''ഇന്നത്തെ കാലത്തെ സ്മാര്‍ട്ട് ഫോണുകളില്‍ വളരെ സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങള്‍ വരെ സൂക്ഷിച്ചിട്ടുണ്ട്. ഈമെയില്‍, കത്തുകള്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍, സ്വകാര്യ ചിത്രങ്ങള്‍ അങ്ങനെ പലതും.'' ന്യൂസിലാന്‍ഡ് കൌണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ചെയര്‍മാന്‍ തോമസ് ബീഗിള്‍ പറയുന്നു.
ഓക്‌ലൻഡ്: സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള പുതിയ നയങ്ങളുമായി ന്യൂസിലാന്‍ഡ്. പുതിയ നിയമം അനുസരിച്ച്, അതിര്‍ത്തി കടന്നെത്തുന്നവര്‍ എലക്ട്രോണിക് ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്ത് പരിശോധനക്ക് വിധേയമാക്കണം. മൊബൈല്‍ ഫോണും, ലാപ്ടോപ്പും എല്ലാം ഇതില്‍ പെടുന്നു.
കസ്റ്റംസ് ആന്‍ഡ് എക്സൈസ് ആക്ട് 2018 അനുസരിച്ചാണ് ഇത്. ഈ ആഴ്ച നിയമം ഇത് നിലവില്‍ വരും. അതിര്‍ത്തി കടന്നെത്തുന്നവര്‍ പാസ് വേര്‍ഡ് നല്‍കാന്‍ വിസമ്മതിച്ചാല്‍ രണ്ട് ലക്ഷത്തിലധികം രൂപ പിഴയൊടുക്കേണ്ടി വരും.
ഇത് പരിശോധിക്കാനായി ഉദ്യോഗസ്ഥരുണ്ടാകും. യു.എസ്സിലേക്ക് പോകുന്ന വിദേശികള്‍ക്കും നിയമം ബാധകമാണ്. ഫോണ്‍ പരിശോധിക്കാന്‍ നല്‍കിയില്ലെങ്കിലോ, സഹകരിച്ചില്ലെങ്കിലോ രാജ്യത്തിലൂടെയുള്ള പ്രവേശനം നിഷേധിക്കും. സിവില്‍ ലിബര്‍ട്ടി ഗ്രൂപ്പ് ഈ നിയമത്തില്‍ എതിര്‍പ്പറിയിച്ചു കഴിഞ്ഞു.
''ഇന്നത്തെ കാലത്തെ സ്മാര്‍ട്ട് ഫോണുകളില്‍ വളരെ സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങള്‍ വരെ സൂക്ഷിച്ചിട്ടുണ്ട്. ഈമെയില്‍, കത്തുകള്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍, സ്വകാര്യ ചിത്രങ്ങള്‍ അങ്ങനെ പലതും.'' ന്യൂസിലാന്‍ഡ് കൌണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ചെയര്‍മാന്‍ തോമസ് ബീഗിള്‍ പറയുന്നു.
നിയമം പറയുന്നത്, ആക്ടിങ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ഉപകരണങ്ങളുടെ അന്വേഷണം നടത്തുന്നതിന് 'ന്യായമായ കാരണമുണ്ടായിരിക്കണം' എന്നാണ്. എന്നാൽ, കൌണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി പ്രതിനിധികള്‍ പറയുന്നത്, അതിർത്തിയിലെ ഉദ്യോഗസ്ഥർ നിങ്ങളുടെ ഉപകരണം കണ്ടുകെട്ടുന്നതിന് മുമ്പ് ഈ ന്യായമായ കാരണം തെളിയിക്കേണ്ടതില്ല, അല്ലെങ്കിൽ പ്രതിഷേധിക്കാനോ, അപ്പീൽ നൽകാനോ ഉള്ള മാർഗവും കണ്ടുകെട്ടുന്ന സമയത്ത് ഇല്ല എന്നാണ്. ഏതായാലും നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.