനില്‍ക്കെ, എല്ലാറ്റിനുമപ്പുറം നീ കുറുക്കിത്തന്ന ചില കാവ്യങ്ങള്‍. അപ്രതീക്ഷിതമായി രംഗങ്ങളില്‍ കയറിക്കൂടിയ ചില കഥാപാത്രങ്ങള്‍. ഓരോ ചലനങ്ങളിലും എന്തിനെയൊക്കെയോ പ്രതിഫലിപ്പിക്കാന്‍ കൊതിച്ചവര്‍. അപരിചിതത്വത്തിന്റെ, മൗനങ്ങളുടെ, നിഴല്‍ത്തടാകങ്ങള്‍.

നീ ഇപ്പോള്‍ എവിടെയാണ? നിര്‍വികാരയായി നിന്നെക്കുറിച്ചിപ്പോള്‍ എഴുതാന്‍ കഴിയുന്നു. 2016 ലെ ഒരു സുഖമുള്ള ഓര്‍മ എന്നതിനപ്പുറം നീയെനിക്കാരെങ്കിലുമായിരുന്നോ? നിന്നെക്കുറിച്ചവള്‍ സന്തോഷത്തോടെ കവിതയെഴുതി. നിന്നെയോര്‍ത്ത് കൗതുകം പൂണ്ടു. ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍ മാത്രമായിരുന്നു നമ്മള്‍. അദൃശ്യമായ ഒരു സൗഹൃദത്തിന്റെ കഥ കൂടി നമുക്ക് പറയാനുണ്ടായിരുന്നില്ലേ ?

വാക്കുകള്‍ക്ക് പലപ്പോഴും പുറത്തേക്കെത്താന്‍ ഒരുപാട് പരിധികളെ അതിജീവിക്കേണ്ടതായുണ്ട്. ഒട്ടും പറയാതിരുന്ന ആ വാക്കുകളാണ് ഇന്ന് നിന്റെ സൗന്ദര്യം. ചുവപ്പും, കറുപ്പുമൊക്കെ വസ്ത്രങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ട എന്റെ പ്രിയ സുഹൃത്തേ, നീ നിര്‍മിച്ച ആ അദൃശ്യസൗഹൃദത്തിന്റെ പാലം ഈ വരികളിലെങ്കിലും അനശ്വരമാകട്ടെ. 

ചുരുട്ടിപ്പിടിച്ച രണ്ടു ടിക്കറ്റുകള്‍ അപരിചിതത്വത്തിന്റെ ആത്മാക്കളായി തുടരുമോ? ഒരു പരിചയത്തിന്റെ കൊമ്പ് എന്നെങ്കിലും തളിര്‍ക്കുമോ? നിന്റെ ഊരോ, പേരോ, യോഗ്യതകളോ, യാത്രകളുടെ ലക്ഷ്യമോ ഒന്നും അറിഞ്ഞിരുന്നില്ലെങ്കിലും, നീ ഇപ്പോള്‍ വിദൂരമായ ഒരു ഓര്‍മ മാത്രമാണ്. ആ ഓര്‍മയില്‍ ഒരു സൗഹൃദത്തിന്റെ നനവുണ്ട്.

'നീ എന്നെക്കുറിച്ചു ഓര്‍ക്കാറുണ്ടോ' എന്നത് ഒരു വിഡ്ഢിച്ചോദ്യമാണെന്നറിയാം. നിന്റെ മാറാല പിടിച്ച ഓര്‍മക്കോണുകളിലെവിടെയെങ്കിലും, ഒരു പക്ഷേ, അദൃശ്യമായി ഒരോര്‍മയായി ഞാനുമുണ്ടായിരിക്കാം. എങ്കിലും, അറിയുക, നീയെനിക്ക് ഏറ്റവും സുന്ദരമായ, അനിര്‍വചനീയമായ ഒരു സൗഹൃദമായിരുന്നു. ഒരു ബഹുമാനത്തിന്റെ കണക്ക് ബാക്കിവെച്ചിട്ടാണ് നിങ്ങള്‍ അപ്രത്യക്ഷനായത്. 

സത്യമെന്നത്, ആള്‍ക്കൂട്ടങ്ങളിലൊന്നും നിന്നെ ഞാനിപ്പോള്‍ അന്വേഷിക്കാറില്ല എന്നത് തന്നെയാണ്. പക്ഷേ,  അവിചാരിതമായെങ്കിലും,  ഒരു പരിചയത്തിന്റെ മഴവില്ല് തെളിഞ്ഞിരുന്നെങ്കില്‍!

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
 

Follow Us:
Download App:
  • android
  • ios