Asianet News MalayalamAsianet News Malayalam

അലിഗഢിലെ ആശാന്‍

Nee Evideyaanu Junaid TP
Author
Thiruvananthapuram, First Published Jul 31, 2017, 2:27 PM IST

Nee Evideyaanu Junaid TP

ഭൂമിയില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പില്‍ വിരിയുന്ന ചില പൂക്കളുണ്ട്. നമ്മെ മോഹിപ്പിക്കുന്ന സുഗന്ധമോ സൗന്ദര്യമോ എന്താണ് അവയ്ക്കുള്ളതെന്ന് അറിയില്ലെങ്കിലും നമ്മള്‍ അതിനായി കാത്തിരിക്കുന്നു. അത് പോലെയാണ് ചില സൗഹൃദങ്ങളും.

23 വര്‍ഷത്തെ എന്റെ സൗഹൃദക്കൂട്ടായ്മകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് അലിഗഢിലെ പി. ജി പഠനകാലമായിരുന്നു. കാലം എനിക്ക് സമ്മാനിച്ച ആ നിമിഷങ്ങളുടെ നഷ്ടം എന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ട്

തൃശൂര്‍ക്കാരനായ ആ കൂട്ടുകാരനെ ഞങ്ങള്‍ ആശാന്‍ എന്നായിരുന്നു വിളിച്ചിരുന്നത് നന്നായി ഫുട്ബാള്‍ കളിക്കുമായിരുന്ന അയാള്‍ എനിക്കെപ്പോഴാണ് പ്രിയപ്പെട്ടവനായി മാറിതെന്ന് അറിയില്ല.  അലിഗഢിലെ ലൈബ്രറി കാന്റീനില്‍ വെച്ചാണ് ഞാന്‍ അയാളെ ആദ്യമായി കണ്ടുമുട്ടിയത്. ഒരു മത ബിരുദധാരികൂടി ആണെന്ന് അറിഞ്ഞപ്പോള്‍ അല്‍പം ബഹുമാനവും തോന്നി. സംസാരത്തിനിടയില്‍ അയാള്‍ പറഞ്ഞു. ഞാന്‍ നാളെ നാട്ടിലേക്ക് പോകും അഡ്മിഷന്‍ കിട്ടിയില്ല.  പടച്ചോന്‍ അനുഗ്രഹിച്ചാല്‍ വീണ്ടും കാണാം, നിങ്ങള്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാവുമല്ലോ...?

ദൈവം അനുഗ്രഹിച്ചത് കൊണ്ടാവാം, അഡ്മിഷന്‍ അവസാനിക്കുന്നതിന്റെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് അയാള്‍ക്ക് വീണ്ടും അലിഗഢിലേക്ക് വണ്ടി കയറേണ്ടി വന്നത്.

മലയാളികള്‍ ഒരുപാടൊന്നും ഇല്ലാത്ത എസ്.എസ് നോര്‍ത്തിലാണ് എനിക്കും ആശാനും അലോട്ട്‌മെന്റ് കിട്ടിയത്. റൂം കിട്ടാത്തതിനാല്‍ ഞങ്ങള്‍ രണ്ടുപേരും അനെക്‌സിിലായിരുന്നു (10 ഓളം ആളുകളുള്ള വലിയ റൂം). അവിടെ ഞങ്ങള്‍ അഞ്ച് മലയാളികളുണ്ടായിരുന്നു. അയാള്‍ ഒരു ഫുട്ബാള്‍ കളിക്കാരന്‍ ആയതുകൊണ്ടായിരിക്കാം ഞങ്ങള്‍ ആദ്യമൊക്കെ  എപ്പോഴും ഫുട്ബാളിനെ കുറിച്ച് മാത്രമായിരുന്നു സംസാരിച്ചിരുന്നത്. പക്ഷെ പിന്നീട് ഞങ്ങള്‍ സന്തോഷങ്ങളും ദുഃഖങ്ങളും ഒരുപോലെ പങ്കുവെക്കാന്‍ തുടങ്ങി. 

കൂട്ടുകാരന്‍ എന്ന സങ്കല്‍പത്തെ അനശ്വരമാക്കിയ അയാള്‍ പലപ്പോഴും സ്‌നേഹം കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. രണ്ടാം വര്‍ഷവും അയാള്‍ക്ക് റൂം കിട്ടാതെ വരികയും എനിക്ക് റൂം കിട്ടുകയും ചെയ്തപ്പോള്‍ എനിക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഞാന്‍ അയാളെ എന്റെ റൂമിലേക്ക് വിളിച്ചു അലിഗഢിലെ കടുത്ത തണുപ്പിലും ചൂടിലും അയാള്‍ എനിക്കൊപ്പം ഒരേ കട്ടിലില്‍ കിടന്നുറങ്ങി.  ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ചു. 

ഞാനിപ്പോഴും ഓര്‍ക്കുന്നു  വിടപറയലിന്റെ ആ രാത്രി ഞങ്ങള്‍ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ട് റൂമിലുണ്ടായിരുന്ന കാശ്മീരി സുഹൃത്ത് ലൈറ്റ് അണച്ചു തന്ന ആ നിമിഷം. ഹൃദയത്തില്‍ കയ്യൊപ്പ് ചാര്‍ത്തി അകന്നു പോയ ആ കൂട്ടുകാരന്‍ ഇനി എന്നാണ് എന്റെ സ്വപ്നങ്ങളിലേക്ക് തിരികെ എത്തുക എന്നറിയില്ല. എങ്കിലും ഞാന്‍ കാത്തിരിക്കുന്നു... 

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

Follow Us:
Download App:
  • android
  • ios