Asianet News MalayalamAsianet News Malayalam

തന്ത്ര എന്നാല്‍ 'താന്ത്രിക് സെക്സ്' മാത്രമാണെന്ന് കരുതരുത്, ബ്രിട്ടീഷ് മ്യൂസിയത്തില്‍ തന്ത്രശാസ്ത്രത്തെ തുറന്നുകാട്ടാന്‍ പ്രദര്‍ശനം

കാളിയെപ്പോലുള്ള ദേവതകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ  പ്രതീകങ്ങളായി മാറിയതും, അറുപതുകളിലും എഴുപതുകളിലും പാശ്ചാത്യ സംസ്കാരം സമാധാനത്തെയും, സ്വതന്ത്ര സ്നേഹത്തെയും പിന്തുണക്കാൻ കാളിയെ ഉപയോഗിച്ചിരുന്നതും ഈ പ്രദര്‍ശനം തുറന്നുകാണിക്കുന്നു. 

New exhibition in UK to prove Tantra is not sex only
Author
UK, First Published Jan 25, 2020, 12:58 PM IST
  • Facebook
  • Twitter
  • Whatsapp

തന്ത്രശാസ്ത്രം അംഗീകരിക്കാൻ പലർക്കും വിമുഖതയുണ്ടാകാം. കാരണം, ശാസ്ത്രപരമായി അതിനെ എത്രത്തോളം വിശദീകരിക്കാൻ സാധിക്കും എന്നതിന് ഇന്നും വ്യക്തമായ ധാരണയില്ല. എന്നിരുന്നാലും ഇന്ത്യൻ തത്ത്വചിന്തയുടെയും ആത്മീയ പരിശീലനത്തിൻ്റെയും പാതയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനം അതിനുണ്ടെന്നാണ് പറയുന്നത്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും അതിനെ മിക്കപ്പോഴും ലൈംഗികതയുടെ അതിപ്രസരണമായിട്ടാണ് പൊതുവെ  കണക്കാക്കുന്നത്.

എന്നാല്‍, അതിനപ്പുറം കുടുതൽ വിശാലമായ, പക്വതയാർന്ന ഒരു അർത്ഥതലം അതിനുണ്ട് എന്ന് തെളിയുകയാണ് ബ്രിട്ടീഷ് മ്യൂസിയത്തിലെ ഈ പുതിയ എക്സിബിഷൻ. തന്ത്രം ലൈംഗികത മാത്രമാണെന്നുള്ള പൊതുവായ ധാരണയെ പിടിച്ചുലക്കുകയാണ് ഈ പ്രദര്‍ശനമെന്നാണ് അവിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.    

പുരാതന ഇന്ത്യൻ വിശ്വാസ സമ്പ്രദായം ഏഷ്യയിലുടനീളം സ്വാധീനം ചെലുത്തുകയും, ഇന്ത്യൻ വിപ്ലവകാരികൾക്കും, പടിഞ്ഞാറൻ ഹിപ്പികൾക്കും ഒരുപോലെ പ്രചോദനം നൽകുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഹിന്ദു, ബുദ്ധഗ്രന്ഥങ്ങളിൽ വേരൂന്നിയതാണ് അത്.

New exhibition in UK to prove Tantra is not sex only

 

യുകെയിലാകട്ടെ അതിനെ താന്ത്രിക് സെക്സുമായിട്ടാണ് എപ്പോഴും ഉപമിക്കുന്നത്. പൊലീസ് ബാന്‍ഡിലെ മുന്‍നിര കലാകാരനായിരുന്ന സ്റ്റിംഗ് അഭിമുഖങ്ങളില്‍ തൻ്റെ മണിക്കൂറുകളോളം നീണ്ട ലൈംഗിക ബന്ധത്തെ കുറിച്ച് ഒരു പരാമർശം നടത്തിയിരുന്നു നേരത്തെ. അതോടെയാണ് താന്ത്രിക് സെക്സ് യു കെയില്‍ പ്രധാനവാർത്തകളിൽ ഇടം നേടിയത്. ഹോളിവുഡ് താരം ഹെതർ എബ്രഹാമും താന്ത്രിക് സെക്സിന്‍റെ ഒരു ഉപാസകനാണെന്ന് പറയപ്പെടുന്നുണ്ട്. 2002 -ൽ പുറത്തിറങ്ങിയ 'ദി ഗുരു' എന്ന ഹാസ്യചിത്രത്തിനിടയിലാണ് താൻ ഇത് കണ്ടെത്തിയതെന്ന് ഒരു മാധ്യമപ്രവർത്തകയോട് അദ്ദേഹം പറഞ്ഞിരുന്നു. ഏതായാലും ഇത്തരം പരാമര്‍ശങ്ങളൊക്കെ ചേര്‍ന്ന് തന്ത്ര എന്നാല്‍ തന്നെ രതിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒന്നുമാത്രമാണെന്ന ധാരണ യുകെയിലുണ്ടായിവന്നു.

എന്നാല്‍, തന്ത്ര എന്നത് വിശാലമായ ഒരു തത്ത്വചിന്തയാണെന്നും അതിന്‍റെ കൂടുതല്‍ വ്യക്തമായ ചിത്രം സന്ദർശകർക്ക് ഈ പ്രദർശനത്തിലൂടെ കാണാനാകുമെന്നാണ് പ്രദര്‍ശനത്തിന്‍റെ നടത്തിപ്പുകാരി ഡോ. ഇമ്മ റാമോസ് പറയുന്നത്. “തന്ത്രത്തെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാന ചിന്ത, എല്ലാ ജീവജാലങ്ങളിലും ദൈവിക ചൈതന്യമുണ്ട് എന്നതാണ്. തന്ത്രം ലൈംഗികത മാത്രമാണെന്നുള്ള പൊതുവായ ധാരണയെ വെല്ലുവിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നവര്‍ കൂട്ടിച്ചേർത്തു.

New exhibition in UK to prove Tantra is not sex only

 

തന്ത്രത്തിൻ്റെ  പ്രധാന ആശയം പുരുഷന്മാരെ സ്ത്രീകളിൽ നിന്നും, മനുഷ്യരെ ദൈവങ്ങളിൽ നിന്നും വിഭജിക്കുന്ന പൊതുവായ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതാണ് എന്ന് ഡോ. റാമോസ് പറയുന്നു. “പലപ്പോഴും സ്ത്രീശക്തിയെ ഒരു ക്രൂരദേവതയായാണ് രൂപത്തിലും പ്രവൃത്തിയിലും ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ശക്തമായ വേഷങ്ങൾ ചെയ്‍ത സ്ത്രീകൾക്ക് ഇത് യഥാർത്ഥ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു” അവർ പറഞ്ഞു. 

ലോകമെമ്പാടുമുള്ള നൂറിലധികം ചിത്രങ്ങളും മറ്റുമാണ് ഷോയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. മാത്രമല്ല മ്യൂസിയത്തിലെ സ്റ്റോറുകളിൽ താന്ത്രിക സാമഗ്രികളുടെ ഏറ്റവും വലിയ ശേഖരങ്ങളുമുണ്ട്. അവശേഷിക്കുന്ന ആദ്യകാല തന്ത്രങ്ങളിൽ ചിലത് പ്രദർശനങ്ങളിൽ ഉൾപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ നേപ്പാളിൽ നിന്നുള്ളതും, ഒൻപതാം നൂറ്റാണ്ടിലെ മണൽക്കല്ല് ക്ഷേത്രത്തിൽ നിന്നുള്ള അപൂർവ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതിലൊന്ന് ശവശരീരത്തിന് മുകളിൽ കയറി നിർത്തമാടുന്ന ദേവതയുടെ ചിത്രങ്ങളും, ശില്പങ്ങളുമാണ്.  

New exhibition in UK to prove Tantra is not sex only

 

താന്ത്രിക ദേവതയായ കാളിയെ ആധുനിക ഫെമിനിസ്റ്റായി ഉയർത്തിക്കാട്ടുന്ന 1985 -ലെ Housewives With Steak-Knives, എന്ന സൃഷ്ടിയും പ്രദർശനത്തിലുണ്ട്. കാളിയെപ്പോലുള്ള ദേവതകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ  പ്രതീകങ്ങളായി മാറിയതും, അറുപതുകളിലും എഴുപതുകളിലും പാശ്ചാത്യ സംസ്കാരം സമാധാനത്തെയും, സ്വതന്ത്ര സ്നേഹത്തെയും പിന്തുണക്കാൻ കാളിയെ ഉപയോഗിച്ചിരുന്നതും എക്സിബിഷൻ തുറന്നുകാണിക്കുന്നു. 

കൊളോണിയൽ കാലത്തും, പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷുകാർ കാണാൻ ഇടയായ ചില ഗ്രന്ഥങ്ങളിലെ സന്ദർഭങ്ങൾ തെറ്റായി മനസ്സിലാക്കിയതാണ് തന്ത്രം ലൈംഗികത മാത്രമെന്നുള്ള ധാരണ ഉണ്ടാകാൻ കാരണമെന്ന് ഡോ. റാമോസ് പറഞ്ഞു. എന്നാല്‍ ഈ പ്രദര്‍ശനത്തിലൂടെ, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അബദ്ധചിന്തകളെ ഇല്ലാതാകാൻ സഹായിക്കുമെന്നും അവർ കരുതുന്നു.  

Follow Us:
Download App:
  • android
  • ios