അവിചാരിതമാണ് ആ അമ്മയെയും മകളെയും കണ്ടത് ഓഫിസ് ഷിഫ്റ്റ് കഴിഞ്ഞ് റൂമിലേക്ക് പോകാനായി റോഡ് ക്രോസ് ചെയ്യാനായി നോക്കിയപ്പോളാണ് ഓട്ടോയില്‍ വന്നിറങ്ങിയ അവരെ കണ്ടത്. കൈയില്‍ കുറെ ബാഗും മറ്റും ഉണ്ട്. കൂടെ ഇറങ്ങിയ കുട്ടിയെ നോക്കിയപ്പോളാണ് ശ്രദ്ധിച്ചത്. അവള്‍ക്ക് രണ്ടുകാലുകളും ഇല്ല. ഓട്ടോയില്‍ നിന്ന് നിരങ്ങി ഇറങ്ങുന്ന ആ കാഴ്ച ശരിക്കും കണ്ണ് നിറച്ചു. ഓട്ടോക്കാരന്‍ നോക്കിയിരിക്കുന്നതല്ലാതെ അവരെ ഒന്ന് സഹായിക്കാനുള്ള മനസുപോലും കാണിക്കുന്നില്ല. 

ആ കുട്ടിയുടെ അവസ്ഥ കണ്ടപ്പോള്‍ ആദ്യം കണ്‍മുമ്പില്‍ തെളിഞ്ഞത് സഹോദരിയുടെ മുഖം. നടക്കാന്‍ സാധികാത്ത ഒരാള്‍ അനുഭവിക്കുന്ന സങ്കടം എത്ര മാത്രം ഉണ്ടന്ന് ജീവിതത്തില്‍ ഓരോ നിമിഷവും കണ്ടുവളര്‍ന്നതിനാല്‍ തന്നെ ആ കാഴ്ച കണ്ടുനില്‍ക്കാന്‍ മനസുവന്നില്ല.ആ ബാഗെടുത്ത് അമ്മക്കൊപ്പം നടന്നു. 

നിമ്മി അതാണ് അവളുടെ പേര് 11 വയസാകുന്നു. ഐശ്വര്യം തുളുമ്പുന്ന മുഖഭാവം ആരെയും ആകര്‍ഷിപ്പിക്കുന്ന പുഞ്ചിരി. ഒരു കൊച്ചു മാലാഖ. 

തമ്പാനൂര്‍ക്ക് പോകാനായി ഓട്ടോയില്‍ പോവുകയായിരുന്നു എറണാകുളം സ്വദേശിയായ നിമ്മിയുടെ അച്ഛന് ചെന്നൈയിലാണ് ജോലി. 

'വിശപ്പ് നിമ്മിയുടെ ജീവിതത്തില്‍ ഒരു മാറാരോഗമാണ്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അവള്‍ക്ക് വിശക്കും പിന്നെ..'-പറഞ്ഞു തുടങ്ങിയപ്പോഴേക്കും ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. നിമ്മിക്ക് അമ്മ ആഹാരം വാങ്ങിച്ചുകൊടുത്തു.  ആഹാരം കഴിക്കുന്നതിനിടെ കുറെ അവളോടു സംസാരിച്ചു. ആദ്യം അമ്പരപ്പു തോന്നിയെങ്കിലുംപിന്നീട് അതു മാറി വന്നു.വാ തോരാതെയുളള സംസാരം. അവളുടെ വീട് ,അമ്മ,അച്ഛന്‍,മുത്തശി എല്ലാവരെയും കുറിച്ച് ചുരുങ്ങിയ സമയത്ത് അവള്‍ പറഞ്ഞു. കൗതകത്തോടെ അവളുടെ അമ്മ ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.

അവസാനം പോകാനായി അവളെ എടുത്ത് അമ്മ ഒക്കത്ത് വച്ചപ്പോള്‍ അവള്‍ എന്നെ ഒന്ന് നോക്കി. അടുത്ത് ചെന്നപ്പോള്‍ അമ്മയുടെ ഒക്കത്തുനിന്ന് ചാഞ്ഞ് എന്റെ കവിളില്‍ ഒരു ചുബനം. ഒരു മാലാഖയുടെ സ്‌നേഹചുബനം. തിരികെ പോകാനായി ഓട്ടോയില്‍ കയറിയപ്പോള്‍ അവള്‍ ഒന്നുകൂടി എന്നെ നോക്കി. 

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല. അവളിപ്പോള്‍ മുതിര്‍ന്നു കാണും. ജീവിതത്തെ തന്‍േറതായ രീതിയില്‍ നേരിടുന്നുണ്ടാവും. പ്രിയപ്പെട്ട കുഞ്ഞനുജത്തീ, നിന്റെ മുന്നില്‍, എല്ലാം എളുപ്പമാക്കിത്തരട്ടെ ദൈവം. 

 

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​