Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

Nee Evideyaanu Shahida Sadik
Author
Thiruvananthapuram, First Published Aug 12, 2017, 4:55 PM IST

Nee Evideyaanu Shahida Sadik
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ പ്രിയപ്പെട്ടവരെ നമ്മളോര്‍മ്മിച്ചു കൊണ്ടേയിരിക്കും. നമ്മളെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി നമ്മോടൊപ്പം നടന്നവര്‍. അതുമല്ലെങ്കില്‍ നമ്മെ ദ്രോഹിച്ച് നമ്മളില്‍ വെറുപ്പും വിദ്വേഷവും തന്ന് നമ്മളുടെ ഓര്‍മ്മകളില്‍ കരിനിഴലായ് തീര്‍ന്നവര്‍. ഇങ്ങനെ ജീവിതത്തില്‍ കണ്ട് മുട്ടുന്ന പല മുഖങ്ങളോടൊപ്പം ആണ് നമ്മുടെ യാത്രകള്‍. ചിലരെ ഒരിക്കലും മറക്കാതിരിക്കാന്‍ നമ്മള്‍ ആഗ്രഹിക്കും.എന്നാല്‍ മറ്റു ചിലരെ ഒരിക്കലും ഓര്‍ക്കാതിരിക്കാനും. ഇതിനിടയിലാണ് ഒരിക്കലും  അറിയാത്ത, ഊരും പേരും നിശ്ചയമില്ലാത്ത കാരുണ്യത്തിന്റെ നനുത്ത സ്പര്‍ശനങ്ങള്‍ ഓര്‍മ്മയില്‍ എന്നും ആര്‍ദ്രമായ ഭാവത്തോടെ തെളിഞ്ഞു നില്‍ക്കുന്നത്. അതിന് ഒരു പോയിന്റ് ഉണ്ട് മറവിയുടെയോ ഓര്‍മ്മയുടെ അതിരുകള്‍ ഭേദിക്കുന്ന ഒന്ന്.

വേദനയും ആഹ്‌ളാദവും ക്ഷീണവും ചേര്‍ന്ന് ഉടലിനെ ഒരു കവിതയാക്കിയ ഗര്‍ഭകാലത്താണ് എന്നിലും ആ അതിരുകള്‍ ഭേദിക്കുന്ന ഒരു നനുത്ത സ്പര്‍ശം സംഭവിക്കുന്നത്. തീര്‍ച്ചയായും  സ്വപ്‌നത്തിന്റെയും പ്രതീക്ഷയുടെയും മധുരകാലം മാത്രമല്ല. അത് കഷ്ടാനുഭവങ്ങളുടെ കാലം കൂടിയാണ്. ശരീരം ഏറ്റവും കൂടുതല്‍ പരവശമാകുന്ന കാലം. ഉടലിനെ ഒരു കാല്‍വരിയാക്കികളയും ഗര്‍ഭകാലം. കാറ്റും കൊടുങ്കാറ്റും ചോരയും മുറിവും അലച്ചു പെയ്യുന്ന മഴയും പോലെ  ശരീരത്തിലെ വേദനയെയും അവശതയും മാറ്റങ്ങനെയാണ് ഗര്‍ഭിണിക്ക് വിശേഷിപ്പിക്കാന്‍ കഴിയുക. 

ആ അവശതകളില്‍ ഒരു ദിവസം. ജോലിക്ക് പോകാന്‍ ബസ് കാത്തു നിന്ന എന്റെ ഉടലിനെ ബസ് സ്റ്റാന്റിലെ തിരക്കും രാവിലത്തെ വെയിലിന്റെ ചൂടും വല്ലാതെ അലട്ടി. ഒപ്പം ഗര്‍ഭകാലത്തെ ഛര്‍ദ്ദിയും. എല്ലാം കൂടി ശരീരം തളര്‍ന്ന് കാലുകള്‍ കുഴഞ്ഞ് തലകറങ്ങി,എവിടെങ്കിലും ഒന്ന് കിടക്കണമെന്ന് തോന്നി. തല കറങ്ങി വീഴുമെന്ന അവസ്ഥ വന്നപ്പോഴേക്കും കാലുകള്‍ ഞാന്‍ പോലുമറിയാതെ വെയിറ്റിംഗ് ഷെഡിലെ പ്ലാറ്റ്‌ഫോമിലേക്ക് എന്നെ കൊണ്ടു പോയി. 

ആ ബെഞ്ചിലേക്ക് ചരിഞ്ഞു വീണതും സഹായത്തിനായി വെറുതെ കൈള്‍ പൊക്കി ആരെ എന്നറിയാതെ കൈകാട്ടി വിളിച്ചതും ഓര്‍മ്മയുണ്ട്. മറഞ്ഞു മറിയുന്ന കണ്ണിലേക്ക്  ഒരു നീലയും വെള്ളയും യൂണിഫോമിന്റെ, ഒരു ചുവന്ന റിബണിന്റെയും, പിറകില്‍ തൂക്കിയ ഒരു ബാഗും ഓടി വരുന്ന ദൃശ്യം.  ഒരു മായ പോലെ എനിക്ക തോന്നി. ഒരു പെണ്‍കുട്ടി എന്റ തല എടുത്ത് അവളുടെ മടിയിലേക്ക് വച്ചു കൂട്ടുകാരികളോട് ഒരു ഓട്ടോറിക്ഷയ്ക്ക് പറയുന്നതും കുറച്ച് വെള്ളം എന്റെ മുഖത്ത് തളിക്കുന്നതും ഒക്കെ അറിയുന്നുണ്ടായിരുന്നു. 

'എവിടെയാ പോകേണ്ടത്? വീടെവിടെ?' എന്നൊക്കൊ ചോദിക്കുന്നുണ്ടായിരുന്നു. എന്റെ അവ്യക്തമായ മറുപടി വ്യക്തമാക്കി അവള്‍ ഓട്ടോ എന്റെ വീട്ടിന്റെ മുറ്റത്തെത്തിച്ചു. അപ്പോഴേക്കും ആ യൂണിഫോം നിറയെ എന്റെ ഉച്ഛിിഷ്ടങ്ങള്‍ കൊണ്ട് വ്യത്തികേടായ് മാറി. പരിഭ്രമത്തോടെ ഇറങ്ങി വന്ന എന്റെ അമ്മയെയും അച്ഛനെയും എന്നെ ഏല്‍പിച്ച് മുറ്റത്തെ പൈപ്പിലെ വെള്ളത്തില്‍ പെട്ടെന്ന് യുണിഫോം ഒക്കെ ഒന്ന് കഴുകി, സ്‌കൂളിലെത്താന്‍ താമസിച്ചു.. എന്ന് ഒരു വാചകവും പറഞ്ഞ് അതേ ഓട്ടോയില്‍ അവള്‍പാഞ്ഞ് പോയി. 

മോള്‍ ആരാണ്, എവിടെയാണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അവളുടെ പിറകെ ഞങ്ങളുടെ ഒച്ചകള്‍ മാത്രമായി. ഒരു വിധം ആശ്വാസമായപ്പോഴേക്കും മാലാഖയുടെ രൂപമണിഞ്ഞ ആ കുട്ടിയെ കുറിച്ച് മാത്രമായിരുന്നു ചിന്ത. അവള്‍ ആരായിരുന്നു? സ്‌കൂളില്‍ താമസിച്ചെത്തി ശിക്ഷ കിട്ടിക്കാണുമോ?. ഇത്രയും മുഷിഞ്ഞു പോയ യൂണിഫോമില്‍ ഇന്നൊരു ദിവസം എങ്ങനെ കഴിയും?.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
 

Follow Us:
Download App:
  • android
  • ios