'ഇന്ത്യയിലെ വേശ്യാവൃത്തിയുടെ ഇരുണ്ട ലോകത്ത് നീണ്ട ആറ് വർഷമാണ് താൻ കുടുങ്ങിയത്. നീണ്ട കാലം അത് സഹിച്ച ശേഷം, 25 ലക്ഷം രൂപ നൽകേണ്ടി വന്നു തന്റെ മോചനത്തിന്' എന്നാണ് അന്ന് തന്റെ പോസ്റ്റിൽ അർച്ചിത വെളിപ്പെടുത്തിയത്.
'ബേബി ഡോള്‍ ആര്‍ച്ചി' എന്ന് അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് അർച്ചിത. അമേരിക്കന്‍ പോണ്‍ താരമായ കെന്ദ്ര ലസ്റ്റിനൊപ്പം അർച്ചിതയുടെ പുതിയ പ്രൊജക്ട് വരാനിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതോടെ അവരുടെ ഒരു പഴയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ലൈംഗികത്തൊഴിലാളിയായിരുന്ന തനിക്ക് അതിൽ നിന്നും പുറത്ത് കടക്കുന്നതിന് വേണ്ടി 25 ലക്ഷം രൂപ നൽകേണ്ടി വന്നു എന്നാണ് പ്രസ്തുത പോസ്റ്റിൽ അർച്ചിത പറയുന്നത്.
2023 -ലെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ്, അസ്സമിൽ നിന്നുള്ള അർച്ചിത തന്റെ ഭൂതകാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അതിപ്പോൾ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് 'ഇന്ത്യയിലെ വേശ്യാവൃത്തിയുടെ ഇരുണ്ട ലോകത്തിന്റെ' ഭാഗമായിരുന്നു താൻ എന്നായിരുന്നു അവർ വെളിപ്പെടുത്തിയത്. ആറ് വർഷം താൻ ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടു. ഒടുവിൽ 25 ലക്ഷം രൂപ കൊടുത്താണ് താൻ അതിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നടന്നെത്തിയത് എന്നാണ് അർച്ചിത പറയുന്നത്. എന്നാൽ, ആർക്കാണ് തുക നൽകിയത് എന്നതിനെ കുറിച്ച് അർച്ചിത പറഞ്ഞിട്ടില്ല.
'ഇന്ത്യയിലെ വേശ്യാവൃത്തിയുടെ ഇരുണ്ട ലോകത്ത് നീണ്ട ആറ് വർഷമാണ് താൻ കുടുങ്ങിയത്. നീണ്ട കാലം അത് സഹിച്ച ശേഷം, 25 ലക്ഷം രൂപ നൽകേണ്ടി വന്നു തന്റെ മോചനത്തിന്' എന്നാണ് അന്ന് തന്റെ പോസ്റ്റിൽ അർച്ചിത വെളിപ്പെടുത്തിയത്. ചുവന്ന തെരുവായ ന്യൂഡൽഹിയിലെ ജിബി റോഡ് ആണ് അവർ തന്റെ ലൊക്കേഷനായി പോസ്റ്റിൽ ജിയോടാഗ് ചെയ്തത്.
'എന്നാൽ ഇന്ന്, എന്റെ വേദനാജനകമായ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഞാൻ ഒരു അതിജീവിതയാണ്. പ്രത്യാശയും പ്രതിരോധിക്കാനുള്ള ശേഷിയും, കരുത്തുള്ളൊരു ആത്മാവുമുണ്ടെങ്കിൽ ഏത് ഇരുണ്ട സാഹചര്യങ്ങളെപ്പോലും ജയിക്കാനാവും എന്നതിന്റെ തെളിവാണ് അത്' എന്നും അവർ പറഞ്ഞു.
ലൈംഗികത്തൊഴിലിൽ അകപ്പെട്ടുപോയ സ്ത്രീകളെ രക്ഷിക്കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമായി കൂടി അർച്ചിത പ്രവർത്തിക്കുന്നുണ്ട്. എട്ട് സ്ത്രീളെ/ പെൺകുട്ടികളെ ലൈംഗികത്തൊഴിലിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നും അവൾ പറയുന്നു.
