പല നഴ്സറികളിലും, കുഞ്ഞുങ്ങളോടുള്ള സ്നേഹവും വാത്സല്യവും ഉമ്മവെച്ച് പ്രകടിപ്പിക്കാനാകില്ല. സ്റ്റാഫിന് പേടിയാണ്. അത് ചൂഷണം എന്ന് പറയപ്പെടുമോ, രക്ഷിതാക്കള്‍ക്ക് പരാതി കാണുമോ എന്നെല്ലാം. ഡേനഴ്സറീസ്കോ.യുകെ എഡിറ്റര്‍ സുയീ ലേണര്‍ പറയുന്നു. 

ലണ്ടന്‍: മൂന്നില്‍ രണ്ട് നഴ്സറി സ്റ്റാഫുമാര്‍ക്കും കുഞ്ഞുങ്ങളെ ഉമ്മ വച്ച് വാത്സല്യം പ്രകടിപ്പിക്കാന്‍ അനുവാദമില്ലെന്ന് ഇംഗ്ലണ്ടില്‍ നടത്തിയ സര്‍വേ ഫലം. ഡേ നഴ്സറീസ്.കോ.യുകെ(daynurseries.co.uk) നടത്തിയ സര്‍വേയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. 1125 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ 33 ശതമാനം പേര്‍ മാത്രമാണ് നഴ്സറി സ്കൂളില്‍ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാന്‍ അനുവാദമുണ്ടെന്ന് പറഞ്ഞത്. 

പല നഴ്സറികളിലും, കുഞ്ഞുങ്ങളോടുള്ള സ്നേഹവും വാത്സല്യവും ഉമ്മവെച്ച് പ്രകടിപ്പിക്കാനാകില്ല. സ്റ്റാഫിന് പേടിയാണ്. അത് ചൂഷണം എന്ന് പറയപ്പെടുമോ, രക്ഷിതാക്കള്‍ക്ക് പരാതി കാണുമോ എന്നെല്ലാം. ഡേനഴ്സറീസ്കോ.യുകെ എഡിറ്റര്‍ സുയീ ലേണര്‍ പറയുന്നു. 

അദ്ദേഹം പറയുന്നത് കുഞ്ഞുങ്ങള്‍ സ്നേഹപ്രകടനത്തിന്‍റെ ഭാഗമായി ഉമ്മവയ്ക്കലും, തലോടലുമെല്ലാം ആഗ്രഹിക്കുമെന്നും. വാത്സല്യം അങ്ങനേയും പ്രകടിപ്പിക്കണമെന്നുമാണ്. ചില സ്ഥാപനങ്ങളില്‍ കവിളിലും, കൈകളിലും, നെറ്റിയിലും ഉമ്മ വയ്ക്കാന്‍ അനുവാദമുണ്ട്. ഏതായാലും വാത്സല്യപ്രകടനം ചൂഷണമാവാതിരിക്കാനാണ് ഈ മുന്‍കരുതല്‍.