എഞ്ചിനീയറിംഗ് അവസാന വര്‍ഷത്തെ പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടിയാണ് കോയമ്പത്തൂരിലേക്ക് പോകാന്‍ ഞാനും ഇര്‍ഷാദും മംഗലാപുരത്ത് നിന്നും മാവേലി എക്‌സ്പ്രസിന് ഷൊര്‍ണൂരിലേക്ക് വണ്ടി കയറിയത്. അവിടെ എത്തുമ്പോഴേക്ക് രാത്രി പന്ത്രണ്ട് മണിയോടടുത്തിരുന്നു. അന്വേഷിച്ചപ്പോള്‍ കോയമ്പത്തൂരിലേക്ക് ട്രെയിന്‍ ഇല്ല.. അവിടെ കണ്ട ഓട്ടോക്കാരന്‍ ചേട്ടനോട് ചോദിച്ചപ്പോ കുളപ്പുള്ളി ഹൈവേയില്‍ പോയാല്‍ ബസ് കിട്ടുമെന്ന് പറഞ്ഞു. അങ്ങനെ കുളപ്പുള്ളി എത്തി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഇനി രാവിലെ അഞ്ച് മണി കഴിഞ്ഞേ കോയമ്പത്തൂര്‍ ബസ് ഉള്ളു!

കൊതുക് കടിയും കൊണ്ട് രാത്രി ,മുഴുവന്‍ ആ റോഡ് സൈഡില്‍ ഇരിക്കേണ്ടി വരുമല്ലോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കുറച്ചപ്പുറത്ത് മങ്ങിയ വെളിച്ചത്തില്‍ ഒരു ടൂറിസ്റ്റ് ഹോമിന്റെ ബോര്‍ഡ് കണ്ടത്. തല്‍ക്കാലം അവിടെ ഒരു റൂം എടുക്കാമെന്ന ആലോചനയില്‍ അങ്ങോട്ടേക്ക് നടന്നു.

ഒന്നാം നിലയിലേക്ക് കയറുമ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങി വരുന്നതും ഞങ്ങളോട് എന്താണെന്ന് ചോദിച്ചതും. റൂം അന്വേഷിച്ച് വന്നതാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങളെയും കൂട്ടി അവന്‍ തിരിച്ചു മുകളിലേക്ക് തന്നെ കയറി. ഒരു റൂമിനടുത്ത് ചെന്ന് കതകിനു മുട്ടി 'ചേച്ചീ ചേച്ചീ' എന്ന് വിളിക്കുന്നത് കണ്ടപ്പോ ഞാനും ഇര്‍ഷാദും പരസ്പരം നോക്കി തുടങ്ങി. അകത്ത് നിന്ന് ഒരു സ്ത്രീ വാതില്‍ പകുതി തുറന്നപ്പോ കൂടെ വന്നവന്‍ റൂമിനു ആളു വന്നിട്ടുണ്ടെന്ന് പറഞ്ഞു. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു ആ സ്ത്രീ വാതിലടച്ചു. ഇരിക്കാനുള്ള സ്ഥലം കാണിച്ച് തന്നു ആ ചെറുപ്പക്കാരനും പോയി.

'എടാ, ഇര്‍ഷാദേ ആകെ മൊത്തം ദുരൂഹതയാണല്ലോ. നമുക്ക് റൂം വേണ്ട തല്‍ക്കാലം റോഡിലെ കൊതുക് കടി കൊള്ളാം' എന്ന് ഞാന്‍ പറഞ്ഞപ്പോഴേക്ക് ആ സ്ത്രീ അങ്ങോട്ട് വന്നു.. കോളേജ് വിദ്യാര്‍ത്ഥികളാണെന്നും ട്രെയിന്‍ കിട്ടാത്തതും രാവിലത്തെ ബസ് വരുന്നത് വരെ തല്‍ക്കാലം നില്‍ക്കാനാണെന്നും പറഞ്ഞപ്പോ 100രൂപക്ക് ഒരു റൂം തരാമെന്ന് പറഞ്ഞു. ഞങ്ങള്‍ എങ്ങനെയെങ്കിലും അവിടുന്ന് പോയാല്‍ മതി എന്ന രൂപത്തിലായിരുന്നു. പോകാം എന്ന് പിറു പിറുക്കുന്നത് ആ സ്ത്രീയും കേട്ടെന്ന് തോന്നുന്നു.. 

'തല്‍ക്കാലം റൂം വേണ്ട ചേച്ചീ' എന്ന് പറഞ്ഞു തിരിച്ചു പോകാന്‍  ഒരുങ്ങുമ്പോഴാണ് അവര്‍ കേറി സംസാരിച്ചത്.

'ക്യാഷ് ഇല്ലാത്തത് കൊണ്ടാണോ.? കുഴപ്പമില്ല രാവിലെ അഞ്ചരക്ക് മുതലാളി വരുന്നതിനു മുമ്പ് റൂമില്‍ നിന്ന് പോകുമെങ്കില്‍ ഞാനൊരു റൂം ഫ്രീ ആയി തരാം'

പടച്ചോനെ, ഇത് വല്ലാത്തൊരു പെടലാണല്ലോ. ഫ്രീ ആയി റൂം തരാമെന്ന് വാഗ്ദാനം, പുറത്തെ കൊതുക് കടി. രണ്ട് ഓപ്ഷനില്‍ തല്‍ക്കാലം റൂം എടുക്കാം എന്ന നിലയിലായി.

'തല്‍ക്കാലം റൂം വേണ്ട ചേച്ചീ' എന്ന് പറഞ്ഞു തിരിച്ചു പോകാന്‍  ഒരുങ്ങുമ്പോഴാണ് അവര്‍ കേറി സംസാരിച്ചത്.

ഒരു ചാവിയുമെടുത്തു നടന്ന ആ ചേച്ചിക്ക് പിറകിലായി ഞങ്ങളും നടന്നു.. അരണ്ട വെളിച്ചം മാത്രമുള്ള, ഒരുപാട് പഴക്കമുള്ള ഫാനുകള്‍ കറങ്ങുന്ന ശബ്ദമുഖരിതമായ നീണ്ട വരാന്തയിലൂടെ  നടക്കുന്നതിനിടക്ക് ആ ചേച്ചി,  'മുതലാളി വരുന്നതിന്റെ മുമ്പ് എന്തായാലും പോകണം അല്ലെങ്കില്‍ എന്റെ ജോലി പോകും' എന്നൊക്കെ പറയുന്നുണ്ടായിരുന്നു. വരാന്തയുടെ അങ്ങേ അറ്റത്തൊരു റൂം തുറന്ന് തന്നു 'രാവിലെ എന്നെ വിളിക്കണ്ട, ലോക്ക് അകത്ത് മേശയില്‍ വെച്ചിട്ട് പുറത്തു നിന്നും കുറ്റി ഇട്ടു പോയാല്‍ മതി' എന്നും പറഞ്ഞു അവര്‍ പോയി.

അകത്ത് കേറിയ ഞങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. തല്‍ക്കാലം കേറി കിടക്കാന്‍ കിട്ടിയ റൂം ഒരു കുരിശായി മാറുമോ എന്ന പേടി. റൂം മൊത്തം പരതി, വല്ല കെണിയും ഉണ്ടെങ്കിലോ. കൊതുക് കടി കൊണ്ടാലും കുഴപ്പമില്ല നമുക്ക് റോഡില്‍ പോയി നില്‍ക്കാം എന്ന് പറഞ്ഞപ്പോള്‍, വേണ്ട വരുന്നിടത്ത് വെച്ച് കാണാം എന്നും പറഞ്ഞു കയറി കിടന്നു. 

എപ്പോഴോ ഉറങ്ങിപ്പോയി. ഞെട്ടി എണീറ്റപ്പോ സമയം നാലര മണി.

കിടന്നിട്ട് ഉറക്കം വരുന്നില്ല. റൂമിലെ ഒരു ജനലിന്റെ ഗ്ലാസ് പൊട്ടിയതിനാല്‍ കൊതുക് അത്യാവശ്യം അകത്തേക്ക് കയറി വരുന്നും ഉണ്ടായിരുന്നു. പുതപ്പില്ലാത്തതിനാല്‍ വിരിപ്പെടുത്തു പുതച്ച് കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി. ഞെട്ടി എണീറ്റപ്പോ സമയം നാലര മണി. ഇത്രയും സമയം കിട്ടിയല്ലോ, ഇനി എന്തായാലും പുറത്തേക്ക് പോകാം എന്നും പറഞ്ഞു ഒന്ന് ഫ്രഷ് ആയി ഞങ്ങള്‍ ഇറങ്ങി. പറഞ്ഞത് പോലെ ലോക്ക് അകത്തു വെച്ച് പുറത്ത് നിന്ന് കുറ്റി ഇട്ട് റോഡിലെത്തിയപ്പോഴാണ് സത്യം പറഞ്ഞാല്‍ സമാധാനം ആയത്.. അഞ്ചര മണിക്ക് ബസ് വരുന്നത് വരെ അവിടെ റോഡ് സൈഡില്‍ ഇരുന്നു..

ബസില്‍ കയറി പുറം കാഴ്ചകളും കണ്ട് ഇരിക്കുമ്പോള്‍ ചിന്ത മൊത്തം ആ സ്ത്രീയെ പറ്റിയായിരുന്നു.. അത് വരെ ചിന്തിച്ചതില്‍ നിന്നും വ്യത്യസ്തമായി ചിന്തിച്ച് തുടങ്ങിയത് അപ്പോഴാണ്. അവര്‍ ഞങ്ങള്‍ക്ക് ചെയ്ത തന്ന സൗകര്യം, അതും സൗജന്യമായി. ഒരു പക്ഷെ കുടുംബം പുലര്‍ത്താന്‍ വേണ്ടി മാത്രം ടൂറിസ്റ്റു ഹോമില്‍ ജോലി ചെയ്യുന്നതാവാം. മനസ്സില്‍ നന്മ മാത്രമുള്ള ശുദ്ധയായ സ്ത്രീ ആവാം. കയ്യില്‍ ക്യാഷ് ഇല്ലാത്തത് കൊണ്ട് റൂം വേണ്ട എന്ന് പറയുന്നതാണെന്ന് കരുതി അത് സൗജന്യമായി തന്ന ആ മനസ്സല്ലേ വിശാലം? 

അവരെ കണ്ട സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ചതും അവരെ പറ്റി ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആലോചിച്ചതും അങ്ങനെ ഒരു സ്ഥലത്ത് സൗജന്യമായി കിട്ടുന്നതും വേണ്ടെന്ന് ആലോചിച്ചതും ഞങ്ങളുടെ തെറ്റല്ലേ. ക്ഷമിക്കണം സോദരീ!

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!