Asianet News MalayalamAsianet News Malayalam

എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!

Nee Evideyaanu Thajuna Thalsam
Author
Thiruvananthapuram, First Published Jul 29, 2017, 7:03 PM IST

Nee Evideyaanu Thajuna Thalsam

'എന്റെ പെങ്ങളാകാന്‍ പറ്റുമോ?'

കറുപ്പിച്ചു എഴുതിയ സുറുമ ഇട്ട കണ്ണുകള്‍ കൊണ്ട് ഞാനയാളെ തുറിച്ചു നോക്കി, അയാള്‍ക്കു ഒരനക്കവും ഇല്ല.

ഇതിപ്പോ മൂന്നാം ദിവസമാണ്, കോളേജിലേക്കുള്ള വഴി മദ്ധ്യേ  തടഞ്ഞു നിര്‍ത്തിയുള്ള അയാളുടെ ചോദ്യം. കുഴിയിലേക്ക് താഴ്ന്നതാണേലും അയാളുടെ വെള്ളാരം കണ്ണുകള്‍ക്കു വല്ലാത്ത തീവ്രത. 

എന്റെ നോട്ടം കണ്ടിട്ടും ഭാവ  വ്യത്യാസമില്ലാത്ത അയാളോട്  പ്രതികരിക്കാന്‍ തന്നെ  തീരുമാനിച്ചു. അല്ലേലും ഇതൊരു  അടവ് ആണ്. വഴി തെറ്റിക്കാന്‍ ഉള്ള ഇവന്മാരുടെ മറ്റൊരു അടവ്. കുറച്ചു ശബ്ദമുയര്‍ത്തി തന്നെ സ്ഥിരം ഡയലോഗ്  ചോദിച്ചു.

'നിങ്ങള്‍ക്കു നാണമില്ലേ. വെളച്ചില്‍ എന്നോടെടുക്കേണ്ട, ഇനീം വന്നാല്‍ പോലീസില്‍ പരാതി കൊടുക്കും'.

അയാള്‍ക്ക് അപ്പോഴും യാതൊരു  ഭാവവ്യത്യാസവുമില്ല. ചിലപ്പോള്‍ അയാള്‍ക്ക് വട്ടായിരിക്കും. ഒന്നും മിണ്ടാതെ നടന്നു നീങ്ങി.

'നീ നോക്കിക്കോടീ,  ഒരു വര്‍ക്ക്‌ഷോപ്പ്  ജീവനക്കാരനെ  കെട്ടിയാല്‍ ലക്ഷ്വറി ലൈഫ്  ആകും'. കൂട്ടുകാരികള്‍ കളിയാക്കി ചിരിച്ചപ്പോള്‍ ഉളുപ്പില്ലാത്തവന്‍ എന്ന് മനസ്സ് മൊഴിഞ്ഞു.

കൂട്ടുകാരി ശബ്ദം താഴ്ത്തി പറഞ്ഞു, 'അതാ നിന്റെ  അമ്മായി അമ്മ!' 

പിറ്റേന്നും വര്‍ക്ക് ഷോപ്പിന്  മുന്‍പില്‍ അയാള്‍ ഉണ്ടായിരുന്നു,  തല താഴ്ത്തി പിടിച്ചു നടത്തത്തിന് വേഗതകൂട്ടി തുടങ്ങിയപ്പോള്‍ മോളെ എന്നൊരു വിളി. തിരിഞ്ഞു നോക്കിയപ്പോള്‍  അയാള്‍ക്കൊപ്പം പര്‍ദ്ദ ഇട്ട ഒരു  സ്ത്രീ. അയാളെ പോലെ ആ  സ്ത്രീക്കും തിളക്കമറ്റ വെള്ളാരം കണ്ണുകളാണെന്ന് തോന്നി.

കൂട്ടുകാരി ശബ്ദം താഴ്ത്തി പറഞ്ഞു, 'അതാ നിന്റെ  അമ്മായി അമ്മ!' 

അത്  കൂടെ കേട്ടപ്പോള്‍ എവിടുന്നൊക്കെയോ കേറി വന്ന  അരിശം അടക്കി പിടിച്ചു  ചോദിച്ചു, 'എന്ത് വേണം?'

അടുത്ത നിമിഷം, 'എന്റെ മോളെ  ഫാത്തിമാ' എന്ന് കരഞ്ഞു കൊണ്ട് ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ചു. ഒരു നിമിഷത്തേക്ക് അനക്കമില്ലാതെ നിന്നു പോയി ഞാന്‍. നടു റോഡില്‍ വച്ച് അതൊരു  സ്ത്രീയാണെങ്കിലും പരിചയമില്ലാത്ത ഒരാളുടെ  ആലിംഗനം എന്നെആള്‍ക്കൂട്ടത്തിനിടയില്‍ വച്ചു അപമാനിക്കും പോലെ തോന്നി.

അറപ്പോടു കൂടി ആ സ്ത്രീയെ  തള്ളി മാറ്റാന്‍ തുനിഞ്ഞപ്പോള്‍  ഉറക്കെ കരഞ്ഞു  കൊണ്ട് അവര്‍ എന്നിലേക്കു തന്നെ ഒട്ടി ചേര്‍ന്ന് നിന്നു. ഒരു വിധം അവരുടെ പിടിയില്‍ നിന്ന് ഒഴിഞ്ഞു മാറി ദേഷ്യത്തോടെ ഞാനയാളെ തുറിച്ചു നോക്കിയപ്പോള്‍  അയാളുടെ  വിറയ്ക്കുന്ന കൈകള്‍ എനിക്ക് നേരെ ഒരു കടലാസ് കഷ്ണം നീട്ടി 

'ലവ് ലെറ്റര്‍ ആവും'. കൂട്ടുകാരിയുടെ അടുത്ത കമന്റ്. 

'ഇതെന്റെ പെങ്ങളാ'.

അവള്‍ക്കുള്ള മറുപടിയായി തൊണ്ട ഇടറുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. 

ഒന്നും മനസ്സിലാകാതെ ഞാനാ  കടലാസ്സ് തുണ്ട് വാങ്ങിച്ചു. അതൊരു പത്രവാര്‍ത്ത  ആയിരുന്നു. കല്ലായിയില്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. തെല്ലും  ഞെട്ടലില്ലാതെ ഞാനാ ശീര്‍ഷകം വായിച്ചു തീര്‍ത്തു .

അപ്പോള്‍ അതാണ് കാര്യം. മകള്‍  മരിച്ചതോടെ ആ സ്ത്രീക്ക്  വട്ടായി. ഒരു പക്ഷെ  ഇയാള്‍ക്കും. അതിനിപ്പോള്‍ ഞാന്‍ എന്ത് വേണം? 

അലസയായി ആ  കടലാസിലേക്ക് വീണ്ടും നോക്കി. ഫോട്ടോയ്ക്ക് താഴെ പേര്  കൊടുത്തിട്ടുണ്ട്, ഫാത്തിമ. 

ഫോട്ടോയിലേക്ക് കണ്ണോടിച്ചപ്പോള്‍ ഞെട്ടിപ്പോയി. ആകെ തല കറങ്ങി. അത് ഞാനാണ്! ശരിക്കും എന്റെ മുഖം! 

'പടച്ചോനെ ഇത് നീ അല്ലേ!'

കൂട്ടുകാരിയുടെ അമ്പരപ്പോടെയുള്ള ആ ചോദ്യം വന്ന് പതിച്ചത് എന്റെ  നെഞ്ചിലേക്ക്  ആയിരുന്നു .

അതെ, ഇന്നലെ പുതുതായി ഇട്ട എന്റെ വാട്‌സാപ്പ് ഡിപി പോലൊരു  ഫോട്ടോ. അല്ലാഹ്, നെഞ്ചു വേദനിക്കുന്നതെന്തേ!

ഇപ്പൊ എവിടെയാണ്  നെഞ്ച് എന്ന് ചോദിച്ചാല്‍, എനിക്ക് തൊട്ട്  കാണിക്കാം, അത്ര തീവ്രമായ വേദന!

'പടച്ചോനെ ഇത് നീ അല്ലേ!' ആ ചോദ്യം വന്ന് പതിച്ചത് എന്റെ  നെഞ്ചിലേക്ക്  ആയിരുന്നു .

ബോധം പോയത് പോലെ. പുറത്തെ കോലാഹലങ്ങള്‍ക്കിടയിലും ആ  സ്ത്രീയുടെ തേങ്ങല്‍ മാത്രം കാതില്‍ അലയടിച്ചു. എന്നിട്ടും തെല്ലും ദയയില്ലാതെ  ഒന്നാശ്വസിപ്പിക്കുക പോലും  ചെയ്യാതെ കോളജിലെത്താന്‍  സമയായി, ഞങ്ങള്‍ക്ക് പോവണം എന്നാരൊഴിവ് പറഞ്ഞു നടക്കാന്‍ ഓങ്ങി. 

പിന്നാലെ ഓടി വന്ന് അയാള്‍ പറഞ്ഞു, 'കുട്ടി. കഴിഞ്ഞ ആഴ്ച ഞങ്ങടെ  പാത്തു പോയതില്‍ പിന്നെ എന്റുമ്മ ഒന്നുറങ്ങീട്ടില്ല. സ്വബോധമില്ലാതെ ഭക്ഷണം പോലും കഴിക്കാറില്ല.'

അയാള്‍ കണ്ണീരിനാല്‍  വാക്കുകളെ  തിരയുകയായിരുന്നു. പക്ഷെ  ആ  ഹൃദയം കെഞ്ചുന്നത് ഞാന്‍  അറിയുന്നുണ്ടായിരുന്നു. 

'കുട്ടിക്ക് ബുദ്ധിമുട്ടാകുമെന്ന്  അറിയാം. സമ്മതമാണേല്‍ ഉമ്മയ്ക്ക് കുട്ടിയെ ഇടയ്‌ക്കൊന്ന് വന്ന് കാണാന്‍ ഉള്ള അനുവാദം  തരുമോ?'

കുറച്ചു നേരം മുന്‍പ് വരെ വെറുപ്പ്  തോന്നിയ ആ മനുഷ്യന്‍  എന്റെ  മുന്‍പില്‍ കെഞ്ചുന്നത്  കണ്ടിട്ടും അഹങ്കാരത്തോടെ പറഞ്ഞു, 'എന്നും കാണാന്‍ ഒന്നും  പറ്റില്ല എനിക്ക് കുറച്ചില്‍ ആണ്'

'എന്റെ ഉമ്മ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് വരെ മാത്രം. മോളുടെ കാല്‍ പിടിക്കാം', അയാള്‍ വീണ്ടും കെഞ്ചി.

ശരി, എങ്കില്‍ ഇവിടെ വച്ചു വേണ്ട, നാളെ വെള്ളിയാഴ്ച്ച അല്ലേ , മൊയ്തീന്‍ പള്ളീല്‍ ജുമുഅക്ക് ഞാന്‍ ഉണ്ടാകും. അപ്പോള്‍ കാണാം...'

അതൊരു ഒഴിവാക്കല്‍ ആയിരുന്നു എന്ന് കേട്ട് നില്‍ക്കുന്ന ആര്‍ക്കും  മനസ്സിലാകും.എന്നിട്ടും അയാള്‍  കണ്ണീര്‍ തുടച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

'മതി, അത് മതി....മോളെ  പടച്ചോന്‍ കാക്കും'

ആ സ്ത്രീ  അയാളുടെ നെഞ്ചില്‍ ചാഞ്ഞു നിന്ന് തേങ്ങുന്നത് തിരിഞ്ഞു നടക്കുമ്പോള്‍ എനിക്ക്  കേള്‍ക്കാമായിരുന്നു..

പിറ്റേന്ന് ഒരായിരം തവണ ചിന്തിച്ചു, കോളേജില്‍  പോകാതിരുന്നാലോ! ഇത്തരം  തലവേദനയൊന്നും തലയില്‍വെക്കാന്‍ വയ്യ. പോകണ്ട എന്നു തന്നെ തീരുമാനിച്ചു. അപ്പോഴും നിര്‍ത്താത്തൊരു തേങ്ങല്‍ മാത്രം എന്റെ നെഞ്ചില്‍ വന്ന്  പതിക്കുന്നുണ്ടായിരുന്നു.

സാധാരണയെക്കാള്‍ വൈകിയാണ് ആ വെള്ളിയാഴ്ച പള്ളിയിലെത്തിയത്. ഓട്ടോയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കണ്ണുകള്‍ ചുറ്റിലും എന്തോ തിരയുന്നുണ്ടായിരുന്നു... ഭാഗ്യം അയാളെ പുരുഷന്മാരുടെ ഭാഗത്ത് കാണാന്‍  ഇല്ല, രക്ഷപ്പെട്ടു.

ഖുതുബ കഴിയും വരെ ഞാന്‍ അവരുടെ കൈകളെ എന്നില്‍ നിന്ന് വേര്‍പ്പെടുത്താന്‍ സമ്മതിക്കാതെ മുറുകെ പിടിച്ചു.

വുളൂഹ് എടുത്തു വാതിലിന്റെ മങ്ങിയ കണ്ണാടിയില്‍ നോക്കി തട്ടം ചുറ്റി. സ്ഥിരമായി പടിയിലിരിക്കാറുള്ള സ്ത്രീക്ക് സഹായത്തിന് ഉള്ള  പൈസ എടുക്കാന്‍ ബാഗ്  പരതുമ്പോഴാണ് ആ മുഖം ശ്രദ്ധിച്ചത്. ഇന്നലെ എന്റെ ഉറക്കം കെടുത്തിയ അതേ കണ്ണുകള്‍ എന്നിലേക്ക് തുറിച്ചു നില്‍ക്കുന്നു.

എന്നെ കണ്ടതും എന്റെ കാലില്‍ കെട്ടിപ്പിടിച്ച് ആ സ്ത്രീ ഫാത്തിമാന്ന് വിളിച്ചപ്പോള്‍ എന്റെ  അഹങ്കാരവും ഹുങ്കും  എല്ലാം  ഒരു  തുള്ളി കണ്ണീരായ് ആ  സ്ത്രീയിലേക്ക് ഒഴുകി ഇല്ലാതാവുകയായിരുന്നു.

ശ്വാസം കിട്ടാതെ ഞാന്‍ ഏങ്ങി ഏങ്ങി കരയുമ്പോള്‍ എന്റെ കുട്ടി കരയണ്ടാട്ടോ, ഉമ്മയില്ലേ കൂടെ' എന്ന് പറഞ്ഞ് അവരെന്നെ  ആശ്വസിപ്പിച്ചു. എന്റെ തലയില്‍  തടവി. എന്റെ  കണ്ണീര്‍ തുടച്ചു. അപ്പോഴും ആര്‍ക്കു വേണ്ടിയാണ്  ഞാന്‍ കരയുന്നത് എന്ന ചോദ്യം എന്നിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. എനിക്കെന്താണ് സംഭവിച്ചതെന്ന് മാത്രം മനസ്സിലായില്ല.

ദരിദ്രന് കിട്ടിയ നാണയ തുണ്ട് പോലെ ഞാനും എനിക്ക് കിട്ടിയ ആ നിധിയെ  തലോടുകയായിരുന്നു.

ഖുതുബ കഴിയും വരെ ഞാന്‍ അവരുടെ കൈകളെ എന്നില്‍ നിന്ന് വേര്‍പ്പെടുത്താന്‍ സമ്മതിക്കാതെ മുറുകെ പിടിച്ചു.

സുജൂദില്‍ കരഞ്ഞത്  കണ്ടിട്ടാകാം നിസ്‌കാരം  കഴിഞ്ഞപ്പോ മോള്‍ക്ക് ഞാന്‍ കുലുക്കി സര്‍ബത്തു  വാങ്ങിച്ചു തരാന്ന് വാത്സല്യത്തോടെ അവര്‍  പറഞ്ഞാശ്വസിപ്പിച്ചു. 
സര്‍ബത്തു കുടിച്ചു അടുത്ത  വെള്ളിയാഴ്ച കാണാമെന്ന് അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ എന്റെ ഹൃദയത്തിലൂടെ പാറിയത്  ഒരായുസ്സിന്റെ കണ്ണീരു തുടച്ചു മാറ്റിയത് പോലൊരാശ്വാസമായിരുന്നു ..

തിരിച്ച് മിഠായി തെരുവിന്റെ തിരക്കില്‍ തനിയെ നടക്കുമ്പോള്‍,  ഓരോ വഴിയോര കച്ചവടക്കാരനും, മാനാഞ്ചിറയുടെ ഓരോ  തൂണുകളും, കുരിശു പള്ളിയിലെ  ഓരോ മെഴുകുതിരിയും എന്നെ  ഫാത്തിമാ എന്ന്  വിളിക്കുന്ന പോലെ തോന്നി. പതിയെ  ഞാനും ഫാത്തിമ  ആയി മാറുകയായിരുന്നു..

പിന്നീട് വെള്ളിയാഴ്ചകള്‍ക്ക്  വേണ്ടിയുള്ള കാത്തിരിപ്പുകള്‍  ആയിരുന്നു. വാതോരാതെ സംസാരിക്കാനും, സര്‍ബത്തു  കുടിക്കാനും ഒക്കെ ഉള്ള  കാത്തിരിപ്പുകള്‍. 

വര്‍ക്ക് ഷോപ്പിന് മുന്‍പില്‍ പൊട്ടിപ്പൊളിഞ്ഞ കാറുകള്‍ക്ക് പിറകില്‍ അയാളുടെ  കരുതല്‍  ഉണ്ടായിരുന്നു.മഴയത്തു  കുടയെടുക്കാഞ്ഞപ്പോള്‍  ശകാരിച്ചു കൊണ്ട് കുട തരാനും കമന്റ് അടിക്കാന്‍  വരുന്നവരുടെ  വായടപ്പിക്കാനുമുള്ള  ഒരു ആങ്ങളയുടെ കരുതല്‍. ഒരിക്കല്‍ പോലും അവരെന്റെ യഥാര്‍ത്ഥ പേരു ചോദിച്ചില്ല. ഞാന്‍ അവരെ ഉമ്മ എന്ന് വിളിച്ചതുമില്ല..

അകത്തെ ഒറ്റ മുറിയില്‍  വെള്ള  പുതപ്പിച്ച രണ്ട് മൃതദേഹങ്ങള്‍.

പതിവ് പോലെ ചുണ്ടിലൊരു ചിരിയും പിടിപ്പിച്ചു  വര്‍ക്ക് ഷോപ്പിന്  മുന്പിലെത്തിയപ്പോള്‍ കാലുകള്‍ക്ക് താനേ വേഗത കുറഞ്ഞു.ഷട്ടര്‍  പൂട്ടി കിടക്കുന്നു. 

'ഇന്ന്  ഹര്‍ത്താല്‍ ആണോ?'

'അങ്ങനാണേല്‍ ബീച്ചില്‍  പോയ് അടിച്ചു പൊളിച്ചാലോ?'-കൂട്ടുകാരിയുടെ ആര്‍ത്തിയോടെ ഉള്ള  ചോദ്യം. ഒരു തുറിച്ചു  നോട്ടം കൊണ്ട് ഞാന്‍ അവളുടെ വായടപ്പിച്ചു.

കടയ്ക്ക് മുന്‍പില്‍ ഉടമ നില്‍ക്കുന്നുണ്ട്. എന്ത് പറ്റി ഷോപ്പ് തുറന്നില്ലേ? 

എന്റെ ചോദ്യത്തിന് ഉത്തരം  പറയാതെ കുട്ടിക്ക് ആ വീട് വരെ ഒന്ന് വരാന്‍ പറ്റുമോ എന്നയാള്‍ ചോദിച്ചു.  അതിനു മറുപടി  പറയാതെ ഇടുങ്ങിയ വഴികളിലൂടെ അയാളെ അനുഗമിച്ചു  നടക്കുമ്പോള്‍  മനസ്സ് ശൂന്യമായിരുന്നു. 

ചിതലരിച്ചു വീഴാറായ ഒറ്റ മുറി വീട്. 'ഫാത്തിമ ഇത്താത്ത വന്നേ' എന്ന് ഉറക്കെ വിളിച്ചു  പറഞ്ഞു കൊണ്ടൊരു പെറ്റിക്കോട്ടുകാരി അകത്തേക്ക് ഓടി പോയി. ഉമ്മറത്തു ഉസ്താദുമാരും വേറെ അപരിചിത മുഖങ്ങളും എന്നെ  പരിചയമുള്ള  പോലെ തുറിച്ചു  നോക്കുന്നു. 

അകത്തെ ഒറ്റ മുറിയില്‍  വെള്ള  പുതപ്പിച്ച രണ്ട് മൃതദേഹങ്ങള്‍. ബൈക്ക്  ആക്‌സിഡന്റ്  ആയിരുന്നത്രേ.

കീറി പഴകിയ നിസ്‌കാര കുപ്പായത്തില്‍ ആ സ്ത്രീയുടെ മുഖത്ത് എന്നെ ആദ്യം കണ്ടപ്പോള്‍  ഉള്ള അതേ പുഞ്ചിരി. എന്ത് കൊണ്ടോ  രണ്ടാമത്തെ  മുഖത്തേക്ക് നോക്കിയില്ല.

ഇന്നലെ ഇക്കാക്ക ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന പര്‍ദയ്ക്കും അത്തറിനും ഒപ്പം എന്റെ ഉമ്മ കൊടുത്തു വിട്ട നിസ്‌കാര കുപ്പായവും എന്റെ  ചോറ്റു  പാത്രത്തിനടിയില്‍ കിടന്നു  തിളയ്ക്കുന്നുണ്ടായിരുന്നു .

പതിയെ ബാഗ്  തുറന്ന്  അടുത്തിരുന്ന  സ്ത്രീയോട് ആ  നിസ്‌കാര കുപ്പായം ഇടീക്കട്ടെ എന്ന്  പറയാതെ പറഞ്ഞപ്പോ  എന്റെ കണ്ണുകള്‍  വായിച്ചാകണം  അത് വാങ്ങിച്ചു  അവര്‍ മയ്യിത്തിനണിയിച്ചു. അത്തറെടുത്തു  നീട്ടിയപ്പോള്‍  അവരത് അയാള്‍ക്ക് പുരട്ടി കൊടുത്തു.

തുരുമ്പിച്ച വാതിലുകളും ചിതലരിച്ച  മേല്‍ക്കൂരകളെയും തകര്‍ത്ത് ഞാന്‍ ഉമ്മാ എന്ന് അലറിവിളിച്ചത് മാത്രം ഓര്‍മ്മയിലുണ്ട്.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
 

Follow Us:
Download App:
  • android
  • ios