അഴീക്കോട് വൻകുളത്ത് വയൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിടപ്പുരോ​ഗികൾ ചേർന്നാണ് കടയിലേക്കുള്ള ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ഫിനോയിൽ, സോപ്പ്, അലക്ക് സോപ്പ്, ഡിഷ് വാഷ്, ഹാന്റ് വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രധാനമായും തയ്യാറാക്കുന്നത്. 

വിശ്വാസമാണ് മനുഷ്യരെ നിലനിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം. കണ്ണൂരിലെ അഴീക്കോടിനടുത്തുള്ള ഈ കടയും അങ്ങനെ തന്നെയാണ്. ഇവിടെ വില്‍പനക്കാരില്ല, സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് അവ എടുത്ത ശേഷം അതിന്‍റെ പണം അവിടെ വച്ചിരിക്കുന്ന ബോക്സില്‍ നിക്ഷേപിക്കാം. ഈ വർഷം ജനുവരി ഒന്നിനാണ് അഴീക്കോട് ജനശക്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ കട തുടങ്ങിയത്. 

23 വർഷമായി കിടപ്പിലായ ഖലീൽ എന്നയാളാണ് ഇത്തരത്തിലൊരു കട തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. 

അഴീക്കോട് വൻകുളത്ത് വയൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിടപ്പുരോ​ഗികൾ ചേർന്നാണ് കടയിലേക്കുള്ള ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ഫിനോയിൽ, സോപ്പ്, അലക്ക് സോപ്പ്, ഡിഷ് വാഷ്, ഹാന്റ് വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രധാനമായും തയ്യാറാക്കുന്നത്. ഗൾഫിൽനിന്ന് ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് 23 വർഷമായി കിടപ്പിലായ ഖലീൽ എന്നയാളാണ് ഇത്തരത്തിലൊരു കട തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. 

നാട്ടിലെ അശരണരായ മുപ്പത്തിമൂന്നോളം രോ​ഗികൾക്ക് ട്രസ്റ്റിന്റെ ഭാ​ഗമായി മാസത്തിൽ 1000 രൂപ പെൻഷൻ നൽകുന്നുണ്ട്. ഈ പെൻഷൻ നൽകുന്നതിനായി വീടുകളിലേക്ക് പോയപ്പോഴാണ് കല്ലറത്തോട് സ്വദേശിയായ ഖലീലിനെ പരിചയപ്പെടുന്നത്. അദ്ദേഹം തയ്യാറാക്കിയ ഉത്പന്നങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു. പിന്നീടാണ് ഒരു കട എന്ന് ആശയത്തിൽ എത്തിയത്.

കണ്ണൂർ ഡി എം ഒ ഡോ. സന്തോഷ് കുമാറാണ് കട ഉദ്ഘാടനം ചെയ്തത്. കട തുടങ്ങി ഒരു മാസം ആകുമ്പേക്കും മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാ​ഗത്തുനിന്ന് ലഭിക്കുന്നതെന്ന് ജനശക്തി ചാരിറ്റബൾ ട്രസ്റ്റ് കൺവീണർ പി എം സു​ഗുണൻ പറഞ്ഞു.

രാവിലെ കട തുറക്കുന്നതും അടക്കുന്നതും സമീപത്തെ കടക്കാർ തന്നെയാണ്. രാവിലെ ഏഴ് മണിക്ക് തുറക്കുന്ന കട രാത്രി 10 മണിയാകുമ്പോൾ അടക്കും. കടയുടെ നിരീക്ഷണത്തിനായി സമീപത്തെ കടക്കാർ തന്നെ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. കടയിൽ സൂക്ഷിച്ചിരിക്കുന്ന പെട്ടിയിലാണ് എടുത്ത ഉത്പന്നത്തിന്റെ പൈസ നിക്ഷേപിക്കേണ്ടത്. ഒരു ദിവസം 1000 രൂപയുടെ കച്ചവടം എങ്കിലും നടക്കുന്നുണ്ട് എന്നും സു​ഗുണൻ പറയുന്നു.

പദ്ധതി പ്രതീക്ഷിച്ചതിലും വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും 

തുടക്കത്തിൽ ഒരാളുടെ ഉത്പന്നം മാത്രമാണ് വിൽപനയ്ക്ക് വച്ചിരുന്നതെങ്കിൽ ഇപ്പോൾ‌ അഞ്ചോളം പേരുടെ ഉത്പന്നങ്ങൾ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. സ്ഥലപരിമിതി കാരണം ഉത്പന്നങ്ങൾ കടയിൽ വയ്ക്കാൻ കഴിയുന്നില്ല. കണ്ണൂർ ന​ഗരത്തിൽ വളരെ വിപുലമായി ഇത്തരം സ്റ്റാളുകൾ തുറക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ കോർപ്പറേഷനോട് ആവശ്യപ്പെടുമെന്നും സു​ഗുണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

പദ്ധതി പ്രതീക്ഷിച്ചതിലും വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും. ഇനിയും ഇനിയും ഇതുപോലെയുള്ളവർക്ക് താങ്ങും തണലുമാകാൻ മുന്നിട്ടിറങ്ങുമെന്നും അവർ പറയുന്നു.