മൂന്നാറിലെ സൂര്യനെല്ലിയിൽനിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തിൽ പോകാൻ പറ്റുമെങ്കിലും അവിടെ നിന്നുള്ള 13 കിലോമീറ്റർ പോകണമെങ്കിൽ ഫോർവീൽ ഡ്രൈവ് ജീപ്പ് തന്നെ ശരണം. 1500-2000 രൂപയാണ് ജീപ്പ് സവാരിക്ക് ഈടാക്കാറുള്ളത്.
തിരുവനന്തപുരം: സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വർഷത്തിലൊരിക്കൽ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കൾ കൂടുതലായി കാണാറുള്ളത്. പക്ഷെ, ഇത്തവണ നീലക്കുറിഞ്ഞി കൂടുതൽ പൂത്തത് കൊളുക്കുമലയിലാണ്. അവിടേക്ക് നടത്തിയ യാത്രയില്‍ പകര്‍ത്തിയ മനോഹരമായ കാഴ്ചകളും വിവരണവുമാണ് അഡ്വ. ഹാറൂണ്‍ എസ്.ജിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ്.
കൊളുക്കുമലയിലെത്തിയാല്‍ കോടമഞ്ഞില്‍ മനോഹരിയായി നില്‍ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാം. അങ്ങോട്ടെത്താനാവുക ജീപ്പിലാണെന്നും ഹാറൂണ്‍ എഴുതുന്നു. ജിപ്പ് വിളിക്കാവുന്ന നമ്പറും നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്: കൊളുക്കുമലയിൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ... കൊളുക്കുമല ടീ ഫാക്ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 8000 അടി ഉയരത്തിൽ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികൾക്കും, രാസവളങ്ങൾക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വർഷത്തിലൊരിക്കൽ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കൾ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതൽ പൂത്തത് കൊളുക്കുമലയിലാണ്.
മൂന്നാറിലെ സൂര്യനെല്ലിയിൽനിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തിൽ പോകാൻ പറ്റുമെങ്കിലും അവിടെ നിന്നുള്ള 13 കിലോമീറ്റർ പോകണമെങ്കിൽ ഫോർവീൽ ഡ്രൈവ് ജീപ്പ് തന്നെ ശരണം. 1500-2000 രൂപയാണ് ജീപ്പ് സവാരിക്ക് ഈടാക്കാറുള്ളത്. ഈ പതിമൂന്ന് കിലോമീറ്റർ പിന്നിടാൻ ഒന്നരമണിക്കൂറെടുക്കും എന്നതിൽ നിന്നുതന്നെ റോഡിന്റെ അവസ്ഥ (റോഡ് പേരിന് മാത്രം, പാറക്കല്ലുകൾ അടുക്കിവെച്ച മൺപാത) പറയേണ്ടതില്ലല്ലോ. കൊളുക്കുമല ടീ ഫാക്ടറി സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലെ തേനി ജില്ലയിലാണെങ്കിലും അവിടെ എത്താൻ കേരളത്തിൽനിന്ന് മാത്രമേ വഴിയുള്ളൂ.
നീലക്കുറിഞ്ഞി കൂടുതൽ പൂക്കാറുള്ള വട്ടവടക്കും കൊട്ടക്കമ്പൂരിന്‍റെ സമീപപ്രദേശങ്ങളിലും ഇത്തവണ നീലക്കുറിഞ്ഞി കാണാൻ വനംവകുപ്പിന്റെ നിയന്ത്രണമുണ്ട്. പിന്നെ, പേരിനാണെങ്കിലും കുറച്ചുള്ളത് രാജമലയിലാണ് (ഇരവികുളം നാഷണൽ പാർക്ക്). പക്ഷേ, കുറച്ച് റിസ്ക്കെടുത്താണെങ്കിലും കൊളുക്കുമലയിൽ വന്നാൽ കോടമഞ്ഞിന്റെ അകമ്പടിയോടെ താഴ്വാരങ്ങളിൽ ആടിയുലയുന്ന നീലക്കുറിഞ്ഞി പൂക്കളെ കൺകുളിർക്കെ കാണാം... ടീ ഫാക്ടറിയുടെ സമീപത്തുനിന്ന് ഒരു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നുകയറി താഴോട്ട് നോക്കുമ്പോൾ താഴ്വാരങ്ങളിൽ മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ കാഴ്ച വർണനാതീതമാണ്... അത്, കണ്ട് തന്നെ അറിയണം.
കൊളുക്കുമലയിൽ മഞ്ഞ് പെയ്യുന്നതും കണ്ട് തിരിച്ചിറങ്ങുംമുമ്പ് ടീ ഫാക്ടറിയിൽനിന്ന് ഓർഗാനിക് തേയില വാങ്ങാനും ആവിപറക്കുന്ന ചൂട് ചായ കുടിക്കാനും മറക്കരുത്.
*ബാക്കി കഥകൾ ചിത്രങ്ങൾ നിങ്ങളോട് പറയും*
NB: സൂര്യനെല്ലിയിൽനിന്ന് കൊളുക്കുമലയിലേക്കുള്ള ജീപ്പ് യാത്രക്ക് ഡ്രൈവറുടെ കാര്യം കൂടി ശ്രദ്ധിക്കണം. അത്രയും ദുർഘടം പിടിച്ച പാതയാണിത്. നമ്മൾ പോകുമ്പോൾ സെലക്ട് ചെയ്യാറുള്ളത് 1993 മുതൽ കൊളുക്കുമലയിലേക്ക് വളയംപിടിക്കുന്ന എബിച്ചേട്ടന്റെ ജീപ്പാണ്. സൂര്യനെല്ലിയിലെ മോസ്റ്റ് എക്സ്പീരിയൻസ്ഡ് ഡ്രൈവർ. ഫോൺ: 9447464760
