Asianet News MalayalamAsianet News Malayalam

പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല

Nee Evideyaanu Vinu Prasad
Author
Thiruvananthapuram, First Published Aug 14, 2017, 9:19 PM IST

Nee Evideyaanu Vinu Prasad

അവള്‍ അഞ്ജലി. എന്റെ പിയപ്പെട്ട കൂട്ടുകാരി. അമ്പലപ്പറമ്പിലെ  ഇടവഴിയില്  മതിലിനോട് ചേര്‍ന്നുള്ള ആ  കൊന്നമരചുവട്ടില്‍ പതിവ് പോലെ,  ഞാന്‍  നോക്കിയിരുന്നു, അവള്‍ ക്ലാസ്സ് കഴിഞ്ഞു വരുന്നതും കാത്ത്. ഇന്നെങ്കിലും എനിക്കു അവളോട് എന്തെങ്കിലും സംസാരിക്കണം.

മാനത്തെ  ചെറിയ മഴമേഘങ്ങള്‍ കാണ്‍കെ നാലുമണിപ്പൂക്കള്‍ പതിയെ നാണത്തോടെ വിടരാന്‍ തുടങ്ങി. അമ്പലമഠത്തിലെ മച്ചിന്റെ  മുകളിലെ പ്രാവുകള്‍ തമ്മില്‍  കുറുകുറു ശബ്ദത്തില്‍ എന്തൊക്കെയോ കിന്നാരം പറയുന്നുണ്ട്.
 
ആ നേരത്ത് അങ്ങ് ദൂരെനിന്നും പാവാടയും ബ്ലൗസും ഇട്ടു സ്‌കൂള്‍  യൂണിഫോമില്‍ അവള്‍ എന്റെ തൊട്ടടുത്ത് എത്തി. ഇടതൂര്‍ന്ന മുടിയിഴകള്‍  ചുവന്ന റിബ്ബണ്‍ കൊണ്ടവള്‍  മെടഞ്ഞിരുന്നു. രാവിലെ മുടിയില്‍ ചൂടിയ മുല്ലപ്പൂവിന്റെ സുഗന്ധം അപ്പോഴും ഉണ്ട്. കൈയിലെ  പുസ്തകങ്ങള്‍ കുപ്പിവളയിട്ട കൈകള്‍ കൊണ്ടവള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

ആ സമയം അമ്പലപ്രാവുകള്‍ പതിയെ മച്ചിനുള്ളില്‍ പുറത്തുവന്നു കാതോര്‍ത്തിരുന്നു, ഞാന്‍ അവളോട് മിണ്ടുന്നതും നോക്കി.

'വിറയാര്‍ന്ന ചുണ്ടുകളുമായി ഞാന്‍ അവളോട്  സംസാരിക്കാന്‍ തുടങ്ങും മുന്‍പേ നാണം മൂടിയ നുണക്കുഴികളുമായി ഒരു ചെറുപുഞ്ചിരിയോടെ  അവള്‍ എന്റ്‌റെ കണ്ണുകളിലേക്കു നോക്കി. കടലോളം സ്‌നേഹം കണ്ണില്‍ ഒളിപ്പിച്ചത് കൊണ്ടാണോ നിന്റെ മിഴികള്‍ക്ക് ഇത്ര ഭംഗി? ഒരു ചെറുപുഞ്ചിരിയോടെ ഞാനും അവളുടെ  കഥ പറയുന്ന  ആ കരിനീലക്കണ്ണുകളെ നോക്കി.
 
പൊടുന്നനെ, കാലം തെറ്റിവന്ന ഇടവപ്പാതി മഴയ്ക്ക് കുടയെടുക്കുവാന്‍ മറന്ന അവള്‍ക്കു വേണ്ടി ഞാന്‍ കുട ചൂടി. അവള്‍ വീടെത്തും വരെ കുടയില്‍ നിന്നും തെറിച്ചുവീഴുന്ന മഴത്തുള്ളികള്‍ തൊട്ടുരുമ്മി സംസാരിച്ചു നടന്ന ഞങ്ങളെ ചെറുതായി നനയിച്ചു. അറിയാതെ എന്റെ വിരലിലെ മഴത്തുള്ളികള്‍  ഇടക്കിടെ അവളുടെ കൈവിരലുകളെ തൊട്ടു.അന്നവളോട് സംസാരിക്കുവാന്‍ പറ്റിയതിനു ഞാന്‍ ആ മഴയ്ക്ക് നന്ദി പറഞ്ഞുകൊണ്ടിരുന്നു. 

വീട്ടിലേക്കു പതിയെ അവള്‍ നടന്നകന്നു. പിന്നീടു ഒരുവട്ടം പോലും എനിക്ക് അവളെ കാണുവാനോ സംസാരിക്കുവാനോ സാധിച്ചില്ല.
     
ജീവിതത്തിന്റെ തിരക്കിനിടയില്‍ ഞാന്‍ ഇന്നു പലതും മറന്നുതുടങ്ങിയിരിക്കുന്നു. എന്നില്‍ നിന്നും സുന്ദരമായ ആ മുഖം മാഞ്ഞുകൊണ്ടിരിക്കുന്നു.

എങ്ങു നിന്നോ മാനത്തു പൊട്ടിവിരിയുന്ന ഒരു മാരിവില്ലായിരുന്നു അവള്‍. ആ മാരിവില്ലിനെ ഞാന്‍ ഇന്നും സ്‌നേഹിക്കുന്നു..  

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.

ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള  പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!

റഫീഖ് എം:  പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ  വെല്ലുന്ന രംഗങ്ങള്‍!

മോളി ജബീന: നിങ്ങള്‍ക്കറിയാമോ  നിലമ്പൂരിലെ നിഖിലിനെ?
 

Follow Us:
Download App:
  • android
  • ios